Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹൈകോടതിയിൽ...

ഹൈകോടതിയിൽ മാധ്യമപ്രവർത്തകർക്കു നേരെ കൈയേറ്റ ഭീഷണി

text_fields
bookmark_border
ഹൈകോടതിയിൽ മാധ്യമപ്രവർത്തകർക്കു നേരെ കൈയേറ്റ ഭീഷണി
cancel

കൊച്ചി: ഹൈകോടതി വാർത്തകൾ റിപ്പോർട്ട്​ ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കു നേരെ അഭിഭാഷകരുടെ കൈയേറ്റ ഭീഷണി.  കോടതി വാർത്തകൾ റിപ്പോർട്ട്​ ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ അഭിഭാഷക അസോസിയേഷൻ ഭാരവാഹികൾ ഉൾപ്പെട്ട സംഘം തടയുകയും ഇറങ്ങിപ്പോയില്ലെങ്കിൽ അടിച്ച്​ ഒാടിക്കുമെന്ന്​ ഭീഷണിപ്പെടുത്തുകയുമായിരുന്നു. നേരത്തെ ഹൈകോടതിയിൽ ഇരുകൂട്ടരും തമ്മിലുണ്ടായ സംഘർഷത്തിന്​ കാരണക്കാർ എന്ന്​ അഭിഭാഷകർ വിശേഷിപ്പിച്ച മാധ്യമപ്രവർത്തകരെ കോടതി റിപ്പോർട്ടിൽ നിന്ന്​ ഒഴിവാക്കാത്തതിൽ പ്രതിഷേധിച്ചാണ് വീണ്ടും കൈയ്യേറ്റ ശ്രമമുണ്ടായത്​. ​

കഴിഞ്ഞ ദിവസം ചീഫ്​ ജസ്​റ്റിസി​​െൻറയും അഭിഭാഷക –മാധ്യമ സംഘടനകളുടെയും നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ മീഡിയാ റൂം തുറക്കില്ലെന്നും എന്നാൽ അഭിഭാഷകർക്ക്​ വാർത്ത റിപ്പോർട്ട്​ ചെയ്യാമെന്നുമുളള തീരുമാനത്തിലെത്തിയിരുന്നു. ഇതെ തുടർന്നാണ്​ വെള്ളിയാഴ്​ച മാധ്യമപ്രവർത്തകർ കോടതിയിലെത്തിയത്​.  
കോടതിക്ക്​ മുന്നിൽ അഭിഭാഷകർ വീണ്ടും കൈയേറ്റശ്രമത്തിന്​ മുതിർന്നത്​ കോർട്ട്​ ഒാഫീസർ ചീഫ്​ ജസ്​റ്റിന്​ മുമ്പാകെ അറിയിക്കുകയും  തുടർന്ന്​ ചീഫ്​ ജസ്​റ്റിസ്​ രജിസ്​ട്രാർക്ക്​ പരാതി നൽകാൻ മാധ്യമപ്രവർത്തകരോട്​​ ആവശ്യപ്പെടുകയും ചെയ്​തു. പരാതിയുമായി രജിസ്​ട്രാറുടെ മുന്നിലെത്തിയ മാധ്യമപ്രവർത്തകർക്ക്​ നേരെ  അഭിഭാഷകർ വീണ്ടും സംഘടിച്ചെത്തി. പരാതി നൽകിയവർ പുറത്തിറങ്ങാനും ധൈര്യം കാണിക്കണമെന്ന്​ അഭിഭാഷകർ വെല്ലുവിളിച്ചു. കോടതി പരിസരത്തെ സംഘർഷമൊഴിവാക്കാൻ പൊലീസ്​ സുരക്ഷയോടെ മാധ്യമപ്രവർത്തകരെ പുറത്തെത്തിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtmedialawyers attack
News Summary - Journalists threatened by advocates outside Kerala HC
Next Story