You are here

മോദിയുടെ ഭരണത്തിൽ മനുഷ്യനു രക്ഷയില്ലെന്ന് എം.എം. മണി

19:07 PM
07/12/2017
mm mani

തുറവൂർ: മോദിയുടെ ഭരണത്തിൽ മനുഷ്യനു രക്ഷയില്ലാതായെന്ന് മന്ത്രി എം.എം. മണി. ആർ.എസ്​.എസി​െൻറ അജണ്ടയാണ് ബി.ജെ.പി. നടപ്പാക്കിക്കൊണ്ടിരിക്ക​ുന്നത്. ഒന്നു പറയുക, മറ്റൊന്നു പ്രവർത്തിക്കുക അതാണ് മോദിയുടെ രീതി. മോദിയുടെ ഭരണം കൊണ്ടുളള നേട്ടം കർഷക ആത്മഹത്യ പെരുകിയെന്നതാണ്. വർഗീയതക്ക് ചൂട്ടു പിടിക്കുകയാണ്. ഉത്തരേന്ത്യയിൽ 60 ശതമാനം കോൺഗ്രസുകാർ ഖദർ ഉൗരികളഞ്ഞ് കാവി ധരിച്ച് ബി.ജെ.പിയായി മാറിയിരിക്കുകയാണ്. അത്രമാത്രം കോൺഗ്രസ്​ അധഃപതിച്ചെന്ന് എം.എം. മണി പറഞ്ഞു. സി.പി.എം. അരൂർ ഏരിയ സമാപനസമ്മേളനം കുത്തിയതോട് ടൗണിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 


 

COMMENTS