Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലാപ്​ടോപ്​ നിർമാണ...

ലാപ്​ടോപ്​ നിർമാണ രംഗത്ത്​ നിർണായക നീക്കം; ഇൻറ്റെലുമായി ചേർന്ന്​ സംയുക്ത  കൺസോർട്യം രൂപവത്​കരിക്കുന്നു 

text_fields
bookmark_border
ലാപ്​ടോപ്​ നിർമാണ രംഗത്ത്​ നിർണായക നീക്കം; ഇൻറ്റെലുമായി ചേർന്ന്​ സംയുക്ത  കൺസോർട്യം രൂപവത്​കരിക്കുന്നു 
cancel

തി​രു​വ​ന​ന്ത​പു​രം: ഹാ​ർ​ഡ്​​വെ​യ​ർ രം​ഗ​ത്ത്​ നി​ർ​ണാ​യ​ക ചു​വ​​ടു​വെ​പ്പു​മാ​യി സ​ർ​ക്കാ​ർ. ഇ​ൻ​റ്റെ​ലു​മാ​യി സ​ഹ​ക​രി​ച്ച്​ സം​സ്ഥാ​ന​ത്ത്​ ലാ​പ്​​ടോ​പ്​ നി​ർ​മാ​ണ സം​രം​ഭം തു​ട​ങ്ങു​ന്ന​തി​ന്​ സം​യു​ക്ത ക​ൺ​സോ​ർ​ട്യം (ജോ​യ​ൻ​റ്​ വെ​ൻ​ച്വ​ർ ക​ൺ​സോ​ർ​ട്യം) രൂ​പ​വ​ത്​​ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. സോ​ഫ്​​റ്റ്​ വെ​യ​ർ രം​ഗ​ത്തെ മു​ന്നേ​റ്റ​ങ്ങ​ൾ​ക്ക്​ പി​ന്നാ​ലെ​യാ​ണ്​ സം​സ്ഥാ​ന​ സ​ർ​ക്കാ​ർ രൂ​പം ന​ൽ​കി​യ ഹാ​ർ​ഡ്​​വെ​യ​ർ മി​ഷ​​​​​െൻറ ഇ​ട​പെ​ട​ൽ മൂ​ലം പു​തി​യ സം​രം​ഭം വ​രു​ന്ന​ത്​. ലാ​പ്​​ടോ​പ്​ നി​ർ​മാ​ണ രം​ഗ​ത്ത്​ ഇ​ൻ​റ്റെ​ലു​മാ​യി കൈ​കോ​ർ​ക്കു​ന്ന​തി​ന്​ സം​സ്ഥാ​ന​ത്തെ അ​ഞ്ച്​ ക​മ്പ​നി​ക​ൾ യോ​ഗ്യ​ത നേ​ടി​യി​ട്ടു​ണ്ട്. 

