Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലബാർ മെഡിക്കൽ...

മലബാർ മെഡിക്കൽ കോളജിൽനിന്ന്​ വിദ്യാർഥികളെ പുറത്താക്കിയതായി പരാതി

text_fields
bookmark_border
മലബാർ മെഡിക്കൽ കോളജിൽനിന്ന്​ വിദ്യാർഥികളെ പുറത്താക്കിയതായി പരാതി
cancel

കോഴിക്കോട്​: മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളജിൽനിന്ന്​ 33 വിദ്യാർഥികളെ പുറത്താക്കിയതായി പരാതി. തിങ്കളാഴ്​ചയാണ്​ നടപടി. 11 ലക്ഷം രൂപ ഫീസ്​ ഇനത്തിൽ ബാങ്ക്​ ഗാരൻറിയായി ആറുലക്ഷം രൂപയും ഡി.ഡി ആയി അഞ്ചുലക്ഷവും വിദ്യാർഥികൾ അടക്കണമെന്നാണ് ധാരണ​. ഇതിൽ ബാങ്ക്​ ഗാരൻറി നൽകാത്ത കുട്ടികളെയാണ്​ നടപടിക്ക്​ വിധേയമാക്കിയത്​.

സെപ്​റ്റംബർ 10 വരെ വിദ്യാർഥികൾക്ക്​ സമയം നൽകിയിരുന്നെന്നും 150 വിദ്യാർഥികളിൽ 33 പേർ ബാങ്ക്​ ഗാരൻറി നൽകിയിട്ടില്ലെന്നും മാനേജ്​മ​​െൻറ്​ അറിയിച്ചു. പിന്നീട്​  തീയതി 25 വരെ നീട്ടുകയായിരുന്നു. എന്നിട്ടും ഗാരൻറി നൽകാത്തവരോട്​ ചൊവ്വാഴ്​ച മുതൽ ക്ലാസിൽ കയറേണ്ടെന്ന്​ അറിയിച്ചെന്നാണ്​ മാനേജ്​മ​​െൻറ്​ ഭാഷ്യം. ബാങ്ക്​ ഗാരൻറിയുടെ പേരിൽ പഠനം മുടക്കരുതെന്ന്​ സർക്കാർ, മെഡിക്കൽ കോളജുകൾക്ക്​ നിർദേശം നൽകിയിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalabar medical collegeMBBSmalayalam newsstudents admission
News Summary - Malabar medical college scam-Kerala news
Next Story