Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഓവുചാലിൽ വീണ് ഗൃഹനാഥൻ...

ഓവുചാലിൽ വീണ് ഗൃഹനാഥൻ മരിച്ചു

text_fields
bookmark_border
ഓവുചാലിൽ വീണ് ഗൃഹനാഥൻ മരിച്ചു
cancel
camera_alt????????
കോ​ഴി​ക്കോ​ട്: കോ​ട്ടൂ​ളി​യി​ൽ തു​റ​ന്നി​ട്ട ഓ​ട​യി​ൽ വീ​ണ് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. കോ​ട്ടൂ​ളി പു​തി​യാ​റ​മ്പ​ത്ത് പ​രേ​ത​നാ​യ ബാ​ല​കൃ​ഷ്ണ​ൻ നാ​യ​രു​ടെ മ​ക​ൻ സ​തീ​ശ​ൻ എ​ന്ന കു​ഞ്ഞ​ൻ (48) ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യ സ​തീ​ശ​ൻ രാ​ത്രി ഏ​ഴു​മ​ണി​ക്ക്​ സു​ഹൃ​ത്തി​​െൻറ ഫോ​ണി​ൽ​നി​ന്ന് വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ശ​നി​യാ​ഴ്​​ച രാ​ത്രി ഇ​ദ്ദേ​ഹം വീ​ട്ടി​ലെ​ത്തി​യി​ല്ല. തു​ട​ർ​ന്ന്​  ബ​ന്ധു​ക്ക​ൾ ഞാ​യ​റാ​ഴ്ച ഉ​ച്ച​വ​രെ അ​ന്വേ​ഷി​െ​ച്ച​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. പി​ന്നീ​ട് വൈ​കീ​ട്ടോ​ടെ​യാ​ണ് കെ.​ടി. ഗോ​പാ​ല​ൻ റോ​ഡി​ന് വ​ല​തു​ഭാ​ഗ​ത്തെ തു​റ​ന്ന ഓ​ട​യി​ൽ ക​മി​ഴ്ന്ന് കി​ട​ക്കു​ന്ന നി​ല​യി​ൽ നാ​ട്ടു​കാ​ർ സ​തീ​ശ​​െൻറ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മു​ങ്ങി​മ​ര​ണ​മാ​ണെ​ന്നാ​ണ് പൊ​ലീ​സി​​െൻറ പ്രാ​ഥ​മി​ക നി​ഗ​മ​നം. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ​െപാ​ലീ​സ്​ കേ​സെ​ടു​ത്തു. എ​സ്.​ഐ ഹ​ബീ​ബു​ല്ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​ക്വ​സ്​​റ്റ് ന​ട​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. തി​ങ്ക​ളാ​ഴ്ച പോ​സ്​​റ്റ്​​മോ​ർ​ട്ടം ന​ട​ക്കും. സ​തീ​ശ​ൻ പാ​ച​ക​ത്തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു. മാ​താ​വ്​: ശ്രീ​മ​തി. ഭാ​ര്യ: സു​മ. മ​ക​ൾ: അ​ഭി​രാ​മി (സ​ര​സ്വ​തി വി​ദ്യാ​മ​ന്ദി​രം, നാ​ലാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി). സ​ഹോ​ദ​ര​ങ്ങ​ൾ: ഗി​രീ​ഷ്, ഷാ​ജി, രാ​ജേ​ഷ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsdeath in drainage
News Summary - man death in drainage -kerala news
Next Story