Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right​നിയമനം അധ്യാപക...

​നിയമനം അധ്യാപക ബാങ്കിൽ നിന്ന്​: ​കെ.ഇ.ആർ ഭേദഗതി​ ശരി​െവച്ചു 

text_fields
bookmark_border
​നിയമനം അധ്യാപക ബാങ്കിൽ നിന്ന്​: ​കെ.ഇ.ആർ ഭേദഗതി​ ശരി​െവച്ചു 
cancel

െകാ​ച്ചി: എ​യി​ഡ​ഡ് സ്കൂ​ളു​ക​ളി​ലെ ഒ​ഴി​വു​ക​ളി​ലേ​ക്ക്​ സം​ര​ക്ഷി​ത അ​ധ്യാ​പ​ക​രെ നി​യ​മി​ക്കാ​ൻ വി​ദ്യാ​ഭ്യാ​സ ച​ട്ട​ത്തി​ൽ (കെ.​ഇ.​ആ​ര്‍) സ​ർ​ക്കാ​ർ ​െകാ​ണ്ടു​വ​ന്ന ​പ്ര​ധാ​ന ഭേ​ദ​ഗ​തി​ക​ൾ ഹൈ​കോ​ട​തി ശ​രി​െ​വ​ച്ചു. 

1979 മേ​യ് 22ന് ​ശേ​ഷം പു​തു​താ​യി വ​ന്ന​തോ അ​പ്ഗ്രേ​ഡ് ചെ​യ്ത​തോ ആ​യ സ്കൂ​ളു​ക​ളി​ല്‍ ഭാ​വി​യി​ല്‍ വ​രു​ന്ന മു​ഴു​വ​ന്‍ ഒ​ഴി​വു​ക​ളി​ലേ​ക്കും സം​ര​ക്ഷി​ത അ​ധ്യാ​പ​ക​രു​ടെ അ​ധ്യാ​പ​ക ബാ​ങ്കി​ല്‍നി​ന്ന് നി​യ​മ​നം ന​ട​ത്ത​ണം, 1979ന് ​മു​മ്പ് നി​ല​വി​ലു​ള്ള സ്കൂ​ളു​ക​ളി​ലു​ണ്ടാ​കു​ന്ന ര​ണ്ട്​ ഒ​ഴ​ി​വു​ക​ളി​ൽ ഒ​ന്നി​ലേ​ക്ക് അ​ധ്യാ​പ​ക ബാ​ങ്കി​ല്‍നി​ന്ന്​ നി​യ​മ​നം ന​ട​ത്തു​േ​മ്പാ​ൾ ശേ​ഷി​ക്കു​ന്ന​തി​ലേ​ക്ക്​ മാ​നേ​ജ​ര്‍ക്ക്​ നി​യ​മ​നം ന​ട​ത്താം എ​ന്നീ വ്യ​വ​സ്ഥ​ക​ളാ​ണ്​ സിം​ഗി​ൾ ബെ​ഞ്ച്​ ശ​രി​വെ​ച്ച​ത്. 
അ​തേ​സ​മ​യം, 2016-17 അ​ധ്യ​യ​ന​വ​ർ​ഷം മു​ൻ വ​ർ​ഷ​ത്തെ സ്​​റ്റാ​ഫ്​ പാ​റ്റേ​ൺ ഒാ​ർ​ഡ​ർ തു​ട​ര​ണ​മെ​ന്ന വ്യ​വ​സ്ഥ നി​ല​നി​ൽ​ക്കി​ല്ലെ​ന്ന്​ കോ​ട​തി വ്യ​ക്ത​മാ​ക്കി. ഒ​രു ഒ​ഴി​വി​ലേ​ക്ക്​ നി​യ​മ​ന​ത്തി​ന്​ ബ​ന്ധ​പ്പെ​ട്ട വി​ഷ​യം കൈ​കാ​ര്യം ചെ​യ്യു​ന്ന അ​ധ്യാ​പ​ക​രെ ഒ​രു ജി​ല്ല​യി​ലെ​യും അ​ധ്യാ​പ​ക ബാ​ങ്കി​ൽ​നി​ന്ന്​ ല​ഭി​ക്കാ​തി​രു​ന്നാ​ൽ​പോ​ലും ആ ​ഒ​ഴി​വ്​ നി​ക​ത്ത​രു​തെ​ന്ന വ്യ​വ​സ്ഥ​യും​ കോ​ട​തി ത​ള്ളി.

എ​യി​ഡ​ഡ് സ്കൂ​ളു​ക​ളി​ലെ അ​ധ്യാ​പ​ക നി​യ​മ​ന​ങ്ങ​ളി​ല്‍ നി​യ​ന്ത്ര​ണം ല​ക്ഷ്യ​മി​ട്ട് ​െകാ​ണ്ടു​വ​ന്ന ​ച​ട്ട ഭേ​ദ​ഗ​തി ​ചോ​ദ്യം ചെ​യ്​​ത്​ വി​വി​ധ എ​യി​ഡ​ഡ്​ സ്​​കൂ​ൾ മാ​നേ​ജ്​​മ​െൻറു​ക​ളാ​ണ്​ ഹ​ര​ജി​യു​മാ​യി കോ​ട​തി​യെ സ​മീ​പി​ച്ച​ത്. മു​ഴു​വ​ന്‍ ഒ​ഴി​വു​ക​ളി​ലേ​ക്കും സം​ര​ക്ഷി​ത അ​ധ്യാ​പ​ക ബാ​ങ്കി​ല്‍നി​ന്ന് നി​യ​മ​നം ന​ട​ത്ത​ണ​മെ​ന്ന ഭേ​ദ​ഗ​തി 2016 ജ​നു​വ​രി 29 മു​ത​ല്‍ മു​ന്‍കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ​യാ​ണ്​ കൊ​ണ്ടു​വ​ന്ന​ത്. 

