Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലപ്പുറത്ത്​ കാറും...

മലപ്പുറത്ത്​ കാറും ലോറിയും കൂട്ടിയിടിച്ച്​ മൂന്ന്​ മരണം

text_fields
bookmark_border
മലപ്പുറത്ത്​ കാറും ലോറിയും കൂട്ടിയിടിച്ച്​ മൂന്ന്​ മരണം
cancel

മലപ്പുറം: പൊന്നാനിയിൽ കാറും ലോറിയും കൂട്ടിയിടിച്ച്​ മൂന്ന്​ മരണം. കുണ്ടുകടവിൽ ശനിയാഴ്​ച രാത്രിയാണ്​ അപകടമ ുണ്ടായത്​. തിരൂർ ബി.പി അങ്ങാടി സ്വദേശി ചിറയൽ അഹമ്മദ് ഫൈസൽ (49), ഭാര്യ സുബൈദ (40), അയൽവാസിയും ഡ്രൈവറുമായ പോറോത്ത് നൗഫൽ (2 9) എന്നിവരാണ് മരിച്ചത്. ​അഹമ്മദ് ഫൈസലി​​​​​െൻറ പാലപ്പെട്ടിയിലെ ബന്ധുവീട്ടിൽ പോയി തിരിച്ചുവരുന്നതിനിടെ രാത്രി 11.30ഓടെയാണ് അപകടം. കുണ്ടുകടവ് ജങ്​ഷൻ-പുത്തൻ പള്ളി റോഡിലെ പൊന്നാനി പുളിക്കകടവിൽ കാറും ലോറിയും കൂട്ടിയിടിക്കുകയാ യിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായി തകർന്നു. മൂവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. അപകടം നടന്നയുടൻ പൊലീസ് സ്ഥ ലത്തെത്തി. തുടർന്ന്,​ അപകടത്തിൽപെട്ടവരെ എടപ്പാൾ ആശുപത്രിയിലേക്ക്​ മാറ്റി. അഹമ്മദ് ഫൈസലാണ് കാർ ഓടിച്ചിരുന്നത് .

മരിച്ചവർക്ക് നാട് കണ്ണീരോടെ വിടനൽകി. പൊന്നാനി താലൂക്ക് ആശുപത്രിയിലെ പോസ്​റ്റ്​മോർട്ടത്തിനു ശേഷം അ ഹമ്മദ് ഫൈസലി​​​​​െൻറയും സുബൈദയുടെയും മൃതദേഹം ബി.പി അങ്ങാടി വടക്കേ ജുമാഅത്ത് പള്ളിയിലും നൗഫലി​​​​​െൻറ മൃതദേഹ ം ബി.പി അങ്ങാടി ടൗൺ ജുമാമസ്ജിദിലും ഖബറടക്കി. പരിക്കേറ്റ ബി.പി അങ്ങാടി കോട്ടത്തറ വീട്ടിൽ നൗഷാദ്​ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

പൊന്നാനി താലൂക്ക് ആശുപത്രിയിൽനിന്ന് പോസ്​റ്റ്​മോർട്ടത്തിനു ശേഷം ഉച്ചതിരിഞ്ഞാണ് മൃതദേഹങ്ങൾ വിട്ടുകിട്ടിയത്. പ്രവാസജീവിതം മതിയാക്കി കഴിഞ്ഞ മാസമാണ് ഫൈസൽ നാട്ടിലെത്തിയത്. ഞായറാഴ്ച പുലർച്ച ഞെട്ടലോടെയാണ് അപകട വിവരം നാടറിഞ്ഞത്. തുടർന്ന്, മരണവീടുകളിലേക്ക് നാടൊഴുകുകയായിരുന്നു. ഒരു നോക്കുകാണാനും സംസ്കാര ചടങ്ങുകളിൽ പ​െങ്കടുക്കാനുമായി ആയിരങ്ങളാണ് എത്തിയത്. പുത്തനത്താണി​യിലെ കുഞ്ഞിമുഹമ്മദ്-റുഖിയ ദമ്പതികളുടെ മകളാണ് സുബൈദ. കദീജ ബിൻസി, വിദ്യാർഥികളായ ഫാത്തിമ ജിൻസി, ഷാഹുൽ ഹമീദ് എന്നിവർ മക്കളാണ്. മരുമകൻ: ഷാഹുൽ ഹമീദ്​. ബി.പി അങ്ങാടി പരേതനായ അബ്​ദുൽ ലത്തീഫ്-ഉമ്മുസൽമ ദമ്പതികളുടെ മകനാണ് നൗഫൽ. ഷബീബയാണ് ഭാര്യ. സഹോദരൻ: ജൈസൽ.

