Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലക്കാട്​ കരുണ...

പാലക്കാട്​ കരുണ മെഡിക്കൽ കോളജിൽ എം.ബി.ബി.എസ്​ ഫീസ്​ 4.68 ലക്ഷം

text_fields
bookmark_border
Self-finance-Medical-Fees
cancel

തിരുവനന്തപുരം: പാലക്കാട്​ കരുണ മെഡിക്കൽ കോളജിലെ ഇൗ വർഷത്തെ എം.ബി.ബി.എസ്​ ഫീസ്​ 4.68 ലക്ഷം രൂപയായി ജസ്​റ്റിസ്​ രാജേന്ദ്രബാബു കമ്മിറ്റി നിശ്​ചയിച്ചു. കോളജി​​െൻറ വരവ്​ ചെലവ്​ കണക്കുകളുടെ രേഖകൾ പരിശോധിച്ചാണ്​ കമ്മിറ്റി അന്തിമ ഫീസ്​ ഘടന നിശ്​ചയിച്ചത്​. കഴിഞ്ഞവർഷത്തെ ഫീസായി 4.05 ലക്ഷം രൂപയും നിശ്​ചയിച്ചുനൽകിയിട്ടുണ്ട്​. ഇതിൽ പത്ത്​ ശതമാനം വർധന വരുത്തിയാണ്​ ഇൗ വർഷത്തെ ഫീസ്​ നിശ്​ചയിച്ചത്​.

താൽക്കാലിക ഫീസായി നേരത്തെ സുപ്രീംകോടതി 11 ലക്ഷം രൂപയാണ്​ അനുവദിച്ചിരുന്നത്​. ഇതിൽ അഞ്ച്​ ലക്ഷം രൂപ ഡി.ഡിയായും ആറ്​ ലക്ഷം രൂപക്ക്​ ബാങ്ക്​ ഗാരൻറിയുമാണ്​ വിദ്യാർഥികൾ നൽകിയത്​. കോളജി​​െൻറ രേഖകൾ വിളിച്ചുവരുത്തി വാദം കേട്ട ശേഷമാണ്​ ഫീസ്​ നിശ്​ചയിച്ചത്​.

നേരത്തെ കോഴിക്കോട്​ കെ.എം.സി.ടി, ക്രിസ്​ത്യൻ മെഡിക്കൽ കോളജുകളായ തൃശൂർ അമല, ജൂബിലി മിഷൻ, കോലഞ്ചേരി, പുഷ്​പഗിരി കോളജുകളുടെ അന്തിമ ഫീസ്​ ഘടന രാജേന്ദ്രബാബു കമ്മിറ്റി നിശ്​ചയിച്ചുനൽകിയിരുന്നു. ഫീസ്​ ഘടന സ്വീകാര്യമല്ലെന്ന്​ പറഞ്ഞ കെ.എം.സി.ടി കോളജ്​ ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്​. ക്രിസ്​ത്യൻ മെഡിക്കൽ കോളജുകളും ഫീസ്​ ഘടനയിൽ അതൃപ്​തി അറിയിച്ചിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palakkadkerala newsmedical feesmalayalam newsMBBS FeesKaruna College
News Summary - MBBS Seat Fees in Palakkad Karuna College-Kerala News
Next Story