Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാന്തപുരത്തി​െൻറ വികസന...

കാന്തപുരത്തി​െൻറ വികസന കാഴ്​ചപ്പാടിൽ അണികൾക്ക്​ ആശയക്കുഴപ്പം

text_fields
bookmark_border
കാന്തപുരത്തി​െൻറ വികസന കാഴ്​ചപ്പാടിൽ അണികൾക്ക്​ ആശയക്കുഴപ്പം
cancel
camera_alt???????????? ??????? ?????????? ????????? (?????????)
കോഴിക്കോട്​: വികസനവുമായി ബന്ധപ്പെട്ട്​ കാന്തപുരം എ.പി അബൂബക്കർ മുസ്​ലിയാരുടെ പ്രസ്​താവന ഗെയിൽ സമരത്തിൽ പ​െങ്കടുക്കുന്ന അദ്ദേഹത്തി​​െൻറ അനുയായികളെ ആശയക്കുഴപ്പത്തിലാക്കി. മർകസ്​ റൂബി ​ജൂബിലിയോടനുബന്ധിച്ച്​ ‘വികസനത്തി​​െൻറ ജനപക്ഷം’ സെമിനാറിൽ അധ്യക്ഷത വഹിച്ച്​ കാന്തപുരം വ്യക്​തമാക്കിയ ത​​െൻറ വികസന നിലപാടാണ്​ ഗെയിൽ സമര രംഗത്തുള്ള അനുയായികളിൽ ആശയക്കുഴപ്പം സൃഷ്​ടിച്ചത്​.

 ഗെയിൽ പൈപ്പ്​ലൈൻ ജനവാസ മേഖലയിൽനിന്ന്​ ഒഴിവാക്കണമെന്നാവശ്യപ്പെട്ട്​ വിവിധ പ്രദേശങ്ങളിൽ ശക്​തമായ പ്രതിഷേധ പരിപാടികൾ നടക്കുന്ന സാഹചര്യത്തിൽ വികസനം കൊണ്ടുവരാൻ ജനങ്ങൾ ബു​ദ്ധിമു​േട്ടണ്ടിവരുമെന്ന കാന്തപുരത്തി​​െൻറ പരാമർശമാണ്​ വിവാദമുണ്ടാക്കിയത്​. ഗെയിൽ എന്ന്​ പേരെടുത്തു​ പറഞ്ഞില്ലെങ്കിലും ലക്ഷക്കണക്കിനു​ ജനങ്ങൾക്ക്​ വികസനം കൊണ്ടുവരാൻ പതിനായിരങ്ങൾ കുറച്ച്​ ബുദ്ധിമു​േട്ടണ്ടിവരുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്​. ജനങ്ങൾ ഭൂമി വിട്ടുകൊടുക്കുകയും കെട്ടിടങ്ങൾ പൊളിച്ചുനൽകുകയും വേണം. ഭൂമി നൽകില്ലെന്ന്​ പറഞ്ഞാൽ നാട്ടിൽ വികസനം ഉണ്ടാകില്ലെന്നും അ​ദ്ദേഹം പറഞ്ഞു. കാന്തപുരത്തി​​െൻറ നിലപാടിനെ പിന്തുണച്ചാണ്​ പിന്നീട്​ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജൻ എം.എൽ.എ സംസാരിച്ചത്​. ഗെയിൽ പദ്ധതി കേരളത്തിനു​ ഗുണകരമാണെന്നും ബുദ്ധിമുട്ടുകൾ പരിഹരിച്ചു പദ്ധതി നടപ്പാക്കണമെന്നും ജയരാജൻ പറഞ്ഞു. 

മുമ്പ്​, ഗെയിൽ പദ്ധതിക്കെതിരെ കാന്തപുരം ശക്​തമായ നിലപാട്​ സ്വീകരിച്ചിരുന്നു. ലക്ഷക്കണക്കിനു​ ജനങ്ങൾ അധിവസിക്കുന്ന പ്രദേശങ്ങളിലൂടെ പൈപ്പ്​ലൈൻ സ്​ഥാപിക്കരുതെന്ന്​ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. കടൽ തീരത്തുകൂടി പൈപ്പിടാൻ ചെലവ്​ കൂടുമെങ്കിൽ പരിഹാരം മനുഷ്യരെ കൊല്ലലാണോ എന്നും ചോദിച്ചിരുന്നു. ജനങ്ങൾക്ക്​ ഉപദ്രവമില്ലാത്ത പ്രദേശങ്ങളിലൂടെ മാത്രമേ പൈപ്പ്​ കൊണ്ടുപോകാവൂ എന്നും ആവശ്യപ്പെട്ടിരുന്നു. ഇൗ നിലപാടി​​െൻറ അടിസ്​ഥാനത്തിൽ​ ഇരകളായ കാന്തപുരം വിഭാഗം പ്രവർത്തകർ സജീവമായി സമരരംഗത്തുണ്ട്​​. എരഞ്ഞിമാവിൽ പൊലീസ്​ അതിക്രമത്തിനിടെ കേരള മുസ്​ലിം ജമാഅത്ത്​ സംസ്​ഥാന സെക്രട്ടറി എ.കെ. ഇസ്​മായിൽ വഫയെ ​പൊലീസ്​ വീട്ടിൽ കയറി മർദിച്ചത്​ പ്രതിഷേധത്തിനിടയാക്കിയിരുന്നു. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kanthapuramkerala newsmalayalam newsgail strike
News Summary - kanthapuram on gail issue -Kerala news
Next Story