Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമകനെ കൊന്ന്​ കത്തിച്ച...

മകനെ കൊന്ന്​ കത്തിച്ച കേസ്​: കോടതിയിൽ കുറ്റംസമ്മതിച്ച്​ പ്രതി

text_fields
bookmark_border
Jayamol
cancel

പരവൂർ: പതിനാലുകാരനായ മകനെ കൊന്നശേഷം മൃതദേഹം കത്തിച്ച കേസിലെ പ്രതിയായ മാതാവ്​ കോടതിയിൽ കുറ്റസമ്മതം നടത്തി. നെടുമ്പന കുരീപ്പള്ളിയിൽ ജിത്തുജോബിനെ കൊലപ്പെടുത്തിയ കേസിൽ മാതാവ്​ ജയമോളെ വെള്ളിയാഴ്​ച പരവൂർ ഫസ്​റ്റ്​ ക്ലാസ്​ ജുഡീഷ്യൽ മജിസ്​േട്രറ്റ്​ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് കുറ്റംസമ്മതിച്ചത്​.ഉച്ചക്ക് ഒന്നോ​ടെയാണ് ജയമോളെ വൻ പൊലീസ്​ അകമ്പടിയോടെ കോടതിയിലെത്തിച്ചത്. അറസ്​റ്റിലായ സമയംമുതൽ പൊലീസിനോട് പറയുന്ന കാര്യങ്ങൾ തന്നെയാണ്​ അവർ കോടതിയിലും ആവർത്തിച്ചത്.

കൃത്യംചെയ്തത് ഒറ്റക്കുതന്നെയാണോ എന്ന ചോദ്യത്തിന് അതെ എന്നായിരുന്നു മറുപടി. ആവർത്തിച്ചുള്ള ചോദ്യങ്ങൾക്കും ഇതേ മറുപടിതന്നെ നൽകി. കോടതിയിൽ ജയമോൾ രണ്ടുതവണ കുഴഞ്ഞുവീണു. ആദ്യം മജിസ്​േട്രറ്റിന്​ മുന്നിലെത്തിയപ്പോഴേക്കും പ്രതി കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ പ്രഥമശുശ്രൂഷ നൽകി അൽപസമയം വിശ്രമം അനുവദിച്ചു. ആശുപത്രിയിലെത്തിച്ച്​ ചികിത്സതേടണോ എന്ന് മജിസ്​േട്രറ്റ്​ ചോദിച്ചെങ്കിവും വേണ്ടെന്നായിരുന്നു ജയയുടെ മറുപടി. തളർച്ച മാറിയ ശേഷമാണ് മജിസ്​േട്രറ്റ്​ നടപടികൾ ആരംഭിച്ചത്. 

മറ്റെന്തെങ്കിലും പറയാനുണ്ടോ എന്നും പൊലീസിനെക്കുറിച്ച് എന്തെങ്കിലും പരാതിയുണ്ടോ എന്നും മജിസ്​േട്രറ്റ്​ ചോദിച്ചപ്പോഴാണ് പൊലീസ്​ മർദിച്ചതായി മൊഴിനൽകിയത്. ചൂരൽകൊണ്ട് കാൽവെള്ളയിൽ ഏഴുതവണ അടിച്ചതായി മജിസ്​േട്രറ്റിനോട് പറഞ്ഞു. ഇക്കാര്യത്തിൽ പരാതിയുണ്ടെങ്കിൽ എഴുതിനൽകാൻ കോടതി ആവശ്യപ്പെട്ടെങ്കിലും പരാതിയില്ലെന്ന് ജയമോൾ അറിയിച്ചു. തുടർന്ന്​ ഇവർ വീണ്ടും കോടതിയിൽ കുഴഞ്ഞുവീണു. ഇതോടെ ജയമോൾക്ക് വീണ്ടും വിശ്രമം അനുവദിച്ചു. ഇതിന​ുശേഷം കോടതി പൊലീസിനെ ശാസിക്കുകയും ഹാളിൽനിന്ന്​ പുറത്തിറക്കുകയും ചെയ്തു. പിന്നീട് കോടതിനടപടികൾ നിർത്തി​െവച്ചശേഷം മൂന്നുമണിക്ക് വീണ്ടും ചേരാനായി പിരിഞ്ഞു.

വീണ്ടും ചേർന്ന കോടതി മറ്റെന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ചെങ്കിലും കൂടുതലൊന്നും പറയാൻ ജയമോൾ തയാറായില്ല. ഇതേത്തുടർന്ന് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത്​ ഫസ്​റ്റ്​ ക്ലാസ്​ ജുഡീഷ്യൽ മജിസ്​േട്രറ്റ്​ രഞ്ജിത്ത് രാജ് ഉത്തരവിട്ടു. പ്രതിയെ കൊട്ടാരക്കര സബ്ജയിലിലേക്ക് മാറ്റി. മകനെ ക്രൂരമായി കൊലപ്പെടുത്തി കത്തിച്ച മാതാവിനെ കാണാൻ വൻജനാവലി കോടതിപരിസരത്ത് തടിച്ചുകൂടിയിരുന്നു. സ്​ത്രീകൾ ജയമോൾക്കുനേരെ രോഷം പ്രകടിപ്പിച്ചു. 


