Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുല്ലപ്പെരിയാർ...

മുല്ലപ്പെരിയാർ ജലനിരപ്പ്​ 152 അടിയാക്കും –പന്നീർ ​ശെൽവം

text_fields
bookmark_border
paneer-selvam
cancel
camera_alt????????????????????????????????? ??????????????????????????????? ???????? ??????????????????? ?. ????????????????? ????? ?????????????

കു​മ​ളി: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​െ​ല ജ​ല​നി​ര​പ്പ്​ 152 അ​ടി​യാ​ക്കി ഉ​യ​ർ​ത്തി ‘അ​മ്മ’​യു​ടെ സ്വ​പ്​​നം നി​റ​വേ​റ്റു​മെ​ന്ന്​ ത​മി​ഴ്​​നാ​ട്​ ഉ​പ​മു​ഖ്യ​മ​ന്ത്രി ഒ. ​പ​ന്നീ​ർ​ശെ​ൽ​വം. മു​ല്ല​പ്പെ​രി​യാ​റി​ൽ​നി​ന്ന്​ ത​മി​ഴ്​​നാ​ട്ടി​ലേ​ക്ക്​ ജ​ലം തു​റ​ന്നു​വി​ടു​ന്ന​തി​​​െൻറ ഒൗ​ദ്യോ​ഗി​ക ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്ന പ​ന്നീ​ർ​ശെ​ൽ​വം. 
അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ്​ 152 അ​ടി​യാ​ക്കി ഉ​യ​ർ​ത്തു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യി ബേ​ബി ഡാം ​ബ​ല​പ്പെ​ടു​ത്ത​ണം. ഇ​ക്കാ​ര്യം കേ​ര​ള സ​ർ​ക്കാ​റു​മാ​യി ച​ർ​ച്ച ചെ​യ്യു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. 

മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ൽ 142 അ​ടി​വ​രെ ജ​ലം സം​ഭ​രി​ക്കാ​നാ​ണ്​ സു​പ്രീം​കോ​ട​തി അ​നു​മ​തി ന​ൽ​കി​യി​ട്ടു​ള്ള​ത്. ബ​ല​ക്ഷ​യ​മു​ള്ള അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ്​ 136 അ​ടി​യാ​യി താ​ഴ്​​ത്ത​ണ​മെ​ന്ന കേ​ര​ള​ത്തി​​​െൻറ ആ​വ​ശ്യം നി​രാ​ക​രി​ച്ചാ​ണ്​ 142ലേ​ക്ക്​ ഉ​യ​ർ​ത്തി​യ​ത്. 

ഇ​ത്​  152 അ​ടി​യാ​ക്കി ഉ​യ​ർ​ത്താ​ൻ ശ്ര​മം ന​ട​ത്തു​മെ​ന്നാ​ണ്​ ത​മി​ഴ്​​നാ​ട്​ ഉ​പ​മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യ​ത്. 126.80 അ​ടി ജ​ല​മാ​ണ്​ ഇ​പ്പോ​ൾ അ​ണ​ക്കെ​ട്ടി​ലു​ള്ള​ത്. രാ​വി​ലെ 9.30ഒാ​ടെ തേ​ക്ക​ടി​യി​ലെ​ത്തി​യ പ​ന്നീ​ർ​ശെ​ൽ​വം തേ​ക്ക​ടി ദേ​വീ​ക്ഷേ​ത്ര​ത്തി​ലെ പ്രാ​ർ​ഥ​ന​ക​ൾ​ക്ക്​ ശേ​ഷ​മാ​ണ്​ ജ​ലം തു​റ​ന്ന്​ വി​ടു​ന്ന ഷ​ട്ട​റി​ലെ​ത്തി​യ​ത്. ഇ​വി​ടെ പ്ര​ത്യേ​ക പൂ​ജ​ക​ൾ ന​ട​ത്തി പൂ​ക്ക​ൾ ജ​ല​ത്തി​ല​ർ​പ്പി​ച്ചു. ഇ​തി​നു​ശേ​ഷം​ ഷ​ട്ട​ർ തു​റ​ക്കു​ന്ന​തി​​​െൻറ സ്വി​ച്ച്​ ഒാ​ൺ  നി​ർ​വ​ഹി​ച്ചു.  പ​ന്നീ​ർ​ശെ​ൽ​വം  ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യ ശേ​ഷം കേ​ര​ള​ത്തി​ലെ ആ​ദ്യ പ​രി​പാ​ടി​യാ​ണി​ത്. സു​ര​ക്ഷ​ക്കാ​യി ത​മി​ഴ്​​നാ​ട്ടി​ൽ​നി​ന്ന്​ വ​ൻ പൊ​ലീ​സ്​ സ​ന്നാ​ഹ​വും തേ​ക്ക​ടി​യി​ലെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mullaperiyar damwater levelkerala newspanneer selvammalayalam news
News Summary - Mullapperiyar Water Level to 152 Feet Says Panneer Selvam-Kerala News
Next Story