Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകൊട്ടക്കാമ്പൂർ ഭൂമി...

കൊട്ടക്കാമ്പൂർ ഭൂമി പ്രശ്​നം: ഉന്നതതല യോഗം ഇന്ന്​

text_fields
bookmark_border
Joice-George
cancel

തിരുവനന്തപുരം: കൊട്ടക്കാമ്പൂര്‍ ഭൂമി പ്രശ്നത്തിൽ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്. കൊട്ടക്കാമ്പൂരിൽ  ഇടുക്കി എം.പി ജോയ്സ് ജോര്‍ജിന്‍റെ പട്ടയം ദേവികുളം സബ് കളക്ടര്‍ റദ്ദാക്കിയതിനെ സംബന്ധിച്ച്​ സി.പി.എം- സി.പി.ഐ തര്‍ക്കം തുടരുന്നതിനിടെയാണ് യോഗം. യോഗത്തില്‍ വനം- റവന്യൂ മന്ത്രിമാരും ഇടുക്കി കലക്ടറും ദേവികുളം സബ് കലക്​ടറും പങ്കെടുക്കും.

വട്ടവട പഞ്ചായത്തിലെ കൊട്ടക്കമ്പൂര്‍ വില്ലേജില്‍പ്പെട്ട വിവാദ ഭൂമി കുറിഞ്ഞി ദേശീയോദ്യാനത്തി​​െൻറ ഭാഗമാണെന്നാണ് റവന്യൂവകുപ്പി​​െൻറ നിലപാട്. ഇവിടെയാണ് ഇടുക്കി എം. പി ജോയ്സ് ജോര്‍ജി​​െൻറയും കുടുംബത്തി​​െൻറയും 20 ഏക്കര്‍ ഭൂമി. അനധികൃതമായി കൈവശപ്പെടുത്തിയതാണെന്ന്​ കാണിച്ച്​ പ്രതിപക്ഷം രംഗത്തെത്തിയപ്പോള്‍ ഇടുക്കി എം.പിയെ നിയമസഭയിൽ മുഖ്യമന്ത്രി പൂര്‍ണമായും ന്യായീകരിക്കുകയായിരുന്നു​. കൈവശാവകാശം തെളിയിക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് കഴിഞ്ഞയാഴ്ച ദേവികുളം സബ് കലക്ടര്‍ ഈ ഭൂമിയുടെ പട്ടയം റദ്ദാക്കിയിരുന്നു. നിയമപ്രകാരമാണ് ഭൂമി കൈവശം വെച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി തന്നെ നിയമസഭയില്‍ പ്രഖ്യാപിച്ച ഭൂമിയുടെ പട്ടയം റദ്ദാക്കിയത് സി.പി.എമ്മിന് കനത്ത പ്രഹരമായിരുന്നു. 

പതിച്ചു കൊടുക്കാനാവാത്ത സ്ഥലം കൈവശം വച്ചു, ലാൻറ്​ അസൈന്‍മെന്‍റ് കമിറ്റി ചേര്‍ന്നതിന്‍റെ രേഖകളില്ല തുടങ്ങിയ കാരണങ്ങളാലാണ് പട്ടയം സബ്​ കലക്​ടർ റദ്ദാക്കിയത്​. നടപടിയെ രൂക്ഷമായി വിമര്‍ശിച്ച സി.പി.എം മൂന്നാര്‍ മേഖലയിൽ ഹര്‍ത്താലും നടത്തി. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം വിളിച്ചത്​. പട്ടയം റദ്ദാക്കൽ നിയമപരമായ നടപടിയെന്ന് റവന്യൂ വകുപ്പ് വ്യക്തമാക്കും. ജോയ്സിനും കുടുംബാംഗങ്ങള്‍ക്കും കലക്ടര്‍ക്ക് അപ്പീൽ നല്‍കാൻ 30 ദിവസത്തെ സമയമുണ്ടെന്ന് അറിയിക്കുയും ചെയ്യും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsland encroachmentmalayalam newsJoice Georgekottakamboor
News Summary - Kottakamboor land dispute - kerala News
Next Story