Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമട്ടന്നൂരിൽ ബൈക്കും...

മട്ടന്നൂരിൽ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് യുവാക്കള്‍ മരിച്ചു

text_fields
bookmark_border
harshad
cancel
camera_alt??.??. ????????

മട്ടന്നൂര്‍: കോടതിക്ക് സമീപം ബൈക്കും ജീപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടു യുവാക്കള്‍ മരിച്ചു. കണ്ണൂര്‍ മുഴപ്പിലങ്ങാട്​ ചിറാളക്കണ്ടി താഹിറ മൻസിലിൽ അബൂബക്കറി​​െൻറ മകൻ പി.കെ. ഹര്‍ഷാദ്  (22), സഹയാത്രികന്‍ തല​േ​ശ്ശരിക്കടുത്ത പളളൂർ ഇടയിൽപീടിക റോഡിലെ മുത്തപ്പൻ ബസ്​സ്​​േറ്റാപ്പിന്​ സമീപം നൂറാസിൽ കെ.എം. സലീമി​​െൻറ മകൻ  കെ.എം. മുഹമ്മദ് സഫ്‌വാന്‍ (20) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച ഉച്ചക്ക്​ ഒരുമണിയോടെയാണ് അപകടം. 

മട്ടന്നൂർ-ഇരിട്ടി റോഡില്‍ സഹിനാസ് തിയറ്ററിന് സമീപത്തെ സിമൻറ്​ കടയിലേക്ക് വന്ന ജീപ്പും ഇരിട്ടി ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കുമാണ്​ കൂട്ടിയിടിച്ചത്​. റോഡില്‍ തെറിച്ചുവീണ യുവാക്കളെ നാട്ടുകാര്‍  ആശുപത്രിയിലെത്തിച്ചുവെങ്കിലും വഴിമധ്യേ ഇരുവരും മരിച്ചു. ഞായറാഴ്ച അവധിയായതിനാൽ ഇരുവരും മട്ടന്നൂരിലെ സുഹൃത്തിനെ കാണാൻ വരുമ്പോഴാണ് അപകടം. 

എസ്​.എഫ്​.​െഎ തലശ്ശേരി ഏരിയ വൈസ്​ പ്രസിഡൻറും മമ്മൂട്ടി ഫാൻസ്​ ആൻറ് വെൽഫയർ അസോസിയേഷൻ ഇൻറർനാഷനൽ മെമ്പറുമാണ്​ ഹര്‍ഷാദ്. തലശ്ശേരി നാരങ്ങാപ്പുറത്തെ ഫാ ബോട്ടിക്​ സ്ഥാപനത്തിലെ സെയിൽസ്​മാനാണ്​. തലശ്ശേരി ലോഗൻസ്​ റോഡിലെ റോയൽ റോബ്​സ്​ റെഡിമെയ്​ഡ്​ സ്ഥാപനത്തിലെ സെയിൽസ്​മാനാണ്​ മുഹമ്മദ് സഫ്‌വാന്‍. മൃതദേഹങ്ങൾ തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിൽ. ​േപാസ്​റ്റ്​മോർട്ടത്തിന്​ ശേഷം മുഹമ്മദ്​ സഫ്​വാ​​െൻറ മയ്യിത്ത്​ തലശ്ശേരി മട്ടാ​മ്പ്രം പളളിയിലും പി.കെ. ഹർഷാദി​​െൻറ മയ്യിത്ത്​ മുഴപ്പിലങ്ങാട്​ സീതി​​െൻറ ​പളളിയിലും തിങ്കളാഴ്​ച ഉച്ചക്ക്​ ഖബറടക്കും. 

ഷംശാദാണ്​ ഹർഷാദി​​െൻറ മാതാവ്​.  സഹോദരങ്ങൾ:  അഫ്​നാസ്​, നിക്​മൽ. സാബിറയാണ്​ മുഹമ്മദ് സഫ്‌വാ​​െൻറ മാതാവ്​. സഹോദരങ്ങൾ: സൽമാൻ, യാസീൻ, ഹിബ.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsMattannur accident
News Summary - Jeep hit Bike in Mattannur; Two Man Dead -Kerala News
Next Story