Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമന്ത്രി തോമസ്​...

മന്ത്രി തോമസ്​ ചാണ്ടിയുടെ കമ്പനി മാർത്താണ്ഡം കായൽ കൈയേറിയെന്ന്​ തഹസിൽദാറുടെ റിപ്പോർട്ട്​

text_fields
bookmark_border
മന്ത്രി തോമസ്​ ചാണ്ടിയുടെ കമ്പനി മാർത്താണ്ഡം കായൽ കൈയേറിയെന്ന്​ തഹസിൽദാറുടെ റിപ്പോർട്ട്​
cancel

ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ വാട്ടർവേൾഡ് ടൂറിസം കമ്പനി മാർത്താണ്ഡം കായൽ അനധികൃതമായി കൈയേറി നികത്തിയെന്ന ആരോപണം ശരിവെക്കുന്ന റിപ്പോർട്ട്​ പുറത്ത്​. നേര​േത്ത ഇതുമായി ബന്ധപ്പെട്ട ഫയലുകൾ ആലപ്പുഴ കലക്ടറേറ്റിൽനിന്ന്​ അപ്രത്യക്ഷമായിരുന്നു. എന്നാൽ, ​വിവരാവകാശ നിയമ പ്രകാരം നൽകിയ അപേക്ഷയിലാണ്​ തഹസിൽദാർ തയാറാക്കിയ റിപ്പോർട്ട് പുറത്തുവന്നത്​. 2011ൽ ഡിസംബർ മൂന്നിനാണ്​ കുട്ടനാട് തഹസിൽദാർ ചന്ദ്രശേഖരൻ നായർ റിപ്പോർട്ട് തയാറാക്കി കലക്ടർ, ആർ.ഡി.ഒ എന്നിവർക്ക് കൈമാറിയത്. പക്ഷേ ഇത്​​ കലക്ടറേറ്റിൽനിന്ന്​ അപ്രത്യക്ഷമാവുകയായിരുന്നു​. 

മാർത്താണ്ഡം കായലിൽ പുറമ്പോക്ക് വഴിയും സർക്കാർ മിച്ചഭൂമിയും അനധികൃതമായി നികത്തി​യെന്നും ഇതിന് നേതൃത്വം നൽകിയത് വാട്ടർ വേൾഡ് ടൂറിസം കമ്പനിയാണെന്നും തഹസിൽദാറുടെ അന്വേഷണ റിപ്പോർട്ട് വ്യക്​തമാക്കുന്നു.  മിച്ചഭൂമി 12 വര്‍ഷത്തിനുള്ളില്‍ കൈമാറ്റം ചെയ്തുവെന്ന് വ്യക്തമാണ്​. ചട്ടവിരുദ്ധമായി ഭൂമി കൈമാറ്റം നടന്നതിനാൽ പട്ടയം റദ്ദാക്കി ഭൂമി തിരിച്ചുപിടിക്കണമെന്ന്​ തഹസിൽദാർ ശിപാർശ ചെയ്യുന്നു. 

മാർത്താണ്ഡം കായലിൽ ഒരേക്കർ വീതമാണ് സർക്കാർ ഭൂരഹിത കർഷക തൊഴിലാളികൾക്ക് പതിച്ച് നൽകിയത്. താമസിക്കുന്നതിനായി ഇതിൽ അഞ്ച് സ​െൻറ് സ്ഥലം  പുറംബണ്ടിൽ നൽകി. കായലി‍​െൻറ അരികിലും ഉള്ളിലുമായി രണ്ട് നിരകളിലുള്ള ഹൗസ്പ്ലോട്ടുകൾക്കിടയിൽ ഒന്നര മീറ്റർ വീതിയിൽ പുറ​േമ്പാക്ക്​ വഴിയുണ്ട്. ആകെ 33.5 മീറ്റർ നീളമുള്ള ഭൂമി റവന്യൂ രേഖകൾ പ്രകാരം പുരയിടമാണെങ്കിലും ഇതിൽ 23 മീറ്ററും ശിഥിലമായാണ് കിടക്കുന്നത്. വൻകിട റിസോർട്ടുകാർ വൻതോതിൽ ഭൂമി വാങ്ങിക്കൂട്ടിയതോടെ ഭൂരഹിതരായ കർഷകത്തൊഴിലാളികൾക്ക് നൽകിയ ഭൂമി അന്യാധീനപ്പെട്ടു. മൂന്നാർ ദൗത്യത്തി‍​െൻറ മാതൃകയിൽ ഭൂമി തിരിച്ചുപിടിക്കണമെന്നാണ്​ റിപ്പോർട്ടിലെ ശിപാർശ. 

കായൽ കൈയേറ്റം സംബന്ധിച്ച്​ തോമസ്ചാണ്ടി നിയമസഭയിൽ പറഞ്ഞതിന്​ വിരുദ്ധമാണ്​ യാഥാർഥ്യമെന്ന്​ വെളിപ്പെടുത്തുന്നതാണ്​ ഇൗ റിപ്പോർട്ട്​. താൻ ഒരു തുണ്ട് ഭൂമിയെങ്കിലും കൈയേറിയെന്ന്​ തെളിഞ്ഞാൽ മന്ത്രിസ്ഥാനവും എം.എൽ.എസ്ഥാനവും രാജിവെക്കുമെന്നാണ്​ അദ്ദേഹം നിയമസഭയിൽ പറഞ്ഞത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsthomas chandyMinistermalayalam newsland EncroachedMarthandam Lake
News Summary - Minister Thomas Chandy Encroached Marthandam Lake -Kerala News
Next Story