Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

സെ​ക്ര​േ​ട്ട​റി​യ​റ്റി​ൽ തീർപ്പാകാതെ  94,932 ഫ​യ​ലു​ക​ൾ 

text_fields
bookmark_border
സെ​ക്ര​േ​ട്ട​റി​യ​റ്റി​ൽ തീർപ്പാകാതെ  94,932 ഫ​യ​ലു​ക​ൾ 
cancel

കൊ​​ച്ചി: സം​​സ്ഥാ​​ന ഭ​​ര​​ണ​​സി​​രാ​​കേ​​ന്ദ്ര​​മാ​​യ സെ​​ക്ര​േ​​ട്ട​​റി​​യ​​റ്റി​​ൽ കെ​​ട്ടി​​ക്കി​​ട​​ക്കു​​ന്ന​​ത്​ 94,932 ഫ​​യ​​ലു​​ക​​ൾ. അ​​ഞ്ചു​​വ​​ർ​​ഷ​​ത്തി​​ലേ​​റെ പ​​ഴ​​ക്ക​​മു​​ള്ള​​വ​​രെ ഇ​​ക്കൂ​​ട്ട​​ത്തി​​ലു​​ണ്ട്. റ​​വ​​ന്യൂ, ആ​​ഭ്യ​​ന്ത​​ര വ​​കു​​പ്പു​​ക​​ളി​​ലാ​​ണ്​ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ഫ​​യ​​ൽ കെ​​ട്ടി​​ക്കി​​ട​​ക്കു​​ന്ന​​ത്. റ​​വ​​ന്യൂ വ​​കു​​പ്പി​​ൽ 17,898ഉം ​​മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ചു​​മ​​ത​​ല​​യി​​ലു​​ള്ള ആ​​ഭ്യ​​ന്ത​​ര വ​​കു​​പ്പി​​ൽ 11,564ഉം ​​ഫ​​യ​​ൽ  കെ​​ട്ടി​​ക്കി​​ട​​പ്പു​​ണ്ടെ​​ന്ന്​ ഭ​​ര​​ണ​​പ​​രി​​ഷ്​​​കാ​​ര വ​​കു​​പ്പ്​ ന​​ൽ​​കി​​യ വി​​വ​​രാ​​വ​​കാ​​ശ മ​​റു​​പ​​ടി​​യി​​ൽ വ്യ​​ക്ത​​മാ​​ക്കു​​ന്നു. അ​​ഞ്ച്​ വ​​ർ​​ഷ​​ത്തി​​ൽ കൂ​​ടു​​ത​​ൽ പ​​ഴ​​ക്ക​​മു​​ള്ള 2,869 ഫ​​യ​​ൽ കെ​​ട്ടി​​ക്കി​​ട​​ക്കു​​ന്നു​​ണ്ട്. 980 ഫ​​യ​​ലു​​ക​​ളു​​മാ​​യി ഇ​​തി​​ലും റ​​വ​​ന്യൂ വ​​കു​​പ്പാ​​ണ്​​ മു​​ന്നി​​ൽ. 

ര​​ണ്ട്​ വ​​ർ​​ഷ​​ത്തി​​നും മൂ​​ന്ന്​ വ​​ർ​​ഷ​​ത്തി​​നും ഇ​​ട​​യി​​ൽ പ​​ഴ​​ക്ക​​മു​​ള്ള ഫ​​യ​​ലു​​ക​​ളു​​ടെ കാ​​ര്യ​​ത്തി​​ലും ഒ​​ന്നാം സ്ഥാ​​നം റ​​വ​​ന്യൂ വ​​കു​​പ്പി​​നാ​​ണ്​: 1,582. ആ​​ഭ്യ​​ന്ത​​ര വ​​കു​​പ്പി​​ൽ 1,415 ഫ​​യ​​ലു​​ക​​ളാ​​ണ്​ ഇ​​ത്ത​​ര​​ത്തി​​ലു​​ള്ള​​ത്. ഒ​​രു വ​​ർ​​ഷം മു​​ത​​ൽ ര​​ണ്ട്​ വ​​ർ​​ഷം വ​​രെ പ​​ഴ​​ക്ക​​മു​​ള്ള 2,816 ഫ​​യ​​ലു​​ക​​ൾ റ​​വ​​ന്യൂ വ​​കു​​പ്പി​​ലും 2,713 എ​​ണ്ണം ആ​​ഭ്യ​​ന്ത​​ര വ​​കു​​പ്പി​​ലും കെ​​ട്ടി​​ക്കി​​ട​​പ്പു​​ണ്ട്. ഫ​​യ​​ലു​​ക​​ൾ തീ​​ർ​​പ്പാ​​ക്കാ​​ൻ സെ​​ക്ര​േ​​ട്ട​​റി​​യ​​റ്റ്​ വ​​കു​​പ്പു​​ക​​ളി​​ൽ അ​​ദാ​​ല​​ത്ത്​ ന​​ട​​ത്തു​​ന്നു​​ണ്ടെ​​ന്നും ഇ​​ക്കാ​​ര്യം നി​​രീ​​ക്ഷി​​ക്കാ​​ൻ എ​​ല്ലാ മാ​​സ​​വും ചീ​​ഫ്​ സെ​​ക്ര​​ട്ട​​റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ഉ​​ന്ന​​ത​​ത​​ല യോ​​ഗം ചേ​​രാ​​റു​​ണ്ടെ​​ന്നും ആ​​ർ.​​ടി.​െ​​എ കേ​​ര​​ള ഫെ​​ഡ​​റേ​​ഷ​​ൻ പ്ര​​സി​​ഡ​​ൻ​​റ്​ ഡി.​​ബി. ബി​​നു​​വി​​ന്​ ല​​ഭി​​ച്ച മ​​റു​​പ​​ടി​​യി​​ൽ പ​​റ​​യു​​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newspendingSecretariat filesPinarayi VijayanPinarayi Vijayan
News Summary - Kerala Secretariat files are pending - Kerala news
Next Story