Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയോഗ സെന്‍ററിലെ പീഡനം;...

യോഗ സെന്‍ററിലെ പീഡനം; ഗുരുജി മനോജ്​ അടക്കം നാലുപേർക്ക്​ മുൻകൂർ ജാമ്യം

text_fields
bookmark_border
യോഗ സെന്‍ററിലെ പീഡനം; ഗുരുജി മനോജ്​ അടക്കം നാലുപേർക്ക്​ മുൻകൂർ ജാമ്യം
cancel

കൊച്ചി: മിശ്രവിവാഹം ചെയ്ത യുവതികളെ തടവിലാക്കി പീഡിപ്പിച്ച കേസില്‍ ഒളിവിൽ കഴിയുന്ന ഗുരുജി മനോജ്​ അടക്കം നാലുപേർക്ക്​ മുൻകൂർ ജാമ്യം. പ്രതികൾക്കെതിരെ ഉയർത്തിയിരിക്കുന്ന ആരോപണങ്ങളുടെ സത്യാവസ്​ഥയിൽ സംശയമുണ്ടെന്നും കസ്​റ്റഡിയിൽ ചോദ്യം ചെയ്യൽ ആവശ്യമുള്ള കേസായി ഇത്​ തോന്നുന്നില്ലെന്നും നിരീക്ഷിച്ചാണ്​ എറണാകുളം അഡീഷനൽ സെഷൻസ്​ ജഡ്​ജി കെ.ബിജുമേനോൻ മുൻകൂർ ജാമ്യം അനുവദിച്ചത്​.

കോടതി ഉത്തരവോടെ ഉദയംപേരൂര്‍ കണ്ടനാട്ടെ യോഗ ആൻഡ്​​ ചാരിറ്റബിള്‍ ട്രസ്​റ്റി​​െൻറ നടത്തിപ്പുകാരനായ ചേർത്തല പെരുമ്പളം കണ്ണേത്ത്​ കെ.ആർ. മനോജ്​ എന്ന ഗുരുജി (46), പെരുമ്പളം തൊമ്മ​േൻറഴത്ത്​ പി.എം. സു​ജിത്ത്​ (33), കർണാടക സ്വദേശിനി സ്​മിത ഭട്ട്​ (23), കണ്ണൂർ കള്ളിയാട്​ രാമപുരം ലക്ഷ്​മി (23) എന്നിവർക്കാണ്​ മുൻകൂർ ജാമ്യം ലഭിച്ചത്​. കേസിൽ അറസ്​റ്റിലായി കസ്​റ്റഡിയിലുള്ള പ്രതി ശ്രീജേഷിനും കോടതി ജാമ്യം അനുവദിച്ചു. 50,000 രൂപക്കും തുല്യ തുകക്കുള്ള രണ്ടാൾ ഉറപ്പിന്മേലുമാണ്​ ജാമ്യം നൽകിയത്​. സാക്ഷികളെ സ്വാധീനിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുത്​, അന്വേഷണവുമായി സഹകരിക്കണം, അന്വേഷണ ഉദ്യോഗസ്​ഥൻ ആവശ്യപ്പെടു​േമ്പാൾ ഹാജരാവണം തുടങ്ങിയ ഉപാധികളാണ്​ ജാമ്യം അനുവദിച്ച്​​ നിഷ്​കർഷിച്ചിരിക്കുന്നത്​. 

തൃശൂര്‍ പുന്നംപറമ്പ് സ്വദേശി റിന്‍േറായുടെ ഭാര്യ ഡോ.ശ്വേത ഹരിദാസ്​ നൽകിയ പരാതിയുടെ അടിസ്​ഥാനത്തിലാണ്​ ഉദയംപേരൂർ പൊലീസ്​ കേസ്​ രജിസ്​റ്റർ ചെയ്​തത്​. ക്രിസ്​ത്യൻ യുവാവിനെ വിവാഹം കഴിക്കാൻ തീരുമാനിച്ച തന്നെ അന്യായമായി തടഞ്ഞുവെക്കുകയും വായ പൊത്തിപ്പിടിച്ച്​ ശരീരമാസകലം ഉപദ്രവമേൽപിച്ചതായും പഴയ വിശ്വാസത്തിലേക്ക്​ തിരികെ വരാൻ നിർബന്ധിച്ചതായുമാണ്​ പരാതിയിലുണ്ടായിരുന്നത്​. ത​​െൻറ ഭാഗം കേൾക്കാതെ മുൻകൂർ ജാമ്യ ഹരജി തീർപ്പാക്കരുതെന്ന്​ ആവശ്യപ്പെട്ട്​ യുവതി കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, കേസ്​ വാദം കേട്ട ഇൗമാസം 11ന്​ പരാതിക്കാരിക്കായി ആരും ഹാജരായിരുന്നില്ലെന്ന്​ കോടതി ചൂണ്ടിക്കാട്ടി.

ജൂലൈ 31ന്​​ അമ്മക്കും മറ്റ്​ ബന്ധുക്കൾക്കുമൊപ്പമാണ്​ യുവതി യോഗ സ​െൻററിലെത്തിയതെന്നാണ്​ ഹരജിക്കാർ പറയുന്നത്​. അമ്മക്കൊപ്പം യുവതിയെ അവിടെ താമസിപ്പിച്ചശേഷം മറ്റ്​ ബന്ധുക്കൾ മടങ്ങുകയായിരുന്നു. യുവതിയെ കേന്ദ്രത്തിൽ താമസിപ്പിച്ചപ്പോൾ അമ്മയും ഒപ്പം ഉണ്ടായിരുന്നു. അമ്മക്കൊപ്പം വന്ന യുവതി ആഗസ്​റ്റ്​ 21നാണ്​ സ​െൻററിൽനിന്ന്​ പോയത്​. പിന്നീട്​ ഒരു മാസത്തോളം ​പരാതി ഒന്നുമില്ലായിരുന്നു. തുടർന്ന്​ സെപ്​റ്റംബർ 23നാണ്​ പരാതിയുമായി എത്തിയത്​. താൻ മകൾക്കൊപ്പം ഉണ്ടായിരുന്നതായും സ​െൻററിലെ ആരുടെ ഭാഗത്തുനിന്നും മോശം പെരുമാറ്റം ഉണ്ടായിട്ടില്ലെന്നും ചൂണ്ടിക്കാട്ടി അമ്മ നൽകിയ സത്യവാങ്​മൂലം ഹരജിക്കാർ ഹാജരാക്കിയിട്ടുണ്ട്​. ഇൗ സാഹചര്യത്തിൽ യുവതി ചൂണ്ടിക്കാട്ടിയ ആരോപണങ്ങളുടെ സത്യാവസ്​ഥയിൽ സംശയമുണ്ടെന്നാണ്​ കോടതി ഉത്തരവിൽ പറയുന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bailkerala newsmalayalam newsGarvappasi Yoga centreManoj Guruji
News Summary - manoj guruji get bail- Kerala news
Next Story