Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭൂമി വിവാദം: എതാനും...

ഭൂമി വിവാദം: എതാനും നാളുകൾക്കകം പരിഹരിക്കപ്പെടും- മാർ​ ആല​ഞ്ചേരി

text_fields
bookmark_border
mar-george
cancel

എറണാകുളം: ക്രൈസ്​തവ സഭയുമായി ബന്ധപ്പെട്ട  ഭൂമിവിവാദം എതാനം നാളുകൾക്കകം പരിഹരിക്കപ്പെടുമെന്ന്​ സീറോ മലബാർസഭ ആർച്ച്​ ബിഷപ്പ്​ കർദ്ദിനാൾ ​മാർ ജോർജ്​ ആല​ഞ്ചേരി. താനുമായി ബന്ധപ്പെട്ട വിഷയങ്ങളിലും പരിഹാരമുണ്ടാകും. ക്രൈസ്​തവർക്കിടയിൽ ഭിന്നതക്ക്​ സ്ഥാനമില്ലെന്നും ആലഞ്ചേരി പറഞ്ഞു. ഭൂമിവിവാദം ഉണ്ടായതിന്​ ശേഷം ഇതാദ്യമായാണ്​ ആർച്ച്​ ബിഷപ്പി​​െൻറ പ്രതികരണം പുറത്ത്​ വരുന്നത്​.

ഭൂമിയിടപാടിൽ മാർ ജോർജ് ആലഞ്ചേരിക്കെതിരെ പള്ളികളിൽ ഇന്ന്​ ലഘുലേഖാ വിതരണം നടന്നിരുന്നു. വൈദികരും വിശ്വാസികളും ചേർന്ന് രൂപീകരിച്ച പുതിയ സംഘടനയാണ് എറണാകുളം- അങ്കമാലി ഇടവകകളിലെ പള്ളികളിൽ ലഘുലേഖ വിതരണം ചെയ്തത്. മാർ ആലഞ്ചേരിയും രണ്ട് വൈദികരും ചേർന്ന് നടത്തിയ രഹസ്യ ഇടപാടാണ് ഭൂമി കച്ചവടമെന്ന് ആർകിഡയോക്സിയൻ മൂവ്മെന്‍റ് ഫോർ ട്രാൻസ്പിറൻസി പുറത്തുവിട്ട ലഘുലേഖയിൽ പറയുന്നു. ഇൗ സാഹചര്യത്തിലാണ്​ ആല​​​​​ഞ്ചേരി പ്രതികരണവുമായി രംഗത്തെത്തിയത്​.


എറണാകുളം^അങ്കമാലി അതിരൂപതയുടെ ഉടമസ്ഥതയിലുള്ള ഭൂമി വിറ്റതുമായി ബന്ധപ്പെട്ടാണ്​ സീറോ മലബാർ സഭയിൽ വിവാദമുണ്ടായത്​. ഭൂമി വിറ്റതിലുടെ സഭക്ക്​ വൻ നഷ്​ടമുണ്ടായെന്നാണ്​ ആരോപണം. ഇതുമായി ബന്ധപ്പെട്ട്​ കർദ്ദിനാൾ ഉൾപ്പടെയുള്ളവർക്കതിരെ സഭാസമിതി റിപ്പോർട്ട്​ പുറത്തുവന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:angamalikerala newsland issuemalayalam newsKardinal mar George alanchery
News Summary - Kardinal on land issue-Kerala news
Next Story