Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാണി അവസരവാദി;...

മാണി അവസരവാദി; ഇടതുപക്ഷത്തേക്ക്​ ആവശ്യമില്ല –കാനം

text_fields
bookmark_border
Kanam-Rajendran
cancel

വ​ണ്ടൂ​ർ (മ​ല​പ്പു​റം): കെ.​എം. മാ​ണി അ​വ​സ​ര​വാ​ദി​യാ​ണെ​ന്നും അ​ദ്ദേ​ഹം ന​യി​ക്കു​ന്ന കേ​ര​ള കോ​ൺ​ഗ്ര​സി​നെ ഇ​ട​തു​പ​ക്ഷ​ത്തി​ന്​ ആ​വ​ശ്യ​മി​ല്ലെ​ന്നും സി.​പി.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ. വ​ണ്ടൂ​രി​ല്‍ സി.​പി.​ഐ മ​ല​പ്പു​റം ജി​ല്ല പ്ര​തി​നി​ധി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 

മാ​ണി​ഗ്രൂ​പ്പി​​െൻറ മു​ന്ന​ണി​പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു ച​ര്‍ച്ച​യും ഇ​തു​വ​രെ ന​ട​ന്നി​ട്ടി​ല്ല. ഇ​നി​യ​തി​​െൻറ ആ​വ​ശ്യ​മി​ല്ല. മാ​ണി​യു​ടെ അ​ഴി​മ​തി​ക്കെ​തി​രെ ന​ട​ത്തി​യ പ്ര​സം​ഗ​ങ്ങ​ൾ ഇ​ട​തു​പ​ക്ഷ​ത്തി​ന് മ​റ​ക്കാ​ൻ സ​മ​യ​മാ​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

മു​ന്ന​ണി വി​പു​ലീ​ക​ര​ണം വേ​ണം. എ​ന്നാ​ൽ, അ​വ​സ​ര​വാ​ദി​ക​ൾ വേ​ണ്ട. ഇ​പ്പോ​ഴ​ത്തെ മു​ന്ന​ണി പ്ര​വേ​ശ​ന താ​ല്‍പ​ര്യം സം​ശ​യം ജ​നി​പ്പി​ക്കു​ന്നു. ഇ​ട​തു​പ​ക്ഷ​ത്തെ ദു​ര്‍ബ​ല​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മം ബി.​ജെ.​പി​യെ സ​ഹാ​യി​ക്കാ​ൻ മാ​ത്ര​മാ​ണ് ഉ​പ​ക​രി​ക്കു​ക. ഫാ​ഷി​സ​ത്തി​നെ​തി​രെ ദേ​ശീ​യ​ത​ല​ത്തി​ല്‍ വി​ശാ​ല മ​ത​നി​ര​പേ​ക്ഷ കൂ​ട്ടാ​യ്​​മ അ​നി​വാ​ര്യ​മാ​ണ്. സി.​പി.​ഐ പാ​ര്‍ട്ടി കോ​ണ്‍ഗ്ര​സി​ല്‍ ഇ​ക്കാ​ര്യ​ത്തി​ൽ സു​പ്ര​ധാ​ന തീ​രു​മാ​ന​മു​ണ്ടാ​കും^കാ​നം പ​റ​ഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ldfcpikanam rajendrankerala newsmalayalam news
News Summary - Kanam Rajendran statement on Mani LDf coming-Kerala news
Next Story