Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറബീഉല്ലയുടെ...

റബീഉല്ലയുടെ വീട്ടിലേക്ക്​ അതിക്രമിച്ച്​ കടക്കാൻ ശ്രമം; ബി.ജെ.പി നേതാവ് ഉൾപ്പെടെ ഏഴു​പേർ അറസ്റ്റിൽ

text_fields
bookmark_border
Dr KT Rabeeullah
cancel

മലപ്പുറം: പ്രമുഖ വ്യവസായിയും ശിഫ അൽജസീറ മെഡിക്കൽ ഗ്രൂപ്​​ ചെയർമാനുമായ ഡോ. കെ.ടി. റബീഉല്ലയുടെ വീട്ടിലേക്ക്​ അതിക്രമിച്ച്​ കടക്കാൻ ശ്രമിച്ച ബി.ജെ.പി നേതാവ് ഉൾപ്പെടെ ഏഴു​പേരെ മലപ്പുറം പൊലീസ്​  അറസ്റ്റ് ചെയ്തു. ഇവരെത്തിയ മൂന്ന്​ വാഹനങ്ങളും രണ്ട്​ തോക്കുകളും ​കസ്​റ്റഡിയിലെടുത്തിട്ടുണ്ട്​. ബി.​െജ.പി ന്യൂനപക്ഷ മോർച്ച ദേശീയ സെ​ക്രട്ടറിയും മംഗളൂരു സ്വദേശിയുമായ അസ്​ലം ഗുരുക്കൾ, ഇയാളുടെ ഗൺമാനും കർണാടകയിലെ പൊലീസ്​ ഉദ്യോഗസ്ഥനുമായ കേശവമൂർത്തി, മംഗളൂരു സ്വദേശികളായ രമേശ്​, സുനിൽകുമാർ, കാസർകോട്​ സ്വദേശികളായ റിയാസ്​, അർഷാദ്​, ഉസ്​മാൻ എന്നിവരാണ് അറസ്റ്റിലായത്.​ 

വീട്ടിൽ അതിക്രമിച്ച്​ കയറി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതിനാണ്​ ഡോ. റബീഉല്ലയുടെ ഭാര്യയുടെ പരാതിയിലാണ് ഇവർക്കെതിരെ കേസെടുത്തത്​​. ബിസിനസ്​ കുടിപ്പകയാണ്​ സംഭവത്തിന്​ പിന്നിലെന്നും ഡോ. റബീഉല്ലയെ തട്ടി​െക്കാണ്ടുപോയി വിലപേശുകയാണ്​ പ്രതികളുടെ ലക്ഷ്യമെന്നും സംശയിക്കുന്നതായി പൊലീസ്​ പറഞ്ഞു. ഇവർ സഞ്ചരിച്ച വാഹനങ്ങളിൽ ഒന്ന്​ കർണാടക മെംബർ ഒാഫ്​ ​െലജിസ്​ലേറ്റിവ്​ കൗൺസിൽ എന്ന സ്​റ്റിക്കർ ഒട്ടിച്ചതായിരുന്നു. സംഭവം നടന്നയുടൻ പ്രതികളായ മൂന്നുപേരെ കസ്​റ്റഡിയിലെടുത്തെങ്കിലും മറ്റ്​ മൂന്നുപേർ രണ്ട്​ വാഹനങ്ങളിലായി രക്ഷപ്പെട്ടിരുന്നു. ഇവരെ കോഴിക്കോട്​, കണ്ണൂർ എന്നിവിടങ്ങളിൽനിന്നാണ്​ പൊലീസ്​ പിടികൂടിയത്​. 
 

നാട്ടുകാർ തകർത്ത കാർ
 


തിങ്കളാഴ്​ച രാവിലെ മലപ്പുറം കോഡൂരിലെ വീട്ടിലേക്കാണ്​ മൂന്ന്​ വാഹനങ്ങളിലെത്തിയ സംഘത്തിലുള്ളവർ​ കടക്കാൻ ശ്രമിച്ചത്​. കർണാടക രജിസ്​ട്രേഷനുള്ള മൂന്ന്​ വാഹനങ്ങളിൽ എത്തിയവർ അദ്ദേഹത്തെ നേരിട്ട്​ കാണണമെന്ന്​ ആവശ്യപ്പെട്ടു. എന്നാൽ, കാവൽക്കാരൻ അനുമതി നിഷേധിച്ചതോടെ സംഘത്തിലുണ്ടായിരുന്ന രണ്ടുപേർ മതിൽ ചാടി അകത്തുകടക്കാൻ ശ്രമിക്കുകയായിരുന്നു. ഇൗ സമയം പരിസരത്ത്​ തടിച്ചുകൂടിയ നാട്ടുകാർ ഇവരെ പിടികൂടി പൊലീസിലേൽപിക്കുകയായിരുന്നു. സംഘം വന്ന വാഹനങ്ങളിലൊന്നി​​​െൻറ ചില്ല്​ നാട്ടുകാർ തകർക്കുകയും ചെയ്​തു. ബി.​െജ.പി ന്യൂന​പ​ക്ഷ മോർച്ച ദേശീയ നേതാവ്​ അസ്​ലം ഗുരുക്കളുടെ നേതൃത്വത്തിലാണ് അക്രമിസംഘം എത്തിയതെന്ന്​ പൊലീസ്​ വെളിപ്പെടുത്തി. കസ്​റ്റഡിയിലെടുത്ത രണ്ട്​ തോക്കുകളിൽ ഒന്ന്​ അസ്​ലം ഗുരുക്കളുടെ ഗൺമാ​േൻറതാണ്​. 

റബീഉല്ലയെ കാണാനില്ലെന്നും ബന്ധുക്കളാണ്​ ഇതിന്​ പിറകിലെന്നുമുള്ള രീതിയിൽ ചില ഒാൺലൈൻ മാധ്യമങ്ങളിൽ അടുത്ത ദിവസങ്ങളിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ, ചികിത്സയിലായിരുന്ന താന്‍ ഡോക്​ടർമാരുടെ നിർദേശാനുസരണം ഫോൺ ഉപയോഗം കുറക്കുകയും സാമൂഹിക മാധ്യമങ്ങളിൽനിന്ന്​ വിട്ടുനില്‍ക്കുകയുമായിരുന്നുവെന്ന് വ്യക്​തമാക്കിയാണ്​ അദ്ദേഹം ഫേസ്​​ബുക്കിൽ വിഡിയോ പോസ്​റ്റ്​ ചെയ്​ത്​. ഇതിന്​ പിറകെയാണ്​ പുതിയ സംഭവവികാസങ്ങൾ. ജില്ല പൊലീസ്​ സൂപ്രണ്ട്​ ദേബേഷ്​ കുമാറി​​​െൻറ മേൽനോട്ടത്തിൽ മലപ്പുറം ഡിവൈ.എസ്​.പി ജലീൽ തോട്ടത്തിൽ, സി​.​െഎ എ. പ്രേംജിത്ത്​ എന്നിവരു​െട നേതൃത്വത്തിലുള്ള സംഘമാണ്​ പ്രതികളെ വലയിലാക്കിയത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arrestedkerala newsmalayalam newsdr. kt. rabeeullahbjp minority morchaaslam gurukkal
News Summary - KT Rabeeulla house attack bjp leader arrested -kerala news
Next Story