Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളത്തില്‍...

കേരളത്തില്‍ തീവ്രവര്‍ഗീയ അജണ്ട സ്ഥാപിക്കാന്‍ നീക്കം -എം.എ. ബേബി

text_fields
bookmark_border
കേരളത്തില്‍ തീവ്രവര്‍ഗീയ അജണ്ട സ്ഥാപിക്കാന്‍ നീക്കം -എം.എ. ബേബി
cancel

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ തീവ്രവര്‍ഗീയ അജണ്ട സ്ഥാപിച്ചെടുക്കാന്‍ വേണ്ടിയാണ് ബി.ജെ.പി നേതാവ് എ.എന്‍. രാധാകൃഷ്ണന്‍ ചലച്ചിത്ര സംവിധായകന്‍ കമലിനോട് ഇന്ത്യ വിട്ടുപോകാന്‍ ആവശ്യപ്പെട്ടതെന്ന് സി.പി.എം പി.ബി അംഗം എം.എ. ബേബി. കേരളം പ്രതീക്ഷിക്കാത്ത കാര്യങ്ങള്‍ പറഞ്ഞ് അതിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരുമായി വിഭജിക്കുകയാണ് ഇവരുടെ ലക്ഷ്യം. എം.ടിയെ ആക്രമിച്ചതും ഇതേ തന്ത്രത്തിന്‍െറ ഭാഗമാണ്.

ഇത്തരം ഹീനമായ പ്രവൃത്തികള്‍ ഇവരുടെ ഭാഗത്തുനിന്ന് ഇനിയുമുണ്ടാകും. ലഹളകളുണ്ടാക്കി  സമൂഹത്തെ വര്‍ഗീയ അടിസ്ഥാനത്തില്‍ വിഭജിക്കുക എന്ന ആര്‍.എസ്.എസ് തന്ത്രത്തിന്‍െറ ഭാഗമാണിത്. ഗുജറാത്തില്‍ വലിയൊരു ലഹളയുണ്ടാക്കിയാണ് അവര്‍ സമൂഹത്തെ വിഭജിച്ചതും അധികാരം പിടിച്ചെടുത്തതും. ഇന്ത്യയില്‍ ആര്‍.എസ്.എസ് നടത്തിയ എല്ലാ വര്‍ഗീയ ലഹളകള്‍ക്കും പിന്നില്‍ ഈ അജണ്ട ഉണ്ടായിരുന്നു. കേരളം ഇതിനെ തിരിച്ചറിയണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ma babyan radhakrishnanBJP
News Summary - ma baby facebook post to bjp leader an radhakrishnan
Next Story