Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസുഹൃത്തി​െൻറ മക​െൻറ...

സുഹൃത്തി​െൻറ മക​െൻറ കുത്തേറ്റ്  മലയാളി തമിഴ്നാട്ടിൽ മരിച്ചു 

text_fields
bookmark_border
crime-scene
cancel
ശാസ്താംകോട്ട: ബിസിനസ്‌ പങ്കാളിയുടെ മക​​െൻറ കുത്തേറ്റ് മലയാളി തമിഴ്നാട്ടിലെ തക്കലയിൽ മരിച്ചു. ശാസ്താംകോട്ട വേങ്ങ മീനത്തേതിൽ നൗഷാദ് (47) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെയാണ്​ സംഭവം. നൗഷാദി​​െൻറ സുഹൃത്ത് തമിഴ്നാട് തക്കല അപ്പത്തുവിളയിൽ കുമാറി​​െൻറ മകനും ചിദംബരം അണ്ണാമലൈ മെഡിക്കൽ കോളജിലെ അവസാനവർഷ വിദ്യാർഥിയുമായ സന്തോഷ് കുമാറാണ്​ (25) നൗഷാദിനെ കുത്തിയത്.

നൗഷാദും കുമാറും 30 വർഷത്തോളമായി കച്ചവടത്തിലെ പങ്കാളികളാണ്. കുമാർ വിദേശത്തായതിനാൽ നൗഷാദിനെയാണ് മെഡിക്കൽ കോളജിലെ ലോക്കൽ ഗാർഡിയനായി ​െവച്ചിരുന്നത്. മയക്കുമരുന്നിന് അടിമയായ സന്തോഷ് കുമാർ ഏറെനാൾ ചികിത്സയിലായിരുന്നു. രണ്ടാഴ്ചയായി കോളജിൽ പോകാതെ വീട്ടിൽ ഇരിക്കുകയായിരുന്നു. ഇത് അന്വേഷിക്കാനും കോളജിൽ കൊണ്ടുവിടാനുമായാണ് കുമാറി​​െൻറ നിർദേശപ്രകാരം നൗഷാദ് സുഹൃത്ത് ഇഖ്ബാലിനൊപ്പം എത്തിയത്.

വിദേശത്ത് ജോലിനോക്കുന്ന അനുജൻ റഷീദിനെ തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രയാക്കിയ ശേഷമാണ് നൗഷാദ് സുഹൃത്തിനൊപ്പം തക്കലയിലേക്ക് പോയത്. പുലർച്ചയോടെ സന്തോഷ് കുമാറിനെയും കൂട്ടി കോളജിലേക്ക് പോകാനൊരുങ്ങവെയാണ് പിന്നിൽനിന്ന് കുത്തിവീഴ്ത്തിയത്. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chennaiCrime Newskerala newsTamil Nadumalayalam newsdrug addict
News Summary - malayali man killed in tamil nadu
Next Story