അ​വ​ധി ഒ​ഴി​വു​ക​ള്‍ ഉ​ള്‍പ്പെ​ടെ ഹ്ര​സ്വ​കാ​ല ഒ​ഴി​വു​ക​ളി​ലേ​ക്കും അ​ധ്യാ​പ​ക ബാ​ങ്കി​ല്‍നി​ന്നാ​യി​രി​ക്ക​ണം മാ​നേ​ജ​ര്‍മാ​ര്‍ നി​യ​മ​നം ന​ട​ത്തേ​ണ്ട​തെ​ന്നാ​ണ്​ ഭേ​ദ​ഗ​തി വ്യ​വ​സ്ഥ. ആ​ശ്രി​ത നി​യ​മ​നം, മ​റ്റ്​ നി​യ​മ​നാ​വ​കാ​ശം എ​ന്നി​വ പ്ര​കാ​ര​മു​ള്ള നി​യ​മ​നം മാ​ത്ര​മേ ​മാ​നേ​ജ്​​മ​െൻറി​ന്​ ന​ട​ത്താ​നാ​വൂ. റ​വ​ന്യൂ ജി​ല്ല​യി​ലെ അ​ധ്യാ​പ​ക ബാ​ങ്കി​ല്‍ ആ​ളി​ല്ലെ​ങ്കി​ല്‍ മ​റ്റ് ജി​ല്ല​ക​ളി​ലെ ബാ​ങ്കി​ല്‍നി​ന്ന് താ​ൽ​ക്കാ​ലി​ക​ക്കാ​രെ നി​യ​മി​ക്ക​ണം.

നി​യ​മ​ന​ങ്ങ​ള്‍ ബ​ന്ധ​പ്പെ​ട്ട ജി​ല്ല വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ അ​നു​മ​തി​യോ​ടെ​യാ​യി​രി​ക്ക​ണ​മെ​ന്നു​മാ​ണ്​ വ്യ​വ​സ്ഥ ചെ​യ്​​തി​രു​ന്ന​ത്. ഡി​വി​ഷ​ൻ ഫാ​ൾ മൂ​ലം ഒ​േ​ട്ട​റെ അ​ധ്യാ​പ​ക​ർ സം​ര​ക്ഷി​ത അ​ധ്യാ​പ​ക​രാ​യി നി​ല​വി​ലി​രി​ക്കെ സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന ച​ട്ട ഭേ​ദ​ഗ​തി​യി​ൽ അ​പാ​ക​ത​യി​ല്ലെ​ന്നാ​ണ്​ കോ​ട​തി​യു​ടെ വി​ല​യി​രു​ത്ത​ൽ.
സ്​​റ്റാ​ഫ്​ പാ​റ്റേ​ൺ കാ​ര്യ​ത്തി​ലെ ന​ട​പ​ടി​ക്ക്​ 2016 ജൂ​ലൈ 15ന്​ ​മു​മ്പ്​ വി​ജ്​​ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്ക​ണ​മാ​യി​രു​ന്നു. അ​തു​ണ്ടാ​യി​ട്ടി​ല്ല. അ​തി​നാ​ൽ, ഇ​തു​സം​ബ​ന്ധി​ച്ച ഭേ​ദ​ഗ​തി നി​ല​നി​ൽ​ക്കു​ന്ന​ത​ല്ലെ​ന്ന്​ കോ​ട​തി വ്യ​ക്ത​മാ​ക്കി. 

സ​ർ​ക്കാ​ർ ച​ട്ട​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്ന​വ​ർ​ക്കും അ​ല്ലാ​ത്ത​വ​ർ​ക്കും തു​ല്യ പ​രി​ഗ​ണ​ന ല​ഭി​ക്കു​ന്ന രീ​തി ശ​രി​യ​ല്ലെ​ന്ന്​ കോ​ട​തി വി​ല​യി​രു​ത്തി. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ൽ നി​യ​മ​നം പാ​ലി​ക്കു​ന്ന മാ​നേ​ജ്​​മ​െൻറു​ക​ളെ ക​ണ്ടെ​ത്താ​നു​ള്ള പ​ദ്ധ​തി സ​ർ​ക്കാ​ർ ത​യാ​റാ​ക്ക​ണ​മെ​ന്ന്​ കോ​ട​തി നി​ർ​ദേ​ശി​ച്ചു. നി​യ​മ​ന​ക്കാ​ര്യ​ത്തി​ലു​ൾ​പ്പെ​ടെ ഇ​ള​വും പ്ര​ത്യേ​കാ​നു​കൂ​ല്യ​ങ്ങ​ളും ഇ​വ​ർ​ക്ക്​ ന​ൽ​കു​ന്ന​ത്​ പ​രി​ഗ​ണി​ക്ക​ണം. പ​ദ്ധ​തി സം​ബ​ന്ധി​ച്ച്​ മൂ​ന്ന്​ മാ​സ​ത്തി​ന​കം തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്നാ​ണ്​ നി​ർ​ദേ​ശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:teacherskerala newsaided schoollawmalayalam newsKER Rules
News Summary - KER Rules Teachers-Kerala News
Next Story