മെ​മ്മ​റി, പ്രോ​സ​സ​ർ, ചി​പ്പു​ക​ൾ തു​ട​ങ്ങി 55 ശ​ത​മാ​നം ഇ​ല​ക്​​ട്രോ​ണി​ക്​ ഭാ​ഗ​ങ്ങ​ൾ ഇ​ൻ​റ്റെ​ലും ശേ​ഷി​ക്കു​ന്ന 45 ശ​ത​മാ​നം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​ഞ്ച്​ ക​മ്പ​നി​ക​ളും ല​ഭ്യ​മാ​ക്കും. കെ​ൽ​ട്രോ​ണി​ന്​ കീ​ഴി​െ​ല മം​ഗ​ള കാ​മ്പ​സി​ൽ അ​സം​ബ്ലി​ങ്​ സ​​​െൻറ​ർ സ്​​ഥാ​പി​ക്കാ​നാ​ണ്​ ആ​ലോ​ച​ന. ​സ്​​റ്റാ​ർ​ട്ട​പ്പു​ക​ളു​ടെ സേ​വ​നം കൂ​ടി പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. ഇ​ല​ക്‌​ട്രോ​ണി​ക്‌​സ്, ഹാ​ര്‍ഡ്‌​വെ​യ​ര്‍ നി​ര്‍മാ​ണ​മേ​ഖ​ല​യി​ലെ നി​ക്ഷേ​പ​ത്തി​ല്‍ കേ​ര​ള​ത്തെ നേ​തൃ​സം​സ്ഥാ​ന​ത്തെ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്കു​ള്ള ആ​ദ്യ നീ​ക്ക​മാ​യാ​ണ്​ സം​യു​ക്ത ക​ൺ​സോ​ർ​ട്യ​ത്തെ പ​രി​ഗ​ണി​ക്കു​ന്ന​ത്.ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് രൂ​പ​ക​ൽ​പ​ന രം​ഗ​ത്ത്​ മു​ന്നേ​റ്റം, ഈ ​രം​ഗ​ത്ത് സ്​​റ്റാ​ര്‍ട്ട​പ്പു​ക​ള്‍ക്കും പു​തി​യ ആ​ശ​യ​ങ്ങ​ള്‍ക്കും ക​ട​ന്നു​വ​രാ​ന്‍ അ​വ​സ​ര​മൊ​രു​ക്ക​ൽ, ഹാ​ര്‍ഡ്‌​വെ​യ​ര്‍ നി​ര്‍മാ​ണ​മേ​ഖ​ല​യി​ല്‍ മി​ക​ച്ച നി​ല​വാ​ര​മു​ള്ള അ​ടി​സ്ഥാ​ന​സൗ​ക​ര്യ​വി​ക​സ​നം സാ​ധ്യ​മാ​ക്ക​ൽ തു​ട​ങ്ങി വി​പു​ല പ​ദ്ധ​തി​ക​ളും ഹാ​ർ​ഡ്​​വെ​യ​ർ മി​ഷ​ൻ ആ​ലോ​ചി​ക്കു​ന്നു​ണ്ട്. 

എ​ഫ്‌.സി.െ​എ ഒ.​ഇ.എ​ന്‍, വി-​ഗാ​ര്‍ഡ് തു​ട​ങ്ങി​യ ക​മ്പ​നി​ക​ളു​ടെ വി​ജ​യം ക​ണ​ക്കി​ലെ​ടു​ത്ത് കേ​ര​ള​ത്തി​ലേ​ക്ക്​ പ്ര​വ​ര്‍ത്ത​നം വ്യാ​പി​പ്പി​ക്കാ​ന്‍ ജ​പ്പാ​ന്‍, താ​യ്‌​വാ​ന്‍ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ ക​മ്പ​നി​ക​ള്‍ താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്. പ​രി​ശോ​ധ​ന​ക​ള്‍ക്കാ​യു​ള്ള ഇ​ല​ക്​​േ​ട്രാ​ണി​ക്​ സം​വി​ധാ​നം സ്ഥാ​പി​ക്കു​ന്ന​തി​ന് സ​ര്‍ക്കാ​റു​മാ​യി സ​ഹ​ക​രി​ക്കാ​ന്‍ യു.എ​സ്.ടി ഗ്ലോ​ബ​ലും സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ച്ചു.കേ​ര​ള ഓ​ട്ടോ​മൊ​ൈ​ബ​ല്‍സ് ലി​മി​റ്റ​ഡി​നെ വൈ​ദ്യു​തി​കൊ​ണ്ട് പ്ര​വ​ര്‍ത്തി​പ്പി​ക്കു​ന്ന ഇ​രു​ച​ക്ര-മു​ച്ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ ഉ​ൽ​പാ​ദ​ന​ത്തി​ലേ​ക്ക്​ മാ​റ്റു​ക, വി​വ​ര വി​നി​മ​യ സാ​ങ്കേ​തി​ക​വി​ദ്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​ൽ​പ​ന്ന​ങ്ങ​ളി​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ക തു​ട​ങ്ങി​യ​വ​യും ല​ക്ഷ്യ​മി​ടു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newslaptop makingjoint venture
News Summary - joint venture for laptop making in kerala -Kerala news
Next Story