Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവേണം ലളിതഗാനത്തിന് ...

വേണം ലളിതഗാനത്തിന് ലാളിത്യം

text_fields
bookmark_border
വേണം ലളിതഗാനത്തിന്  ലാളിത്യം
cancel

കുട്ടികളിൽ ഒരുപാട്​ കലാകാരന്മാരുണ്ട്​​. അവരെ കണ്ടെത്താനുള്ള ബൃഹത്തായ വേദിയാണ്​ സ്​കൂൾ കലോത്സവം. യേശുദാസ്​, പി. ജയചന്ദ്രൻ, മഞ്​ജുവാര്യർ തുടങ്ങി ഇന്ന്​ ശോഭിച്ച്​ നിൽക്കുന്ന നിരവധി പേർ ഉയർന്നു വന്ന വേദി. പക്ഷെ, അതിൽ കുറ്റം പറച്ചിലുകളും തല്ലും പരാതികളും ഒഴിവാക്കേണ്ടതാണ്​. യോഗ്യരായ, പരിചയസമ്പന്നരായ വിധികർത്താക്കളെ നിയോഗിക്കലാണ്​ അതിനുള്ള മാർഗം. 

തത്വത്തി​​​​െൻറ അടിസ്​ഥാനത്തിൽ മാത്രം വിധി നിർണയം നടത്തരുത്​. വിധികർത്താക്കൾ പ്രായോഗിക പരിജ്​ഞാനം കൂടി ഉള്ളവരായിരിക്കണം. ബയോഡാറ്റയുടെ വലുപ്പമല്ല വിധികർത്താക്കളുടെ യോഗ്യതയാകേണ്ടത്​. ഇക്കാര്യത്തിൽ സത്യസന്ധത വേണം. ഇങ്ങനെയാണെങ്കിൽ പരാതികളും അപ്പീലുകളും ഇല്ലാതാക്കാം. വിദ്യാഭ്യാസ വകുപ്പും സംഘാടകരും ഇക്കാര്യം വളരെ ഗൗരവപൂർവം ചിന്തിക്കണം. ഒരിക്കൽ ചിത്രരചനാ മത്സരത്തിന്​ എന്നോട്​ വിധികർത്താവാകാൻ ആവ​ശ്യപ്പെട്ടു. അത്തരം നിരവധി അനുഭവങ്ങൾ എനിക്കുണ്ട്​. 

സംഗീത ലോകത്ത്​ 64 കൊല്ലമായി ഞാൻ സജീവമാണ്​. പ്രായോഗിക പരിജ്​ഞാനമാണ്​ വിധികർത്താവി​​​​െൻറ യോഗ്യതയായി കണക്കാക്കുന്നതെങ്കിൽ ഞാൻ മത്സരാർഥികളുടെ കുറവുകൾ ചൂണ്ടിക്കാണിക്കും. മറ്റൊന്ന്​ മത്സരം കഴിഞ്ഞാൽ വിധികർത്താക്കൾ തമ്മിൽ ചർച്ച ചെയ്​ത്​ വേണം മുൻനിരക്കാരെ കണ്ടെത്താൻ. വിധികർത്താക്കൾ വ്യത്യസ്​ത ധ്രുവങ്ങളില​ുള്ളവരായിരിക്കും. അവർ തമ്മിൽ ചർച്ച നടന്നെങ്കിലേ മത്സരത്തിൽ ഏറ്റവും ശോഭിച്ചവരെ കണ്ടെത്താനാവൂ. ഇൗ ചർച്ച ഒഴിവാക്കാൻ പാടില്ല. ഇങ്ങനെ വന്നാൽ വിധികർത്താക്കളെ സ്വാധീനിക്കുമെന്ന ആശങ്ക അസ്​ഥാനത്താണ്​. മത്സരങ്ങൾ കാണുന്ന ജനങ്ങളും വിധിയെഴുതുന്നുണ്ട്​. ശരിയായ വിധിനിർണയം നടന്നാൽ ജനങ്ങളുടെ വിധിയെഴുത്തും അതോടൊപ്പമാവും.

മറ്റൊന്ന്​, ലളിഗാനമത്സരമാണ്​. ലളിതഗാനം അർധ ശാസ്​ത്രീയ സംഗീതമോ, ഭക്തിഗാനമോ ആകരുത്​. ലളിഗാനത്തിന്​ ഹമ്മിങ്​​ നിർബന്ധമാണെന്ന തെറ്റിദ്ധാരണ പൊതുവെ ഉണ്ട്​. ഇത്​ ശരിയല്ല. ലളിതഗാനത്തിന്​ അതി​​​​െൻറ ലാളിത്യം വേണം. പാട്ട്​ ആവശ്യപ്പെടുന്നുണ്ടെങ്കിൽ ഹമ്മിങ്​​ ആകാം. അല്ലാതെ ഹമ്മിങ്​​ കൂടിയേ തീരൂ എന്ന്​ പാട്ട്​ ക​േമ്പാസ്​ ചെയ്യുന്നവർ ശഠിക്കരുത്​. ഇത്​ ഞാൻ പലതവണ ചൂണ്ടിക്കാണിച്ചതാണ്​. അനാവശ്യമായി ഹമ്മിങ്​​ ചേർക്കു​േമ്പാൾ അത്​ ലളിതഗാനവുമായി പുല ബന്ധമില്ലാത്തതാവും. 

തയാറാക്കിയത്: സക്കീർ ഹുസൈൻ
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskalolsavammalayalam newskalolsavam 2018Thrissur News
News Summary - kerala school kalolsavam 2018 thrissur-^ Kerala news
Next Story