Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമൂ​ന്നാ​റി​ലെ...

മൂ​ന്നാ​റി​ലെ അ​ന​ധി​കൃ​ത കൈ​യേ​റ്റ​ങ്ങ​ൾ​ക്കെ​തി​രെ നടപടിയെടുത്ത സ്​പെഷൽ തഹസിൽദാറെ മാറ്റി

text_fields
bookmark_border
മൂ​ന്നാ​റി​ലെ അ​ന​ധി​കൃ​ത കൈ​യേ​റ്റ​ങ്ങ​ൾ​ക്കെ​തി​രെ നടപടിയെടുത്ത സ്​പെഷൽ തഹസിൽദാറെ മാറ്റി
cancel
തൊ​ടു​പു​ഴ: മൂ​ന്നാ​റി​ലെ അ​ന​ധി​കൃ​ത കൈ​യേ​റ്റ​ങ്ങ​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ത്ത റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​നെ സ​ര്‍ക്കാ​ര്‍ സ്ഥ​ലം​മാ​റ്റി. സ​ർ​ക്കാ​ർ ഭൂ​മി വീ​ണ്ടെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ​ക്ക്​ നേ​തൃ​ത്വം ന​ൽ​കു​ന്ന റ​വ​ന്യൂ സ്‌​പെ​ഷ​ല്‍ ത​ഹ​സി​ല്‍ദാ​ര്‍ എം.​ജെ. തോ​മ​സി​നെ​യാ​ണ് ഒ​ഴി​പ്പി​ക്ക​ലി​നെ​തി​രെ സി.​പി.​എം ആ​ഹ്വാ​നം ചെ​യ്​​ത ഹ​ർ​ത്താ​ലി​​​െൻറ ത​ലേ​ന്ന്​ സ്ഥ​ലം​മാ​റ്റി​യ​ത്. നെ​ടു​ങ്ക​ണ്ടം അ​ഡീ​ഷ​ന​ല്‍ ത​ഹ​സി​ല്‍ദാ​റാ​യാ​ണ്​ മാ​റ്റം.

മൂ​ന്നാ​റി​ല്‍ കെ​ട്ടി​ടം പ​ണി​യാ​ൻ റ​വ​ന്യൂ വ​കു​പ്പി​​​െൻറ എ​ന്‍.​ഒ.​സി നി​ര്‍ബ​ന്ധ​മാ​ക്കി​യ​തി​നു​പി​ന്നി​ല്‍ പ്ര​വ​ത്തി​ച്ച​തും ഒ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി​ക​ളി​ൽ കാ​ർ​ക്ക​ശ്യം പു​ല​ർ​ത്തി​യ​തു​മാ​ണ്​ ഇ​ദ്ദേ​ഹ​ത്തെ സ​ർ​ക്കാ​റി​​​െൻറ ക​ണ്ണി​ലെ ക​ര​ടാ​ക്കി​യ​ത്. നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ​വ​ര്‍ക്കെ​തി​െ​ര നോ​ട്ടീ​സ​യ​ച്ച് ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു​പോ​യ സ്​​പെ​ഷ​ൽ ത​ഹ​സി​ൽ​ദാ​ർ ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ ഒ​ഴി​പ്പി​ക്ക​ൽ ഉൗ​ർ​ജി​ത​മാ​ക്കി​യി​രു​ന്നു. 

റ​വ​ന്യൂ വ​കു​പ്പി​ൽ​നി​ന്ന്​ അ​നു​മ​തി​പ​ത്രം വാ​ങ്ങാ​തെ​യും സ​ർ​ക്കാ​ർ ഭൂ​മി കൈ​യേ​റി​യും നി​ർ​മി​ച്ച​വ​യെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട്​ റ​വ​ന്യൂ വ​കു​പ്പ്​ മൂ​ന്നാ​റി​ൽ ഒ​േ​ട്ട​റെ​േ​പ​ർ​ക്കാ​ണ്​ നോ​ട്ടീ​സ്​ ന​ൽ​കി​യ​ത്. േരഖകൾ ഹാ​ജ​രാ​ക്കാത്തപക്ഷം സ്വ​മേ​ധ​യ ഒ​ഴി​ഞ്ഞു​പോ​ക​ണ​മെ​ന്നു​മാ​ണ്​ നോ​ട്ടീ​സി​ൽ പ​റ​ഞ്ഞ​ത്. ഇ​തോ​ടെ​യാ​ണ്​ എം.​ജെ. തോ​മ​സി​​​െൻറ ന​ട​പ​ടി​ക​ള്‍ക്കെ​തി​രെ എ​സ്. ര​ജേ​ന്ദ്ര​ന്‍ എം.​എ​ല്‍.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മൂ​ന്നാ​ര്‍ സം​ര​ക്ഷ​ണ​സ​മി​തി മു​ന്നോ​ട്ടു​വ​ന്ന​ത്. എം.​പി​യു​ടെ പ​ട്ട​യം റ​ദ്ദു​ചെ​യ്​​ത​ത​ട​ക്കം സ​ബ്​ ക​ല​ക്​​ട​റു​ടെ ന​ട​പ​ടി​ക്കു​പി​ന്നാ​ലെ ഹ​ർ​ത്താ​ലും പ്ര​ഖ്യാ​പി​ച്ചു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:munnarkerala newstransfermalayalam newstehsildar
News Summary - munnar tehsildar transferred
Next Story