Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎം.​എ​ൽ.​എ​മാ​രു​ടെ ...

എം.​എ​ൽ.​എ​മാ​രു​ടെ  ശ​മ്പ​ളം 30 ശ​ത​മാ​നം  വ​ർ​ധ​ന​ക്ക്​ ശി​പാ​ർ​ശ

text_fields
bookmark_border
എം.​എ​ൽ.​എ​മാ​രു​ടെ  ശ​മ്പ​ളം 30 ശ​ത​മാ​നം  വ​ർ​ധ​ന​ക്ക്​ ശി​പാ​ർ​ശ
cancel

തി​രു​വ​ന​ന്ത​പു​രം: എം.​എ​ൽ.​എ​മാ​രു​ടെ ശ​മ്പ​ളം 30 ശ​ത​മാ​നം ക​ണ്ട്​ വ​ർ​ധി​പ്പി​ക്കാ​ൻ ഇ​തേ​ക്കു​റി​ച്ച്​ പ​ഠി​ച്ച്​ റി​പ്പോ​ർ​ട്ട്​ ന​ൽ​കി​യ ജ​സ്​​റ്റി​സ്​ ജെ​യിം​സ്​ ക​മ്മി​റ്റി ശി​പാ​ർ​ശ​ചെ​യ്​​തു. നി​ല​വി​ൽ ശ​മ്പ​ള​വും അ​ല​വ​ൻ​സു​മാ​യി 39,500 രൂ​പ​യാ​ണ് എം.​എ​ൽ.​എ​മാ​ർ​ക്ക്​ ല​ഭി​ക്കു​ന്ന​ത്. ഇ​ത്​ 30 ശ​ത​മാ​നം വ​ർ​ധി​പ്പി​ക്ക​ണം.

രാ​ജ്യ​ത്ത്​ ഏ​റ്റ​വും​കു​റ​വ്​​ ശ​മ്പ​ള​വും അ​ല​വ​ൻ​സു​ക​ളും ല​ഭി​ക്കു​ന്ന​ത്​ കേ​ര​ള​ത്തി​ലെ നി​യ​മ​സ​ഭ സാ​മാ​ജി​ക​ർ​ക്കാ​ണ്. ക​ർ​ണാ​ട​ക​യി​ൽ എം.​എ​ൽ.​എ​മാ​രു​ടെ ശ​മ്പ​ളം 80,000 രൂ​പ​യാ​ണ്. ചി​ല ബ​ത്ത​ക​ൾ കു​റ​യ്​​ക്കാ​നും റി​പ്പോ​ർ​ട്ടി​ൽ ശി​പാ​ർ​ശ​യു​ണ്ട്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും സ്​​പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്​​ണ​ൻ, മ​ന്ത്രി എ.​കെ. ബാ​ല​ൻ എ​ന്നി​വ​ർ​ക്കാ​ണ്​​ റി​പ്പോ​ർ​ട്ട്​ കൈ​മാ​റി​യ​ത്.

മ​ന്ത്രി​മാ​രു​ടെ അ​ഡീ​ഷ​ന​ൽ പ്രൈ​വ​റ്റ്​ സെ​ക്ര​ട്ട​റി​മാ​ർ​ക്ക്​ ല​ഭി​ക്കു​ന്ന ശ​മ്പ​ളം പോ​ലും എം.​എ​ൽ.​എ​മാ​ർ​ക്ക്​ ല​ഭി​ക്കു​ന്നി​ല്ല. ഇ​ത്​ ക​ണ​ക്കി​ലെ​ടു​ത്ത്​ ശ​മ്പ​ളം യു​ക്തി​സ​ഹ​മാ​യി പ​രി​ഷ്ക​രി​ക്കാ​നാ​ണ് ആ​ലോ​ച​ന. ഫോ​ൺ അ​ല​വ​ൻ​സ് മ​ണ്ഡ​ല​ത്തി​ലെ ഒാ​ഫി​സി​ലെ ഫോ​ണി​ന് അ​നു​വ​ദി​ക്കും. അ​ത്​ ലാ​ൻ​ഡ് ഫോ​ണി​നോ മൊ​ബൈ​ൽ ഫോ​ണി​നോ എ​ന്ന്​ തീ​രു​മാ​നി​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യം സാ​മാ​ജി​ക​ർ​ക്ക്​ ന​ൽ​കും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MLAassemblykerala newsklamalayalam newsSalary hikes
News Summary - MLA Salary hikes 30 percentage-Kerala News
Next Story