Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക​ലോത്സവം ഒരു...

ക​ലോത്സവം ഒരു ചൂണ്ടുവിരൽ..പക്ഷെ..

text_fields
bookmark_border
ക​ലോത്സവം ഒരു ചൂണ്ടുവിരൽ..പക്ഷെ..
cancel

കുട്ടികൾ ഒാണ​േത്തക്കാളും വിഷുവിനേക്കാളും വലിയ ആഘോഷമായാണ്​ സ്​കൂൾ കലോത്സവത്തെ കാണുന്നത്​. സർക്കാറും മാധ്യമങ്ങളും അതിനെ ഉത്സവമാക്കി മാറ്റിക്കഴിഞ്ഞു. കലോത്സവ വേദിയിൽനിന്ന്​ കലാരംഗത്ത്​ മുടിച്ചൂടാമന്നർ ആയവരും ഒൗന്നിത്യങ്ങൾ താണ്ടിയവരും പലരുമുണ്ട്​. യേശുദാസ്​, പി. ജയചന്ദ്രൻ, കെ.എസ്​. ചിത്ര, മഞ്​ജു വാര്യർ, കാവ്യാ മാധവൻ...എന്നാൽ, മോഹൻലാൽ, സംയുക്താവർമ, ഫഹദ്​ ഫാസിൽ, ദുൽഖർ സൽമാൻ തുടങ്ങി നിരവധി പേർ കലോത്സവങ്ങളിലൂടെ വന്നവരല്ല. നാളത്തെ കലാകാരന്മാരുടെ മാനദണ്ഡമായി കലോത്സവത്തെ കാണാൻ പറ്റില്ല. 

കുട്ടികളുടെ ഉള്ളിലുള്ള അഭിരുചി വളർത്താനും ആത്മവിശ്വാസവും ധൈര്യവും പകരാനും കലോത്സവം ഏറ്റവും നല്ല ​േവദിയാണ്​. സഭാകമ്പം ഇല്ലാതാക്കാനും ആളുകളോട്​ ആത്മ വിശ്വാസത്തോടെ സംസാരിക്കാനും അവരെ പ്രാപ്​തരാക്കും. കലോത്സവങ്ങളിൽ നന്നായി പ്രകടനം നടത്തുന്നവർക്ക്​ പിന്നീട്​ അവരുടെ വിഹാരരംഗം വേറെയായാലും അതിൽ നന്നായി തിളങ്ങാൻ കഴിയുന്നു. ഡോക്​ടർമാർ, ബിസിനസുകാർ, എൻജിനീയർമാർ തുടങ്ങി ഇത്തരത്തിൽ നിരവധി പേരെ കണ്ടെത്താനാവും. ഇതാണ്​ കലോത്സവത്തി​​​​​​െൻറ വളരെ പോസിറ്റീവായ വശം. എന്നാൽ, വസ്​ത്രാലങ്കാരത്തിനും മേക്കപ്പിനുമായുള്ള ഭാരിച്ച ​െചലവാണ്​ കലോത്സവത്തി​​​​​​െൻറ നെഗറ്റീവായ വശങ്ങളിൽ ഒന്ന്​. പല ഇനങ്ങളും കാപ്​സ്യൂളാക്കിയാണ്​ അവതരിപ്പിക്കുന്നത്​. അതിന്​തന്നെ ഒരു കുട്ടിക്ക്​ ലക്ഷം രൂപയോളം ചെലവഴിക്കേണ്ടി വരുന്നു​െവന്നാണ്​  മനസ്സിലാക്കുന്നത്​. ഭീകരമാണ്​ ഇൗ സ്​ഥിതി. കോസ്​റ്റ്യൂം ഒഴിവാക്കാനുള്ള സ്വാതന്ത്ര്യം മത്സരാർഥികൾക്ക്​ നൽകണം. ഭാരിച്ച സാമ്പത്തിക ​െചലവ്​ മൂലം യഥാർഥ ടാലൻറ്​ ഉള്ള പല കുട്ടികൾക്കും കലോത്സവത്തിൽ പ​െങ്കടുക്കാനാവുന്നില്ല. കലോത്സവത്തി​​​​​​െൻറ ആർഭാടം ഒഴിവാക്കുകതന്നെ ​േവണം. ​ഇക്കാര്യത്തിൽ സർക്കാർ നിലപാട്​ എടുക്കണം. 