ജില്ലയിൽ ഈ വർഷം പൊലിഞ്ഞത്​​ മുന്നൂറിലേറെ ജീവനുകൾ; കൂടുതലും ബൈക്ക്​ അപകടങ്ങൾ

മലപ്പുറം: നിരത്തിൽ വാഹനാപകടം തുടർക്കഥയാവു​േമ്പാൾ പൊലിയുന്നത്​ നിരവധി ജീവനുകൾ. അമിതവേഗം, മോശം റോഡുകള്‍, വാഹന പെരുപ്പം എന്നിവ അപകടം വർധിപ്പിക്കു​േമ്പാൾ നഷ്​ടമാവുന്നത്​ പല കുടുംബങ്ങളുടെയും പ്രതീക്ഷകളാണ്​.കഴിഞ്ഞദിവസം രാത്രി പൊന്നാനിയിൽ നടന്ന അപകടത്തിൽ മൂന്ന്​ ജീവനുകളാണ്​ പൊലിഞ്ഞത്​. ഈ മാസം ആദ്യപകുതി പിന്നിടു​േമ്പാൾതന്നെ 12 ജീവനുകൾ വിവിധ അപകടങ്ങളിലായി നഷ്​ടമായി. ഈ വർഷം ജില്ലയിൽ രണ്ടായിരത്തോളം അപകടം നടന്നതായാണ്​ പൊലീസി​​​​​െൻറ കണക്ക്​്​. ഈ അപകടങ്ങളിൽനിന്നായി 308 പേർക്ക്​ ജീവൻ നഷ്​ടമാവുകയും 2300ഓളം പേർക്ക്​ പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്​. നിയമം കർ​ശനമാക്കിയിട്ടും ട്രാഫിക്​ ബോധവത്​കരണം നടത്തിയിട്ടും അപകടങ്ങൾ കുറയുന്നില്ലെന്നാണ്​ കണക്കുകൾ വ്യക്തമാക്കുന്നത്​. ബൈക്കുകളാണ്​ കൂടുതലും അപകടത്തിൽപ്പെട്ടത്​. അപകടമരണം കൂടുതൽ സംഭവിച്ചതും ബൈക്ക്​ യാത്രികർക്കാണ്​. ഏറ്റവും കൂടുതൽ ​ജീവൻ പൊലിഞ്ഞത്​ ജനുവരിയിലാണ്​. ആ മാസം 44 പേരാണ്​ മരിച്ചത്​. ഏറ്റവും കുറവ്​ അപകടങ്ങൾ നടന്നത്​ ആഗസ്​റ്റിലായിരുന്നു (166 അപകടങ്ങളിൽ 17 മരണം). അതേസമയം, മറ്റു മാസങ്ങളിലെല്ലാം 200ലധികം അപകടങ്ങൾ ജില്ലയിൽ നടന്നിട്ടുണ്ട്​.

ഈ മാസം മരിച്ചത്​ 12 പേർ
നവംബറിൽ മാത്രം ജില്ലയിൽ വിവിധ വാഹനാപകടങ്ങളിൽ മരിച്ചത്​ 12 പേരാണ്​. ശനിയാഴ്​ച​ പൊന്നാനിയിൽ മൂന്നുപേരാണ്​​ അപകടത്തിൽ മരിച്ചത്​. 15ന്​ മലപ്പുറം വാറ​ങ്കോട്​ വെച്ചുണ്ടായ ബൈക്കപകടത്തിൽ 22കാരൻ മരിച്ചു. 13ന്​ ഏലംകുളത്ത്​ ലോറി ഓ​ട്ടോയിലിടിച്ച്​ ഒാ​​ട്ടോ ഡ്രൈവർ മരിച്ചു. അന്നേദിവസം മാറഞ്ചേരിയിൽ സ്​കൂട്ടർ ഇടിച്ച്​ പരിക്കേറ്റ കാൽനട യത്രക്കാരനും മരിച്ചു. ഏഴിന്​ പെരിന്തൽമണ്ണ പൂപ്പലത്ത്​ ബസിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട്​ ലോറിക്കടിയിൽ​െപ്പട്ട്​ യു​വാവ്​ മരിച്ചു. ആറിന്​ തേഞ്ഞിപ്പലത്ത്​ സ്​കൂട്ടറും കാറും കൂട്ടിയിടിച്ച്​ 21കാരൻ മരിച്ചു.

നാലിന്​ എടവണ്ണക്കടുത്ത്​ സ്​കൂട്ടറിൽനിന്ന്​ വീണ്​ പരിക്കേറ്റ്​ വീട്ടമ്മ മരിച്ചു. മൂന്നിന്​ നിലമ്പൂർ മുട്ടിക്കടവിൽ റോഡ്​ മുറിച്ച്​ കടക്കുന്നതിനിടെ ലോറിയിടിച്ച്​ വയോധിക മരിച്ചു. അന്നേദിവസം മഞ്ചേരിയിൽ ബസിടിച്ച്​ ഓ​ട്ടോ ഡ്രൈവറും മരിച്ചിരുന്നു. നവംബർ ഒന്നിന്​ ചേലേ​മ്പ്ര ഇടിമൂഴിക്കലിൽ ​െക.എസ്​.ആർ.ടി.സി ബസിടിച്ച്​ ബൈക്ക്​ യാത്രികൻ മരിച്ചിരുന്നു. കൂടാതെ, ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ്​ സംഭവിച്ചത്​. ഒക്​ടോബറിൽ കുറ്റിപ്പുറം മേൽപാലത്തിൽ ബസ്​ മറിഞ്ഞ്​ 26 പേർക്ക്​ പരിക്കേറ്റിരുന്നു. വെന്നിയൂരിൽ ​ബസ്​ കടയി​ലേക്ക്​ ഇടിച്ചുകയറി 15ഓളം പേർക്ക്​ പരിക്കേറ്റതും കഴിഞ്ഞ മാസമായിരുന്നു. ഒക്​ടോബറിൽ 20ഓളം പേരാണ്​ വിവിധ അപകടങ്ങളിൽ ജില്ലയിൽ മരിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ponnaniroad accidentkerala newsmalayalam newsMalappuram News
News Summary - Malapuram car accident-Kerala news
Next Story