Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകരിപ്പൂരിലിറങ്ങിയ...

കരിപ്പൂരിലിറങ്ങിയ യാത്രക്കാര​െൻറ ബാഗേജിൽനിന്ന്​ മോഷണം പോയതായി പരാതി

text_fields
bookmark_border
karipur
cancel

കൊ​ണ്ടോ​ട്ടി: അ​മേ​രി​ക്ക​യി​ൽ​നി​ന്ന്​ ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ളം വ​ഴി നാ​ട്ടി​ലെ​ത്തി​യ​യാ​ളു​ടെ ബാ​ഗേ​ജി​ൽ​നി​ന്ന്​ ര​ണ്ട്​ ല​ക്ഷം രൂ​പ വി​ല​പി​ടി​പ്പു​ള്ള സാ​ധ​ന​ങ്ങ​ൾ മോ​ഷ​ണം പോ​യ​താ​യി പ​രാ​തി. കോ​ഴി​ക്കോ​ട്​ താ​മ​സി​ക്കു​ന്ന പൊ​ന്നാ​നി സ്വ​ദേ​ശി ഡോ. ​അ​നീ​സ് അ​റ​ക്ക​ലി​​െൻറ ബാ​ഗേ​ജി​ൽ നി​ന്നാ​ണ്​ മോ​ഷ​ണം പോ​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം ദു​ബൈ​യി​ൽ നി​ന്നെ​ത്തി​യ ആ​റു​പേ​രു​ടെ ബാ​ഗേ​ജി​ൽ​നി​ന്ന്​ ​സാ​ധ​ന​ങ്ങ​ൾ ന​ഷ്​​ട​മാ​യ​ത്​ ച​ർ​ച്ച​യാ​യി​രു​ന്നു. 

അ​നീ​സ്​ അ​മേ​രി​ക്ക​യി​ലെ സാ​ൻ യു​വാ​ൻ ദ്വീ​പി​ൽ​നി​ന്ന്​ ന്യൂ​യോ​ർ​ക്ക്-​ദോ​ഹ വ​ഴി​യാ​ണ്​ ക​രി​പ്പൂ​രി​ലെ​ത്തി​യ​ത്. 22ന്​ ​ഉ​ച്ച​ക്ക്​ 12ഒാ​ടെ​യാ​ണ്​​ ഇ​ദ്ദേ​ഹം സാ​ൻ യു​വാ​ൻ ദ്വീ​പി​ൽ​നി​ന്ന്​ ​െജ​റ്റ്​ ബ്ലൂ ​വി​മാ​ന​ത്തി​ൽ ന്യൂ​യോ​ർ​ക്കി​ലേ​ക്ക്​ യാ​ത്ര തി​രി​ച്ച​ത്. ന്യൂ​യോ​ർ​ക്കി​ൽ​നി​ന്ന്​ ഖ​ത്ത​ർ എ​യ​ർ​വേ​സി​ൽ രാ​ത്രി 9.​05ന്​ ​പു​റ​പ്പെ​ട്ട്​ 23ന്​ ​വൈ​കീ​ട്ട്​ 5.35നാ​ണ്​ ദോ​ഹ​യി​ലെ​ത്തി​യ​ത്. ഇ​വി​ടെ​നി​ന്ന്​ രാ​ത്രി 7.15ന്​ ​പു​റ​പ്പെ​ട്ട്​ ശ​നി​യാ​ഴ്​​ച പു​ല​ർ​ച്ച ര​ണ്ടോ​ടെ​ ക​രി​പ്പൂ​രി​െ​ല​ത്തി. 

വി​ല കൂ​ടി​യ അ​ഞ്ച്​ ബ്രാ​ൻ​ഡ​ഡ്​ വാ​ച്ചു​ക​ൾ, സു​ഗ​ന്ധ​ദ്ര​വ്യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യാ​ണ്​​ മോ​ഷ​ണം പോ​യ​തെ​ന്ന്​ അ​നീ​സ്​ പ​റ​ഞ്ഞു. വീ​ട്ടി​ലെ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ്​ സാ​ധ​നം ന​ഷ്​​ട​മാ​യ​ത്​ അ​റി​ഞ്ഞ​ത്. ന​മ്പ​ർ ലോ​ക്ക്​ ഇ​ട്ട​ത്​ ഉ​ൾ​പ്പെ​ടെ ര​ണ്ട്​ ബാ​ഗേ​ജു​ക​ളും തു​റ​ന്ന്​ പ​രി​ശോ​ധി​ച്ചി​ട്ടു​ണ്ട്. ഒ​രു ബ​ാ​ഗേ​ജി​ൽ മ​റ്റൊ​രാ​ളു​ടെ വ​സ്​​ത്ര​വും ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. ജെ​റ്റ്​ ബ്ലൂ ​വി​മാ​ന​ത്തി​ലാ​ണ്​ ബ​ാ​ഗേ​ജ്​ കൈ​മാ​റി​യ​ത്. ക​രി​പ്പൂ​രി​ലെ​ത്തി 15 മി​നി​റ്റി​ന​കം ആ​ദ്യ ബാ​ഗേ​ജും 20 മി​നി​റ്റി​ന​കം ര​ണ്ടാ​മ​ത്തെ ബാ​ഗേ​ജും ​ല​ഭി​ച്ചെ​ന്ന്​ അ​നീ​സ്​ പ​റ​ഞ്ഞു. വി​ഷ​യ​ത്തി​ൽ ഖ​ത്ത​ർ എ​യ​ർ​േ​വ​സ്, ക​രി​പ്പൂ​ർ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഇ​ദ്ദേ​ഹം പ​രാ​തി ന​ൽ​കി. മ​ല​ബാ​ർ ഡെ​വ​ല​പ്​​മ​െൻറ്​ ഫോ​റ​വും ഇൗ ​വി​ഷ​യ​ത്തി​ൽ പ​രാ​തി​ക്കാ​ര​ന്​ പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തെ​ത്തി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskaripurmalayalam newsbaggage thefts
News Summary - karipur -Kerala news
Next Story