Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകലക്ടറുടെ ചേംബറിന്​...

കലക്ടറുടെ ചേംബറിന്​ മുന്നിൽ മുൻ സ്വകാര്യ ബസ് ജീവനക്കാര​െൻറ ആത്മഹത്യശ്രമം

text_fields
bookmark_border
കലക്ടറുടെ ചേംബറിന്​ മുന്നിൽ മുൻ സ്വകാര്യ ബസ് ജീവനക്കാര​െൻറ ആത്മഹത്യശ്രമം
cancel

കോട്ടയം: മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍നിന്നുള്ള കുടിശ്ശിക രണ്ട്​ പതിറ്റാണ്ട്​ കഴിഞ്ഞിട്ടും തിരികെ ലഭിക്കാത്തതിനെത്തുടർന്ന്​ കോട്ടയം കലക്ടറുടെ ചേംബറിന്​ മുന്നില്‍ മുൻ സ്വകാര്യ ബസ് ജീവനക്കാര​​​െൻറ ആത്​മഹത്യശ്രമം. കലക്ടറെ നേരിൽകണ്ട്​ പരാതി പറയാനുള്ള ശ്രമം സുരക്ഷ ജീവനക്കാര്‍ തടഞ്ഞതിനെത്തുടര്‍ന്ന് ആര്‍പ്പൂക്കര ഏറത്ത്‌ വീട്ടിൽ ഇ.ടി. വര്‍ഗീസ്​ ​(71) കൈ ​ഞരമ്പ് മുറിക്കുകയായിരുന്നു. വ്യാഴാഴ്ച ഉച്ചക്ക്​ 1.30ഒാടെയായിരുന്നു നാടകീയ സംഭവങ്ങൾ. തുടർന്ന്​ കോട്ടയം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാൾ അപകടനില തരണം ചെയ്തതായി ഡോക്​ടർമാർ പറഞ്ഞു.

കോട്ടയം-കോരുത്തോട് റൂട്ടില്‍ സര്‍വിസ് നടത്തിയിരുന്ന ഗ്രേസ് ബസിലെ ജീവനക്കാരനായിരുന്നു വര്‍ഗീസ്. 20 വര്‍ഷത്തോളം ഈ ബസില്‍ ജോലി ചെയ്തിരുന്നു. 1996ൽ സര്‍വിസില്‍നിന്ന്​ വിരമിച്ചു. അന്നുവരെ അടച്ച ക്ഷേമനിധി തുകയായ 96,000 രൂപക്കുപകരം 36,000 മാത്രമേ ലഭിച്ചിട്ടുള്ളൂവെന്നാണ്​ വര്‍ഗീസി​​​െൻറ പരാതി. ബാക്കി തുക ലഭിക്കണമെന്നാവശ്യപ്പെട്ട് 20 വര്‍ഷമായി ക്ഷേമനിധി ഓഫിസിലും കലക്ടറേറ്റിലും കയറിയിറങ്ങിയിട്ടും തുക ലഭിച്ചില്ല. 

വ്യാഴാഴ്​ച ഉച്ചയോടെയാണ്​ കലക്​ടറുടെ ചേംബറിൽ എത്തിയത്​. പണം ലഭിച്ചില്ലെങ്കിൽ ജീവനൊടുക്കുമെന്ന്​ തീരുമാനിച്ചുറപ്പിച്ചാണ്​ എത്തിയതെന്ന്​ വര്‍ഗീസ് പറഞ്ഞു. ചേംബറില്‍ പ്രവേശിച്ച്​ പരാതി നല്‍കാന്‍ ശ്രമിച്ചെങ്കിലും സുരക്ഷ ജീവനക്കാർ കടത്തിവിട്ടില്ല. ഇതോടെ സന്ദര്‍ശക മുറിയില്‍ നിന്ന് വലതു​ൈകയിലെ ​ഞരമ്പ് മുറിക്കുകയായിരുന്നു. ചേംബറിലുണ്ടായിരുന്നവർ ബഹളം ​െവച്ചതോടെ ജീവനക്കാര്‍ എത്തി വര്‍ഗീസിനെ റവന്യൂ വകുപ്പി​​​െൻറ വാഹനത്തില്‍ കോട്ടയം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. പ്രഥമ ശുശ്രൂഷ നല്‍കിയ ഡോക്​ടർമാർ പരിക്ക്​ ഗുരുതരമല്ലെന്ന്​ അറിയിച്ചു. അതേസമയം, വര്‍ഗീസി​​​െൻറ ആവശ്യം സംബന്ധിച്ച് തനിക്ക് ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്ന് ജില്ല കലക്ടര്‍ അറിയിച്ചു. 

ലാൻഡ്​​ റവന്യൂ ഡെപ്യൂട്ടി കലക്​ടർ ആശുപത്രിയിൽ നേരി​െട്ടത്തി വർഗീസിനെ കണ്ട്​ വിവരങ്ങൾ ചോദിച്ചറിഞ്ഞു. കലക്​ടർക്ക്​ നൽകാനായി വർഗീസ്​ ​​െകാണ്ടുവന്ന പരാതിയിൽ വ്യക്​തതയില്ലാത്തതിനാലാണ്​ നേരിൽ കണ്ടതെന്നും ഇക്കാര്യത്തിൽ രേഖകൾ പരിശോധിച്ച്​ ഉടൻ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. വര്‍ഗീസി​​​െൻറ പരാതിയിൽ തീർപ്പ്​ കൽപിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന്​ മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്​ അധികൃതരും വ്യക്​തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicidekerala newsmalayalam newsman tryedkottayam collectrate
News Summary - man tried to suicide in kottayam collectrate- Kerala News
Next Story