Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആരോഗ്യമന്ത്രി...

ആരോഗ്യമന്ത്രി രാജി​െവക്കേണ്ടതില്ലെന്ന്​ മുഖ്യമന്ത്രി; പരാമർശം തിരുത്താൻ കോടതിയെ സമീപിക്കും

text_fields
bookmark_border
ആരോഗ്യമന്ത്രി രാജി​െവക്കേണ്ടതില്ലെന്ന്​ മുഖ്യമന്ത്രി; പരാമർശം തിരുത്താൻ കോടതിയെ സമീപിക്കും
cancel

തിരുവനന്തപുരം: ബാലാവകാശ കമീഷൻ നിയമനവുമായി ബന്ധപ്പെട്ട്​ ഹൈകോടതിയുടെ വിമർശമേറ്റുവാങ്ങിയ ആരോഗ്യമന്ത്രിയുടെ രാജിക്കായി പ്രതിപക്ഷം ബഹളം നടത്തിയതിനെതുടർന്ന്​ മുക്കാൽ മണിക്കൂറോളം നിയമസഭ നടപടികൾ ശൂന്യവേളയിൽ നിർത്തി​െവച്ചു.

മന്ത്രി രാജിവെ​ക്കണമെന്നും അല്ലെങ്കിൽ മുഖ്യമന്ത്രി പുറത്താക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെ​െട്ടങ്കിലും രാജി​െവ​ക്കേണ്ട ഒരു ആവശ്യവുമില്ലെന്ന നിലപാടായിരുന്നു മുഖ്യമ​ന്ത്രിയുടേത്​. പരാമർശം തിരുത്താൻ കോടതിയെ സമീപിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്​തമാക്കി. എന്നാൽ ഷാഫി പറമ്പിലി​​െൻറ അടിയന്തര പ്രമേയ നോട്ടീസ്​ പരിഗണിക്കവെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷം മുദ്രാവാക്യം മുഴക്കിയതോടെ സ്​പീക്കർ സഭാനടപടികൾ നിർത്തി​െവച്ചു. മുക്കാൽ മണിക്കൂറിനു​ശേഷം സഭ വീണ്ടും ചേർന്നപ്പോൾ സഹകരണ ബിൽ ചർച്ചയിൽ സഹകരിക്കുമെന്നും എന്നാൽ ആരോഗ്യമന്ത്രി കൊണ്ടുവരുന്ന സ്വാശ്രയബില്ലുമായി സഹകരിക്കില്ലെന്നും പ്രതിപക്ഷം അറിയിച്ചു. ആരോഗ്യമന്ത്രി സത്യപ്രതിജ്​ഞാ ലംഘനം നടത്തിയെന്നും 12 കേസുകളിലെ പ്രതിയായ വ്യക്​തിയെ കമീഷൻ അംഗമായി കൊണ്ടുവരാനാണ്​ മന്ത്രി ശ്രമിച്ചതെന്നും ഷാഫി പറമ്പിൽ ആരോപിച്ചു.  

നല്ല ഉദ്ദേശ്യത്തോടെ ചെയ്​ത കാര്യത്തിലാണ്​ കോടതി പരാമർശമെന്നും യാഥാർഥ്യങ്ങൾ​ കോടതിയെ ബോധ്യപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അപേക്ഷ കാലാവധി നീട്ടിയത്​ കൂടുതൽ പേർക്ക്​ അവസരം നൽകാനാണ്​. ബാലാവകാശ കമീഷനിൽ രാഷ്​ട്രീയബന്ധമുള്ളവരെ നിയമിച്ചതിൽ അനൗചിത്യമില്ല. രാഷ്​ട്രീയ പ്രവർത്തനം അധമമാണെന്ന ചിന്ത രാഷ്​ട്രീയക്കാർ ഉയർത്തുന്നത്​ ശരിയാണോ എന്നും അദ്ദേഹം ചോദിച്ചു. ഡി.സി.സി പ്രസിഡൻറായിരുന്ന മോഹൻകുമാറിനെ യു.ഡി.എഫ്​ മനുഷ്യാവകാശ കമീഷൻ അംഗമാക്കിയിട്ടുണ്ട്​. കൊട്ടിയൂർ കേസിൽ പ്രതിയായ ആളെയല്ല നിയമിച്ചത്​. അതേസമയം തെരഞ്ഞെടുത്ത എല്ലാവർക്കും വിജിലൻസ്​ ക്ലിയറൻസ്​ ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

അധികാര ദുർവിനിയോഗമാണ്​ മന്ത്രി നടത്തിയ​െതന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല ആരോപിച്ചു. ഇ.പി. ജയരാജന്​ ഒരു നീതിയും ശൈലജക്ക്​ മറ്റൊരു നീതിയുമാണ്​. ശൈലജ തൊട്ടതെല്ലാം കുളമാക്കി. രാഷ്​ട്രീയക്കാരെ നിയമിക്കുന്നതിന്​ തങ്ങൾ എതിരല്ല. പീഡനക്കേസിലെ പ്രതിയെ സംരക്ഷിക്കുന്ന ആ​െളയും 12 കേസിലെ പ്രതിയെയും പഞ്ചായത്ത്​ പ്രസിഡൻറി​െന തട്ടിക്കൊണ്ടുപോയവരെയും ഇത്തരം സ്ഥാനങ്ങളിൽ നിയമിക്കാൻ പാടില്ലെന്നും ചെന്നിത്തല പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala high courtkerala newsmalayalam newsKK Shailaja Teacher
News Summary - KK Shailaja not resign; move Kerala High Court- CM- Kerala news
Next Story