Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരിവെള്ളൂർ സൊസൈറ്റി:...

കരിവെള്ളൂർ സൊസൈറ്റി: നടന്നത് മൂന്നു കോടിയുടെ തട്ടിപ്പ്; സെക്രട്ടറി ഒളിവിൽ

text_fields
bookmark_border
കരിവെള്ളൂർ സൊസൈറ്റി: നടന്നത് മൂന്നു കോടിയുടെ തട്ടിപ്പ്; സെക്രട്ടറി ഒളിവിൽ
cancel
പ​യ്യ​ന്നൂ​ർ: ക​രി​വെ​ള്ളൂ​ർ ടൗ​ണി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​ൺ​ഗ്ര​സ് നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സോ​ഷ്യ​ൽ വ​ർ​ക്കേ​ഴ്സ് വെ​ൽ​ഫെ​യ​ർ കോ-​ഓ​പ​റേ​റ്റി​വ്​ സൊ​സൈ​റ്റി​യി​ൽ ന​ട​ന്ന​ത് മൂ​ന്നു കോ​ടി രൂ​പ​യു​ടെ മു​ക്കു​പ​ണ്ട പ​ണ​യ​ത​ട്ടി​പ്പ്. സ​ഹ​ക​ര​ണ​വ​കു​പ്പ്​ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ രാ​പ്പ​ക​ൽ​നീ​ണ്ട പ​രി​ശോ​ധ​ന​യി​ലാ​ണ് ഭീ​മ​മാ​യ തു​ക​യു​ടെ വെ​ട്ടി​പ്പ്​ ക​ണ്ടെ​ത്തി​യ​ത്. സൊ​സൈ​റ്റി സെ​ക്ര​ട്ട​റി ക​രി​വെ​ള്ളൂ​ർ തെ​രു​വി​ലെ കെ.​വി. പ്ര​ദീ​പ​​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ് മു​ക്കു​പ​ണ്ട പ​ണ​യ​ത​ട്ടി​പ്പ്​ ന​ട​ന്ന​തെ​ന്നാ​ണ് പ്രാ​ഥ​മി​ക​നി​ഗ​മ​നം.

സം​ഘ​ത്തി​ൽ 2,98,49,090 രൂ​പ​യു​ടെ മു​ക്കു​പ​ണ്ട പ​ണ​യ​ത​ട്ടി​പ്പാ​ണ് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ത​ളി​പ്പ​റ​മ്പ് സ​ഹ​ക​ര​ണ യൂ​നി​റ്റ് ഇ​ൻ​സ്പെ​ക്ട​ർ എ. ​ഷൈ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​സം​ഘം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​മു​ത​ൽ തു​ട​ങ്ങി​യ പ​രി​ശോ​ധ​ന ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നി​നാ​ണ് അ​വ​സാ​നി​ച്ച​ത്. നാ​ലു​വ​ർ​ഷം മു​മ്പ് 280 അം​ഗ​ങ്ങ​ളെ ചേ​ർ​ത്ത് തു​ട​ങ്ങി​യ​താ​ണ് സൊ​സൈ​റ്റി.

അ​ഞ്ചു ല​ക്ഷം രൂ​പ വാ​യ്പ അ​നു​വ​ദി​ച്ച​തി​ൽ സം​ശ​യം​തോ​ന്നി​യ ഉ​ദ്യോ​ഗ​സ്ഥ​ർ പ​ണ​യ​വ​സ്തു പ്രാ​ഥ​മി​ക​മാ​യി പ​രി​ശോ​ധി​ച്ച​പ്പോ​ൾ​ത​ന്നെ മു​ക്കു​പ​ണ്ട​മാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് മു​ഴു​വ​ൻ പ​ണ​യ​വ​സ്തു​ക്ക​ളും പ​രി​ശോ​ധി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ സൊ​സൈ​റ്റി​യി​ലെ​ത്തി​യ സ​ഹ​ക​ര​ണ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ആ​വ​ശ്യ​പ്പെ​ട്ട​പ്ര​കാ​രം അ​പ്രൈ​സ​റെ കൊ​ണ്ടു​വ​െ​ന്ന​ങ്കി​ലും പ​രി​ശോ​ധി​ക്കാ​ൻ ത​യാ​റാ​യി​ല്ല​ത്രെ. തു​ട​ർ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ ക​രി​വെ​ള്ളൂ​ർ സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്ക് സെ​ക്ര​ട്ട​റി​യു​ടെ സ​ഹാ​യം​തേ​ടു​ക​യും അ​പ്രൈ​സ​റെ വി​ട്ടു​കൊ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. അ​തി​നി​ടെ, പി​ടി​ക്ക​പ്പെ​ടു​മെ​ന്ന് ഉ​റ​പ്പാ​യ​തോ​ടെ സെ​ക്ര​ട്ട​റി കു​ടും​ബ​സ​മേ​തം ര​ക്ഷ​പ്പെ​ട്ട​താ​യും പ​റ​യു​ന്നു. സൊ​സൈ​റ്റി പ്ര​സി​ഡ​ൻ​റ്​ ഗി​രീ​ശ​ൻ മാ​സ്​​റ്റ​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​യ്യ​ന്നൂ​ർ പൊ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. വെ​ട്ടി​പ്പു​ന​ട​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്ന് ഇ​ട​പാ​ടു​കാ​ർ സൊ​സൈ​റ്റി​യു​ടെ മു​ന്നി​ലെ​ത്തി ബ​ഹ​ളം​വെ​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newskarivellur society
News Summary - karivellur society- Kerala news
Next Story