Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചേർത്തു നിർത്തണം ...

ചേർത്തു നിർത്തണം നൃത്തത്തെ

text_fields
bookmark_border
ചേർത്തു നിർത്തണം  നൃത്തത്തെ
cancel

ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയായ സ്​കൂൾ കലോത്സവം അതി​​​െൻറ സൗന്ദര്യം കൊണ്ടുകൂടിയാണ്​ ശ്രദ്ധിക്കപ്പെടുന്നത്​. കുട്ടികളുടെ സർഗവാസന വളർത്താനുള്ള വേദി എന്ന നിലക്ക്​ സ്​കൂൾ കലോത്സവത്തിന്​ വലിയ പ്രസക്തിയുണ്ട്​്​. പരാതികളില്ലാതെ  കലോത്സവം സംഘടിപ്പിക്കാൻ സർക്കാർ ശ്രദ്ധിക്കാറുണ്ടെങ്കിലും കല്ലുകടികളേറെ ഉയരാറുണ്ട്​.  ഇത്തവണ ആദ്യ മൂന്ന്​ സ്​ഥാനങ്ങൾ ഇല്ലാതാക്കി ഗ്രേഡിങ്​​ ഏർപ്പെടുത്തിയത്​ അടക്കം ഒ​േട്ടറെ പുതുമകളോടെയാണ്​ ​േമള നടക്കുന്നത്​. മാറ്റങ്ങൾ എത്രത്തോളം ഗുണപരമാകുന്നുണ്ടെന്നാണ്​ ഇനി നിരീക്ഷിക്കാനുള്ളത്​. 

പതിനായിരക്കണക്കിന്​ കുട്ടികൾ ദിവസങ്ങളുടെ പരിശീലനത്തിനുശേഷമാണ്​ മത്സരവേദിയിലെത്തുന്നത്​. അതി​​​െൻറ വാശി  മത്സരങ്ങൾക്കുണ്ടാവ​ുക സ്വാഭാവികം . പക്ഷെ, ഇൗ വാശിയും, മത്സരവും ആരോഗ്യകരമാകണം. കിടമത്സരമാകരുത്​. നമുക്ക്​ നല്ല കഴിവുള്ള കുട്ടികളുണ്ട്​. എല്ലാം എളുപ്പം പഠിച്ചെടുക്കുന്നവരാണ്​ മലയാളി കുട്ടികൾ. കലോത്സവത്തിനായി അവർ നന്നായി പരിശീലനം നടത്തുന്നുമുണ്ട്​. എന്നാൽ, ഇതൊക്കെ ഡിഗ്രി വരെയെ കാണുന്നുള്ളൂ. അതിനുശേഷം ഭൂരിഭാഗം പേരെയും കാണുന്നില്ല. 

കലോത്സവങ്ങൾ ശാസ്​ത്രീയ നൃത്തമേഖലക്ക്​ എന്തു സംഭാവന ചെയ്യുന്നുവെന്ന്​ വിലയിരുത്തു​േമ്പാൾ കാണുന്നത്​ ഇതാണ്​. മത്സരത്തിൽ സ്​ഥാനം കിട്ടിയില്ലെന്ന്​ പറഞ്ഞ്​ ബഹളം വെക്കുന്ന രക്ഷിതാക്കളും ഗുരുക്കന്മാര​ും തങ്ങളുടെ കുട്ടികൾ നൃത്ത​െത്ത പ്രഫഷനലായി കൊണ്ടു പോകണമെന്നതിനെക്കുറിച്ച്​ വേവലാതി പ്പെടുന്നില്ല. വിജയത്തി​​​െൻറ ഗ്ലാമർ ഒരു വർഷമെ നിൽക്കൂവെന്നതും ആരും കണക്കാക്കുന്നില്ല. നൃത്തം ജീവിതത്തിൽ കൊണ്ടുനടക്കണമെന്ന്​ ഒാരോ കുട്ടിയും സ്വയം തീരുമാനിക്കണം. ഇക്കാര്യത്തിൽ ആത്മാർഥ സമീപനമുണ്ടായാ​ലേ പറ്റൂ. വിവാഹശേഷം ഭർത്താക്കന്മാരുടെ താൽപര്യം ഒരു ഘടകമാണ്​. പക്ഷെ, വിവാഹ ശേഷം പ്രാക്​ടിസ്​ തുടരുന്നവർ നിരവധിയുണ്ട്​. ഇത്​ മനോഭാവത്തി​​​െൻറ പ്രശ്​നമാണ്​. നൃത്തത്തെ നിലനിർത്തി ജീവിതം ഗ്ലാമറാക്കുകയാണ്​ കലയോട്​ സ്​നേഹമുള്ളവർ ചെയ്യേണ്ടത്​. 

കലോത്സവങ്ങളിൽ മോഹിയാട്ടമാണെങ്കിലും ഭരതനാട്യമാണെങ്കിലും വർണം മാത്രമാണ്​ അവതരിപ്പിക്കുന്നത്​. അതും 10 മിനിറ്റ്​. സത്യത്തിൽ ഇത്​ ശരിയല്ല. കോളജ്​ തലത്തിൽ 15 മിനിറ്റാണ്​ ദൈർഘ്യം. 25-30 മിനിറ്റി​​​െൻറ ഇനം അങ്ങനെതന്നെ കലോത്സവത്തിൽ പ്രാവർത്തികമാക്കണമെന്ന്​ പറഞ്ഞാൽ പ്രായോഗികമാകില്ല. എന്നാൽ, പ്രയാസമില്ലാതെ പരിഹരിക്കുന്നതിനെ കുറിച്ച്​ സംഘാടകർ ആലോചിക്കണം. ഒരു അവതരണത്തി​​​െൻറ ഭംഗി, താള ജ്​ഞാനം, അടവ്​ ശുദ്ധി, അഭിനയം, 1-2 ജതി- ഇവ കണ്ടാൽ ആ കുട്ടികൾക്ക്​ കഴിവുണ്ടോ എന്ന്​ മനസ്സിലാക്കാം. നൃത്തവും നൃത്യവും ചേർന്ന്​ വരണം. നൃത്തത്തിനും അഭിനയത്തിനും തുല്യ സ്​ഥാനമാണുള്ളത്​. താളബോധവും സൗന്ദര്യവ​ും മറ്റു ഘടകങ്ങളും ഒന്നിച്ചു വരു​​േമ്പാഴേ അവതരണത്തിന്​ പൂർണത കൈവരൂ. മത്സരാർഥികൾ ഇക്കാര്യങ്ങളിൽ ശ്രദ്ധിക്കണം. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskalolsavammalayalam newskalolsavam 2018Thrissur News
News Summary - kerala school kalolsavam 2018 thrissur-Kerala news
Next Story