Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅയ്യപ്പന്​ കത്തുകൾ...

അയ്യപ്പന്​ കത്തുകൾ വന്നുതുടങ്ങി 

text_fields
bookmark_border
Sabarimala-Post-Office-Thapal-Mudr
cancel
camera_alt??????????? ???????? ???????????????? ?????? ?????? ????????? ??????????? ???????? ???? ?????

ശ​ബ​രി​മ​ല: അ​യ്യ​പ്പ​ന്​ ക​ത്തു​ക​ൾ വ​ന്നു​തു​ട​ങ്ങി. വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലാ​യി അ​മ്പ​തി​ലേ​റെ ക​ത്തു​ക​ളാ​ണ്​ സ​ന്നി​ധാ​ന​ത്തെ പോ​സ്​​റ്റ്​ ഒാ​ഫി​സി​ൽ എ​ത്തി​യ​ത്. സ​ന്നി​ധാ​ന​ത്ത്​ മ​ണ്ഡ​ല​കാ​ലം തു​ട​ങ്ങു​ന്ന​തോ​ടെ അ​യ്യ​പ്പ​​​െൻറ നാ​മ​ധേ​യ​ത്തി​ലു​ള്ള പോ​സ്​​റ്റ്​ ഒാ​ഫി​സും പ്ര​വ​ർ​ത്ത​നം തു​ട​ങ്ങും. മ​ക​ര​വി​ള​ക്കും പ​ടി​പൂ​ജ​യും ക​ഴി​ഞ്ഞ്​ എ​ല്ലാ​വ​രും മ​ല​യി​റ​ങ്ങു​ന്ന​തോ​ടെ പോ​സ്​​റ്റ്​ ഒാ​ഫി​സ്​ പൂ​ട്ടി പോ​സ്​​റ്റ്​ മാ​സ്​​റ്റ​റും ജീ​വ​ന​ക്കാ​രും മ​ല​യി​റ​ങ്ങും. 33 വ​ർ​ഷ​മാ​യു​ള്ള പ​തി​വാ​ണി​ത്. ഇ​ത്ത​വ​ണ പോ​സ്​​റ്റ്​ മാ​സ്​​റ്റ​റു​ടെ പേ​രും അ​യ്യ​പ്പ​ൻ എ​ന്നാ​ണെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.

വി​വാ​ഹ ക്ഷ​ണ​ക്ക​ത്ത്, വീ​ട്​ പാ​ലു​കാ​ച്ചി​​​െൻറ അ​റി​യി​പ്പ്​ തു​ട​ങ്ങി​യ ച​ട​ങ്ങു​ക​ളു​ടെ ക​ത്തു​ക​ൾ​ ആ​ദ്യം സ​ന്നി​ധാ​ന​ത്തേ​ക്ക്​ അ​യ​ക്കു​ന്ന​വ​രു​മു​ണ്ട്​. വ​ഴി​പാ​ട്, നി​യ​മ​ന ഉ​ത്ത​ര​വി​​​െൻറ പ​ക​ർ​പ്പ്​  തു​ട​ങ്ങി​യ​വ​യും വ​രും. ഇ​വ കൃ​ത്യ​മാ​യി ശേ​ഖ​രി​ച്ച്​ ക​ത്തു​ക​ൾ ന​ട​യി​ൽ വെ​ക്കും. സീ​സ​ണ​ല്ലാ​ത്ത​പ്പോ​ൾ പ​മ്പ​യി​ൽ സ്വീ​ക​രി​ച്ച്​ അ​യ്യ​പ്പ​​​െൻറ സീ​ൽ പ​തി​പ്പി​ച്ച്​ എ​ത്തി​ക്കും. മു​മ്പ്​ വ​ണ്ടി​പ്പെ​രി​യാ​ർ പോ​സ്​​റ്റ്​ ഒാ​ഫി​സി​ലാ​യി​രു​ന്നു ക​ത്തു​ക​ൾ വ​ന്നി​രു​ന്ന​ത്. ​അ​വി​ടെ​നി​ന്ന്​ കാ​ൽ​ന​ട​യാ​യി കാ​ന​ന​പാ​ത​യി​ലൂ​ടെ ഇ​വി​ടെ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ശ​ബ​രി​മ​ല​യി​ലെ പ​തി​നെ​ട്ടാം​പ​ടി​യു​ടെ മു​ദ്ര​യു​ള്ള ക​ത്തു​ക​ളാ​ണ്​ എ​ന്ന​താ​ണ്​ ഇ​വി​ട​ത്തെ പ്ര​ത്യേ​ക​ത. രാ​ജ്യ​ത്ത്​ മ​റ്റെ​വി​ടെ​യും ഇ​ത്ത​ര​ത്തി​ൽ ഒ​രു മു​ദ്ര​യി​ല്ല. 

