Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാവോവാദികളെന്ന്​...

മാവോവാദികളെന്ന്​ സംശയിക്കുന്നവര്‍ യുവശാസ്ത്രജ്ഞ​െൻറ പിതാവിനെ ഭീഷണിപ്പെടുത്തിയെന്ന്

text_fields
bookmark_border

 

കാളികാവ്: ചോക്കാട് കല്ലാമൂലയില്‍ ഐ.എസ്.ആര്‍.ഒ ജീവനക്കാരനായ യുവ ശാസ്ത്രജ്ഞ​​​െൻറ പിതാവിനെ മാവോവാദികളെന്ന് സംശയിക്കുന്നവര്‍ ഭീഷണിപ്പെടുത്തിയതായി പരാതി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായാണ് ഭീഷണിയുണ്ടായത്. പെരുന്നാള്‍ ലീവില്‍ ഇദ്ദേഹം വീട്ടിലെത്തിയത്​ സ്ഥിരീകരിക്കാനാണ്​ ആദ്യം സമീപിച്ചത്. പൊലീസിന് വിവരം കൈമാറി എന്നുള്ള ധാരണയിലാണ്​ ചൊവ്വാഴ്​ചയും​ ഭീഷണിപ്പെടുത്തിയത്​.

കാളികാവിലേക്ക് പോകുകയായിരുന്ന പിതാവിനെ ടി.എൻ 4612 ബോക്‌സര്‍ ബൈക്കില്‍ പിന്തുടർന്ന അജ്ഞാതനാണ്​ ഭീഷണിപ്പെടുത്തിയത്​. ചൊവ്വാഴ്​ച ഉച്ചക്ക്​ രണ്ടിന്​ പുല്ലങ്കോടിനടുത്താണ്​ സംഭവം. ‘ശാസ്ത്രജ്ഞന് പൊലീസ് സംരക്ഷണമില്ലേ എന്നും ഒറ്റുകാര്‍ക്ക് മരണമാണ് ശിക്ഷയെന്നും’ ഭീഷണിപ്പെടുത്തി. നിമിഷങ്ങള്‍ക്കകം ഇയാൾ വന്ന വഴി തിരിച്ച് പോയി.
 
വിവരമറിഞ്ഞ് വണ്ടൂര്‍, നിലമ്പൂര്‍ സി.​െഎയും തമിഴ്‌നാട്​ ക്യു ബ്രാഞ്ച് ഉള്‍പ്പെടെ രഹസ്യാന്വേഷണ വിഭാഗവും അന്വേഷണമാരംഭിച്ചു. പൊലീസ് പട്രോളിങുമുണ്ട്​. കഴിഞ്ഞ ദിവസം പുല്ലങ്കോട് എസ്​റ്റേറ്റിനോട് ചേര്‍ന്ന റബര്‍ തോട്ടത്തില്‍ വെച്ചാണ് ആദ്യം ഭീഷണിപ്പെടുത്തിയത്. അന്ന് തമിഴ് സംസാരിക്കുന്നയാളാണ് ശാസ്ത്രജ്ഞന്‍ വീട്ടിലെത്തിയിട്ടുണ്ടോ എന്ന് ചോദിച്ചത്. കൂടെ മൂന്നുപേരുമുണ്ടായിരുന്നു. ഇവർ തോക്കുധാരികളാണെന്ന്​​ സംശയമുണ്ട്​. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maoist threat
News Summary - maoist threat
Next Story