ജിത്തുവി​​െൻറ കൊലപാതകം: ​ജയമോളുടെ വാദങ്ങൾ തള്ളി ഭർതൃവീട്ടുകാർ
കൊട്ടിയം: ജിത്തു​േജാബി​െന കൊല്ലാനുള്ള ​കാരണമായി മാതാവ്​ ജയമോൾ പറയുന്ന വാദങ്ങൾ തള്ളി ഭർത്താവ​ി​​െൻറ വീട്ടുകാർ. വസ്തുസംബന്ധമായ കാര്യം ചെറുമകനുമായി സംസാരിച്ചിട്ടില്ലെന്ന്​ ജിത്തുജോബി​​െൻറ മുത്തച്ഛൻ ജോണിക്കുട്ടിയും ഭാര്യ അമ്മിണിയും പറഞ്ഞു. എല്ലാദിവസവും ട്യൂഷൻ കഴിഞ്ഞ് മടങ്ങുമ്പോൾ ജിത്തു തങ്ങളെ കണ്ടിട്ടാണ് വീട്ടിലേക്ക് പോകാറ്​. സംഭവദിവസവും വന്നു. സ്വത്തിനെക്കുറിച്ചുള്ള ഒരുകാര്യവും സംസാരിച്ചിരുന്നില്ല. തങ്ങളുടെ മകൾ തിരുവനന്തപുരത്ത് താമസിക്കുന്ന സുനിതയുടെ മക്കളെ ഫോണിൽ വിളിച്ച് ജന്മദിനാശംസ നേർന്നശേഷം തനിക്ക് മുത്തവും തന്നാണ് ജിത്തു വീട്ടിലേക്ക് പോയതെന്ന് അമ്മിണി പറയുന്നു. 

തങ്ങൾക്കുള്ള ഒരേക്കർ നാൽപത് സ​െൻറ്​ സ്ഥലത്തിൽ വടക്കുഭാഗത്തുള്ള 70 സ​െൻറ്​ സ്ഥലം ജിത്തുവി​​െൻറ പിതാവ് ജോബി​​െൻറ പേരിൽ വിൽപത്രം എഴുതി​െവച്ചിരിക്കുകയാണ്. ബാക്കിസ്ഥലം മകൾ സുനിതക്കും എഴുതി​െവച്ചിട്ടുണ്ട്. ഇതുകൂടാതെ കുരിപ്പള്ളിയിൽ കടകൾ അടക്കം രണ്ട്​ സ​െൻറ് സ്ഥലവുമുണ്ട്. ഇത് ആർക്കും എഴുതിക്കൊടുത്തിട്ടില്ല. തങ്ങളുടെ ചികിത്സ​െചലവുകൾക്കും മറ്റുമായാണത്​. 

ജയമോൾ ആദ്യംമുതൽ തന്നെ ഭർതൃവീട്ടുകാരുമായി സ്വരചേർച്ചയിലല്ലായിരുന്നു. സംഭവദിവസം രാവിലെ ജിത്തുവും മാതാവുംകൂടി വിവാഹചടങ്ങിൽ പങ്കെടുത്തശേഷം സന്തോഷത്തോടെ തിരികെപോകുന്നത് തങ്ങൾ കണ്ടിരുന്നു. ജയമോൾ ഒറ്റക്ക് ഇത് ചെയ്​തെന്ന്​ വിശ്വസിക്കാനാകുന്നില്ല. 15ന്​ രാത്രിയിലാണ് ജിത്തുവിനെ കാണാനില്ലെന്ന വിവരം അറിയുന്നത്. അപ്പോൾ തന്നെ അവിടെ പോയിരുന്നു. പിറ്റേദിവസം ജയമോൾ കുടുംബവീടിനടുത്തെ കിണറിന് സമീപം വരെ വന്നിരുന്നു. ഇതിന് ഏറെ അകലെയല്ലാതെയാണ് മൃതദേഹം കാണപ്പെട്ടത്. സ്വത്ത് കാര്യം സംസാരിച്ചതിലെ പ്രകോപനമാണ് കൊലക്ക്​ കാരണമെന്നാണ്​ ജയമോൾ പൊലീസിനോട് പറഞ്ഞത്. 

ജിത്തുവിനെ ബുധനാഴ്ച വൈകീട്ടാണ് കുടുംബവീടിന് സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിൽ കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടത്. മാതാവ് ജയമോളെ പൊലീസ് അന്നുതന്നെ കസ്​റ്റഡിയിലെടുക്കുകയും വ്യാഴാഴ്ച അറസ്​റ്റ്​ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയശേഷം മണ്ണെണ്ണ ഒഴിച്ച് കത്തി​െച്ചന്നാണ്​ ജയമോൾ പൊലീസിനോട് പറഞ്ഞത്. 


 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsJithu Murder CaseKottiyam Murder CaseJayamol
News Summary - Kottiyam Murder Case - Kerala News
Next Story