Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസോളാർ: നിയമപരമായും...

സോളാർ: നിയമപരമായും രാഷ്​ട്രീയമായും കോൺഗ്രസ്​ ഒറ്റക്കെട്ടായി നേരിടും -കെ.പി.സി.സി 

text_fields
bookmark_border
m-m-hassan
cancel

തിരുവനന്തപുരം: സോളാർ കമീഷൻ റിപ്പോർട്ടി​​​െൻറ പേരിൽ ഉന്നതനേതാക്കളെ തേജോവധം ചെയ്യാനും പാർട്ടിയെ തകർക്കാനുമുള്ള സർക്കാർ നീക്കത്തെ നിയമപരമായും രാഷ്​ട്രീയമായു​ം ഒറ്റക്കെട്ടായി നേരിടാൻ കോൺഗ്രസ്​ തീരുമാനം. ഇന്ദിരഭവനിൽ ചേർന്ന കെ.പി.സി.സി രാഷ്​ട്രീയകാര്യസമിതി യോഗമാണ്​ ഇൗ തീരുമാനം കൈക്കൊണ്ടത്​. നിയമോപദേശം തേടാനും ഇതുസംബന്ധിച്ച്​ ജനങ്ങൾക്കിടയിൽ ശക്​തമായ പ്രചാരണം നടത്താനും തീരുമാനിച്ചു​. പ്രതിപക്ഷനേതാവ്​ രമേശ്​ ചെന്നിത്തല നടത്തുന്ന യാത്രയിൽ ഇൗ വിഷയത്തിലെ നിലപാടുകൾ വിശദീകരിക്കും. ഉമ്മൻ ചാണ്ടി, കെ.സി. വേണുഗോപാൽ ഉൾപ്പെടെ ഉന്നതനേതാക്കൾക്കെതിരെ ക്രിമിനൽ കേസ്​ ചുമത്താനുള്ള സർക്കാർ തീരുമാനം രാഷ്​ട്രീയപ്രേരിതമാണെന്ന്​ വിലയിരുത്തിയെന്ന്​ യോഗതീരുമാനം അറിയിച്ച കെ.പി.സി.സി പ്രസിഡൻറ്​ എം.എം. ഹസൻ പറഞ്ഞു.

​െഎകകണ്​ഠ്യേനയാണ്​ യോഗം തീരുമാനം കൈക്കൊണ്ടത്​. കമീഷൻ നിഗമനങ്ങളെന്നപേരിൽ സർക്കാർ കൈക്കൊണ്ട നടപടികൾ ആവശ്യമായ നിയമപരിശോധനയോ ആലോചനയോ ഇല്ലാതെയാണെന്ന്​ വ്യക്​തമായി. നിയമവകുപ്പുമായി യാതൊരു കൂടിയാലോചന നടത്താതെയും മന്ത്രിസഭയിലെ ത​​​െൻറ സഹപ്രവർത്തകരുമായി ആശയവിനിമയം നടത്താതെയും മുഖ്യമന്ത്രി സ്വന്തം നിലക്കാണ്​ തീരുമാനങ്ങൾ പ്രഖ്യാപിച്ചതെന്നാണ് വ്യക്​തമാകുന്നത്​. മന്ത്രിസഭയിൽതന്നെ ഇതുസംബന്ധിച്ച്​ ഭിന്നാഭിപ്രായങ്ങളുണ്ടെന്ന വാർത്തകളുണ്ട്​. സർക്കാർ നിശ്ചയിച്ച ടേംസ്​ ഒാഫ്​ റഫറൻസിൽ കൂടുതൽ കാര്യങ്ങൾ ഉൾപ്പെടുത്താൻ കമീഷന്​ അധികാരമുണ്ടോയെന്നത്​ സംബന്ധിച്ചും സംശയവുമുണ്ട്​. ആദ്യ നിയമോപദേശം തെറ്റായിരുന്നുവെന്നാണ്​ വീണ്ടും നിയമോപദേശം തേടാനുള്ള സർക്കാറി​​​െൻറ ഇൗ പിടിപ്പുകേടിലൂടെ വ്യക്​തമാകുന്നതെന്നും ഹസൻ പറഞ്ഞു.

