Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightദുബൈ പൊലീസിന്​ പരാതി...

ദുബൈ പൊലീസിന്​ പരാതി നൽകാൻ എയർ ഇന്ത്യക്ക്​ നിർദേശം

text_fields
bookmark_border
ദുബൈ പൊലീസിന്​ പരാതി നൽകാൻ എയർ ഇന്ത്യക്ക്​ നിർദേശം
cancel

കൊ​​ണ്ടോ​ട്ടി: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​രു​ടെ ബ​ാ​ഗേ​ജി​ൽ​നി​ന്ന്​ സാ​ധ​ന​ങ്ങ​ൾ ന​ഷ്​​ട​മാ​യ സം​ഭ​വ​ത്തി​ൽ ദു​ബൈ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കാ​ൻ എ​യ​ർ ഇ​ന്ത്യ​ക്ക്​ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളു​ടെ നി​ർ​ദേ​ശം. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വി​ഷ​യം ച​ർ​ച്ച​യാ​യ​തി​നെ തു​ട​ർ​ന്ന്​ ബ​ന്ധ​പ്പെ​ട്ട ഏ​ജ​ൻ​സി​ക​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ലെ സി.​സി.​ടി.​വി അ​ട​ക്കം പ​രി​ശോ​ധി​ച്ചി​രു​ന്നു.

പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ സം​ശ​യ​ക​ര​മാ​യി ഒ​ന്നും ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നാ​ണ്​ സാ​ധ​ന​ങ്ങ​ൾ ന​ഷ്​​ട​മാ​യ​തെ​ന്നാ​ണ്​ സം​ശ​യം. തു​ട​ർ​ന്നാ​ണ്​ ദു​ബൈ പൊ​ലീ​സി​ന്​ പ​രാ​തി ന​ൽ​കാ​ൻ എ​യ​ർ ഇ​ന്ത്യ​ക്ക്​ ബ​ന്ധ​പ്പെ​ട്ട​വ​ർ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. വി​ഷ​യ​ത്തി​ൽ പ​രാ​തി ല​ഭി​ച്ചാ​ൽ അ​ന്വേ​ഷി​ക്കു​മെ​ന്ന്​ ക​സ്​​റ്റം​സ്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. രാ​വി​ലെ 7.36നാ​ണ്​ ആ​ദ്യ ബാ​ഗേ​ജ്​ ക​സ്​​റ്റം​സ്​ ഹാ​ളി​ലെ ക​ൺ​വെ​യ​ർ ബെ​ൽ​റ്റി​ലെ​ത്തി​യ​ത്.

8.06ന​കം മു​ഴു​വ​ൻ ല​ഗേ​ജു​ക​ളും സ്​​കാ​ൻ ചെ​യ്​​ത്​ യാ​ത്ര​ക്കാ​ർ​ക്ക്​ കൈ​മാ​റി​യി​ട്ടു​ണ്ട്. അ​ര മ​ണി​ക്കൂ​റി​നു​ള്ളി​ൽ 191 ബാ​ഗേ​ജു​ക​ളാ​ണ്​ പ​രി​ശോ​ധി​ച്ച​ത്. വി​മാ​ന​ക്ക​മ്പ​നി ജീ​വ​ന​ക്കാ​രി​ൽ​നി​ന്ന്​ വി​ശ​ദാം​ശ​ങ്ങ​ൾ തേ​ടി​യി​ട്ടു​ണ്ട്. വി​മാ​ന​ത്തി​ൽ​നി​ന്ന്​ ബാ​ഗേ​ജി​റ​ക്കു​ന്ന​ത്​ സു​ര​ക്ഷ ജീ​വ​ന​ക്കാ​രു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇൗ ​ഘ​ട്ട​ങ്ങ​ളി​ലൊ​ന്നും സം​ശ​യ​ക​ര​മാ​യി ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:luggagekaripur airportkerala newsair India Expressmalayalam news
News Summary - Karipur airport luggage open issue-Kerala news
Next Story