മേ​ൽ​ശാ​ന്തി​യു​ടെ ​ഫോ​േ​ട്ടാ പ​തി​ച്ച സ്​​റ്റാ​മ്പ്​ ന​ൽ​കി​യാ​യി​രു​ന്നു ഉ​ദ്​​​ഘാ​ട​നം. 200 രൂ​പ അ​ട​ച്ചാ​ൽ ആ​ർ​ക്കും അ​വ​രു​ടെ ഫോ​േ​ട്ടാ പ​തി​ച്ച സ്​​റ്റാ​മ്പ്​ ല​ഭി​ക്കും എ​ന്ന​താ​ണ്​ ഇ​തി​​​െൻറ പ്ര​ത്യേ​ക​ത. 

ഗ​വ. ഹോ​മി​യോ ഡി​സ്‌​പെ​ന്‍സ​റി തു​ട​ങ്ങി
ശ​ബ​രി​മ​ല: പ​മ്പ ആ​രോ​ഗ്യ​ഭ​വ​നി​ല്‍ ഗ​വ. ഹോ​മി​യോ ഡി​സ്‌​പെ​ന്‍സ​റി പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങി. പ​മ്പ ദേ​വ​സ്വം അ​ഡ്മി​നി​സ്‌​ട്രേ​റ്റി​വ് ഓ​ഫി​സ​ര്‍ ദി​ലീ​പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല ഹോ​മി​യോ മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ ഡോ. ​എ​സ്. ഗു​രു​പ്ര​സാ​ദ് സം​ബ​ന്ധി​ച്ചു. 24 മ​ണി​ക്കൂ​റും ഡോക്​ടറുടെ സേ​വ​നം ല​ഭ്യ​മാ​ണ്. 

മു​റി​ക​ള്‍ ഓ​ണ്‍ലൈ​നാ​യി ബു​ക്ക് ചെ​യ്യാം
ശ​ബ​രി​മ​ല: തീ​ര്‍ഥാ​ട​ക​ര്‍ക്ക് ഓ​ണ്‍ലൈ​നായി സ​ന്നി​ധാ​ന​ത്ത് മു​റി​ക​ള്‍ ബു​ക്ക്​ ചെ​യ്യാം. 15 ദി​വ​സം മു​മ്പു​ള്ള അ​ഡ്വാ​ന്‍സ് ബു​ക്കി​ങ്​ സൗ​ക​ര്യ​മാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. onlinetdb.com എ​ന്ന പോ​ര്‍ട്ട​ല്‍ മു​ഖേ​ന​യാ​ണ് ബു​ക്കി​ങ്​ ന​ട​ത്തേ​ണ്ട​ത്. സ​ന്നി​ധാ​ന​ത്തെ അ​ക്കോ​മ​ഡേ​ഷ​ന്‍ കൗ​ണ്ട​ര്‍ വ​ഴി നേ​രി​ട്ടു​ള്ള ബു​ക്കി​ങ്​ എ​ല്ലാ ദി​വ​സ​വും വൈ​കീ​ട്ട് നാ​ലി​ന് തു​ട​ങ്ങും. അ​ഞ്ഞൂ​റോ​ളം മു​റി​ക​ളി​ല്‍ നൂ​റെ​ണ്ണ​മാ​ണ് ഓ​ണ്‍ലൈ​ന്‍ ബു​ക്കി​ങ്ങി​ന് നീ​ക്കി​െ​വ​ച്ചി​ട്ടു​ള്ള​ത്. ഫോ​ണ്‍: 04735202049.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsMadakalam 2017Letters to AyyappanSabarimala Post Office
News Summary - Letters To Ayyappan - Kerala News
Next Story