Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമൂന്നാർ: ഉന്നതതല...

മൂന്നാർ: ഉന്നതതല യോഗത്തിൽ റവന്യു മന്ത്രി പ​െങ്കടുക്കില്ല

text_fields
bookmark_border
മൂന്നാർ: ഉന്നതതല യോഗത്തിൽ റവന്യു മന്ത്രി പ​െങ്കടുക്കില്ല
cancel

മൂന്നാർ: മൂന്നാർ വിഷയത്തിൽ സി.പി.എം-സി.പി.​െഎ തർക്കം വീണ്ടും രൂക്ഷമാവുന്നു. മൂന്നാറിലെ കൈയേറ്റ ഒഴിപ്പിക്കലിനെ കുറിച്ച്​ ചർച്ച ചെയ്യാൻ വിളിക്കുന്ന യോഗത്തിൽ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ പ​െങ്കടുക്കില്ല. സി.പി.​െഎ സംസ്ഥാന കൗൺസിലിന്​ ശേഷമാണ്​ യോഗം ബഹിഷ്​കരിക്കാനുള്ള തീരുമാനമുണ്ടായത്​. ഉന്നതതല യോഗം വിളിക്കരുതെന്നാവശ്യപ്പെട്ട്​ ഇ. ചന്ദ്രശേഖരൻ മുഖ്യമന്ത്രിക്ക്​ കത്തു നൽകിയിരുന്നു. 

മുഖ്യമന്ത്രിയുടെ ഒാഫീസി​​​​െൻറ നിർ​േദശപ്രകാരം റവന്യു സെക്രട്ടറിയാണ്​ യോഗം വിളിക്കുന്നത്​. എല്ലാ രാഷ്​ട്രീയ പാർട്ടികളുടെ പ്രതിനിധികളെയും ജില്ലാ കളക്​ടറെയും യോഗത്തിന്​ വിളിച്ചിട്ടുണ്ട്​. 

നേരത്തെ പാപ്പാത്തി ചോലയിൽ കുരിശ്​ പൊളിച്ചതുമായി ബന്ധപ്പെട്ട്​ സി.പി.എമ്മും സി.പി.​െഎയും തമ്മിൽ തർക്കങ്ങളുണ്ടായിരുന്നു. കുരിശ്​ പൊളിച്ചത്​ ശരിയായില്ലെന്നായിരുന്നു മുഖ്യമന്ത്രി ഉൾപ്പടെയുള്ളവരുടെ നിലപാട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:munnare chandra sekaran
News Summary - munnar issue
Next Story