കമീഷൻ നിഗമനങ്ങൾ സംബന്ധിച്ച കാര്യങ്ങളിൽ പരിധികടന്നുള്ള നിയമോപദേശമാണ്​ എ.ജിയും ഡി.ജി.പിയും നൽകിയതെന്നാണ്​ ഇതിലൂടെ വ്യക്​തമാകുന്നത്​. മുൻകൂട്ടി തീരുമാനിച്ചശേഷം നിയമോപദേശം എഴുതിവാങ്ങിയതാണോയെന്നും സംശയമുണ്ട്​. പ്രധാന നേതാക്കൾക്കെതിരെ ബലാത്സംഗക്കുറ്റം രജിസ്​റ്റർ ചെയ്യാൻ 33 ​േകസുകളിലെ പ്രതിയും വിശ്വാസമില്ലെന്ന്​ ഹൈകോടതിതന്നെ പറഞ്ഞതുമായ  വ്യക്​തിയിൽനിന്ന്​ പരാതി എഴുതിവാങ്ങിയതും ബാലിശവും പ്രതികാരനടപടിയുമാണെന്നാണ്​ യോഗത്തി​​​െൻറ വിലയിരുത്തൽ.

നിയമസഭസമ്മേളനം വിളിച്ചുചേർത്ത്​ റിപ്പോർട്ട്​ നിയമസഭയിൽ​െവ​ക്കാനുള്ള തീരുമാനം വികൃതമായ മുഖം രക്ഷിക്കാനുള്ള നീക്കമാണ്​. ആറുമാസത്തിനുള്ളിൽ റി​േപ്പാർട്ട്​ വെക്കുമെന്ന്​ പറഞ്ഞ മുഖ്യമന്ത്രി ഒരാഴ്​ചക്കുള്ളിൽ നിലപാട്​ മാറ്റിയത്​ സമ്മർദംമൂലമാണ്​. എങ്ങനെയാണ്​ കമീഷൻ നിഗമനങ്ങളിൽ എത്തിച്ചേർന്നതെന്ന്​ അറിയാനാണ്​ ഉമ്മൻ ചാണ്ടി റിപ്പോർട്ടി​​​െൻറ പകർപ്പ്​ ആവശ്യപ്പെട്ടത്​. കമീഷൻ രാഷ്​ട്രീയ ഉദ്ദേശ്യത്തോടെയാണോ നിഗമനത്തിലെത്തിയത്,​ നിയമവിരുദ്ധമായി പ്രവർത്തിച്ചിട്ടുണ്ടോ എന്നീ കാര്യങ്ങൾ പരിശോധിക്കപ്പെടേണ്ടതുണ്ട്​. സോളാർ റിപ്പോർട്ട്​ പുറത്തുവരുന്നതിൽ ഒരു നാണക്കേടുമില്ല. കോൺഗ്രസിനല്ല സർക്കാറിനാണ്​ ഇൗ റിപ്പോർട്ട്​ കോട്ടം വരുത്തിയത്​. സർക്കാറി​​​െൻറ രാഷ്​ട്രീയ പ്രതികാരം പുറത്തുവന്നു. കോൺഗ്രസിനെ തകർത്ത്​ ബി.ജെ.പിയെ പ്രതിപക്ഷമായി ഉയർത്തിക്കാട്ടാനുള്ള സി.പി.എം^ബി.ജെ.പി അവിശുദ്ധനീക്കമുണ്ട്​. കോൺഗ്രസ്​ നേതാക്കൾക്കെതിരെ കേസെടുത്ത്​ ബി.ജെ.പിക്കെതിരായ കേസുകൾ അവസാനിപ്പിക്കുന്നതും ഇൗ ഉദ്ദേശ്യത്തോടെയാണെന്ന്​ ഹസൻ ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mm hassankpccsolar casemalayalam newsKerala News
News Summary - KPCC Finalise ready to face Political and Judicial in Solar Case says MM Hassan -Kerala N ews
Next Story