മ​െറ്റാന്ന്​ മത്സര നടത്തിപ്പാണ്​. രാത്രി 12ന്​ ശേഷം ഒരു കാരണവശാലും മത്സരം നടത്തില്ലെന്ന്​ ഉറച്ച തീരുമാനം സർക്കാർ എടുക്കണം. കലോത്സവം നിശ്ചിത ദിവസത്തിനകം അവസാനിപ്പിക്കാൻ വ്യഗ്രത കാട്ടരുത്​. ഒന്നോ രണ്ടോ ദിവസം നീട്ടയാലെങ്കിലും ഇൗ പ്രവണത അവസാനിപ്പിക്കണം. മേക്കപ്പിട്ട്​ ഉറക്കം തൂങ്ങി നിൽക്കുന്ന കുട്ടിക​ളുടെയും അതേ അവസ്​ഥയിൽ ഇരിക്കുന്ന വിധികർത്താക്കളുടെയും ചിത്രം ദയനീയ കാഴ്​ചയാണ്​. കലോത്സവം കലക്ക്​ എന്തു സംഭാവന ചെയ്​തെന്ന്​ വേർതിരിച്ച്​ പറയാനാവില്ല. ക​​േലാത്സവം ചൂണ്ടു വിരൽ ആണെന്നത്​ നിഷേധിക്കാനാവില്ല. പ​െക്ഷ, ക​േലാത്സവം മാത്രമല്ല കലക്ക്​ സംഭാവന ചെയ്യുന്നത്​. ഡോ. നീന പ്രസാദ്​ ക​​േലാത്സവ വേദിയിൽ നിന്ന്​ വന്ന പ്രഗല്​ഭ നർത്തകിയാണ്​. എന്നാൽ, നടി ശോഭന അങ്ങനെയല്ല. ക​​േലാത്സവ വേദികളിൽ ശോഭിച്ചവർ നിരവധിയുണ്ട്​. എന്നാൽ ഒരിക്കൽപോലും സ്​റ്റേജിൽ കയറാതെ അത്യുന്നതങ്ങളിൽ എത്തിയവർ എത്രയോ ഉണ്ട്​. ക​​േലാത്സവം കുട്ടികളിൽ കലാ താൽപര്യം ജനിപ്പിക്കുന്നുണ്ട്​്​. ഉള്ളിൽ ടാലൻറ്​ ഉണ്ടെങ്കിൽ അവർ തിളങ്ങും. 

ക​​േലാത്സവ വേദികളിൽ ശോഭിച്ചവർ എത്ര പേർ ഇന്ന്​ ആ രംഗത്തുണ്ടെന്നത്​ ​േചാദ്യമാണ്​. വിനീത്​, വനീത്​കുമാർ, മഞ്​ജുവാര്യർ...കലോത്സവവേദിയിൽ നിന്ന്​ സിനിമയിൽ എത്തിയവർ ഒ​േട്ടറെ പേരുണ്ട്​. ക​​േലാത്സവ വേദിയിൽ നിന്നാണ്​ മഞ്​ജുവാര്യരെ ലോഹിതദാസ്​ കണ്ടെത്തുന്നത്​. എന്നാൽ, സംയുക്ത വർമയെ ഞാൻ കണ്ടെത്തിയത്​ ഒരു പ്രസിദ്ധീകരണത്തി​​​​​​െൻറ മുഖചിത്രം കണ്ടാണ്​. ആത്യന്തികമായി, കലോത്സവത്തി​​​​​​െൻറ നന്മയെ കാണാതിരുന്നുകൂട. കലോത്സവത്തിൽ പ​െങ്കടുക്കണമെന്നും ​വിജയിക്കണമെന്നും ​അദമ്യമായി ആഗ്രഹിക്കുന്നവരാണ്​ പല കുട്ടികളും. പക്ഷെ, അത്​ കാപട്യമായി മാറരുത്​. 

തയാറാക്കിയത്: സക്കീർ ഹുസൈൻ
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskalolsavammalayalam newskalolsavam 2018Thrissur News
News Summary - kerala school kalolsavam 2018 thrissur-^ Kerala news
Next Story