Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലേക്​​ പാലസ്​...

ലേക്​​ പാലസ്​ റിസോർട്ടിലേക്കുള്ള റോഡിന്​ എം.പി ഫണ്ട്​ അനുവദിച്ചത്​ പാർട്ടി പറഞ്ഞിട്ടാണെന്ന്​ കെ.ഇ. ഇസ്​മായിൽ​

text_fields
bookmark_border
ലേക്​​ പാലസ്​ റിസോർട്ടിലേക്കുള്ള റോഡിന്​ എം.പി ഫണ്ട്​ അനുവദിച്ചത്​ പാർട്ടി പറഞ്ഞിട്ടാണെന്ന്​ കെ.ഇ. ഇസ്​മായിൽ​
cancel

ആലപ്പുഴ: തോമസ്​ ചാണ്ടിയുടെ ലേക്​​ പാലസ്​ റിസോർട്ടിലേക്കുള്ള റോഡ്​ നിർമാണത്തിന്​ എം.പി ഫണ്ട്​ അനുവദിച്ചത്​ പാർട്ടി ശി​പാർശ ചെയ്​തിട്ടാണെന്ന്​ മുതിർന്ന നേതാവ്​ കെ.ഇ. ഇസ്​​മായിൽ. സി.പി.​െഎ ലോക്കൽ, മണ്ഡലം, ജില്ല സെക്രട്ടറിമാരുടെ ശിപാർശ കത്തോടുകൂടിയുള്ള അപേക്ഷ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം പുരുഷോത്തമനാണ്​ തനിക്ക്​ നൽകിയതെന്നും അതിനാണ് ഫണ്ട് അനുവദിച്ച​െതന്നും ഫേ​സ്ബുക്​ പോസ്​റ്റിൽ ഇസ്​മായിൽ വ്യക്​തമാക്കി. ചാണ്ടിയുടെ റിസോർട്ടിൽ ഇതുവരെ പോയിട്ടി​െല്ലന്ന​​​ും അദ്ദേഹം പറയുന്നു. തോമസ്​ ചാണ്ടിക്കെതിരെ ശക്​തമായി രംഗത്തുള്ള സി.പി.​െഎയെ പ്രതി​േരാധത്തിലാക്കുന്നതാണ്​ ഇസ്​മായിലി​​െൻറ തുറന്നുപറച്ചിൽ. 

കോൺഗ്രസിലെ പ്രഫ. പി.ജെ. കുര്യനും റോഡ്​ നിർമാണത്തിനായി ഫണ്ട്​ നൽകിയിരുന്നു. മുൻ ഡി.സി.സി പ്രസിഡൻറ്​ എ.എ. ഷുക്കൂർ ഇതിനായി നൽകിയ ശിപാർശ കത്ത്​ വെളിച്ചത്തുവന്നിരുന്നു. ഇക്കാര്യത്തിൽ തനിക്ക്​ ജാഗ്രത കുറവ്​ സംഭവിച്ചതായി സമ്മതിച്ച ഷുക്കൂറും പ്രാദേശിക സി.പി.​െഎ നേതാക്കളുടെ ചുമലിൽ ചാരി കൈ​കഴുകുകയായിരുന്നു. തോമസ്​ ചാണ്ടി വിഷയത്തിൽ പ്രതിരോധത്തിലായ സി.പി.എം സി.പി.​െഎക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ എതിർ പ്രചാരണം അഴിച്ചുവിട്ടിരിക്കുകയാണ്​. ഇസ്​മായിലി​​െൻറ വിശദീകരണം ഇൗ കേന്ദ്രങ്ങൾ ഉപയോഗിക്കുന്നുണ്ട്​. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpikerala newske ismailthomas chandyfacebook postmalayalam news
News Summary - ke ismail facebook post on thomas chandy issue -Kerala news
Next Story