Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഓണക്കാലത്ത് സ്​പെഷൽ...

ഓണക്കാലത്ത് സ്​പെഷൽ െട്രയിൻ വേണം -മുഖ്യമന്ത്രി

text_fields
bookmark_border
Special Train
cancel

തിരുവനന്തപുരം: ഓണക്കാലത്തെ തിരക്ക് കണക്കിലെടുത്ത് ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽനിന്ന് കേരളത്തിലേക്കും തിരിച്ചും വേണ്ടത്ര സ്​പെഷൽ െട്രയിൻ അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ റെയിൽവേ മന്ത്രി സുരേഷ് പ്രഭുവിന് അയച്ച കത്തിൽ ആവശ്യപ്പെട്ടു.

ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മുംബൈ, ഡൽഹി, കൊൽക്കത്ത എന്നിവിടങ്ങളിൽനിന്ന് ആഗസ്​റ്റ്​ 25നും ​െസപ്റ്റംബർ 10നും ഇടക്കുള്ള ദിവസങ്ങളിൽ കേരളത്തിലേക്കും തിരിച്ചും സ്​പെഷൽ െട്രയിനുകൾ അനുവദിക്കണം. കേരളത്തിന് പുറത്തുകഴിയുന്ന മലയാളികൾ കുടുംബത്തോടൊപ്പം നാട്ടിൽവരാൻ പ്രധാനമായും ആശ്രയിക്കുന്നത് െട്രയിനുകളാണ്.

ഇക്കൊല്ലം ഓണത്തോടൊപ്പം ​െസപ്​റ്റംബർ ഒന്നിന് ബക്രീദും ആയതിനാൽ തിരക്ക് കൂടുതലായിരിക്കും. ഇതു കണക്കിലെടുത്ത് ആവശ്യത്തിന് സ്​​െപഷൽ െട്രയിൻ അനുവദിക്കാൻ ബന്ധപ്പെട്ട റെയിൽവേ അധികാരികൾക്ക് നിർദേശം നൽകണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsspecial trainkerala cmpinarayi viajayanmalayalam newsOnam Holiday
News Summary - Kerala CM want to Special Train for Onam Holidays -Kerala News
Next Story