Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുവ നടിയെ  അപമാനിക്കാൻ...

യുവ നടിയെ  അപമാനിക്കാൻ ശ്രമം: മുൻകൂർ  ജാമ്യാപേക്ഷയിൽ വിധി ഇന്ന്​

text_fields
bookmark_border
യുവ നടിയെ  അപമാനിക്കാൻ ശ്രമം: മുൻകൂർ  ജാമ്യാപേക്ഷയിൽ വിധി ഇന്ന്​
cancel

കൊ​ച്ചി:  യു​വ ന​ടി​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ നാ​ല്​ പേ​ർ ന​ൽ​കി​യ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ്​ കോ​ട​തി വ്യാ​ഴാ​ഴ്​​ച വി​ധി പ​റ​യും. ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ലാ​ലി​​െൻറ മ​ക​ൻ ജീ​ൻ​പോ​ൾ ലാ​ൽ, യു​വ ന​ട​ൻ ശ്രീ​നാ​ഥ്​ ഭാ​സി, ഹ​ണീ ബീ -2 ​സി​നി​മ​യു​ടെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ൻ അ​നൂ​പ്​ വേ​ണു​ഗോ​പാ​ൽ, അ​സി.​ഡ​യ​റ​ക്​​ട​ർ അ​നി​രു​ദ്ധ​ൻ എ​ന്നി​വ​രാ​ണ്​ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ള്ള​ത്. 

ജീ​ൻ​പോ​ൾ അ​ട​ക്ക​മു​ള്ള​വ​ർ​ക്കെ​തി​രെ പ​രാ​തി​യി​ല്ലെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി യു​വ​തി നേ​ര​ത്തേ കോ​ട​തി​യി​ൽ സ​ത്യ​വാ​ങ്​​മൂ​ലം സ​മ​ർ​പ്പി​ച്ചി​രു​ന്നു. തു​ട​ർ​ന്ന്​ സ​ത്യ​വാ​ങ്​​മൂ​ലം സ​മ​ർ​പ്പി​ച്ച​ത്​ യു​വ ന​ടി ത​ന്നെ​യാ​ണോ എ​ന്ന്​ പ​രി​ശോ​ധി​ക്കാ​ൻ  കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഇ​തി​നാ​യി ഇ​ന്ന​ലെ വ​രെ നാ​ലു​പേ​രെ​യും അ​റ​സ്​​റ്റ്​ ചെ​യ്യു​ന്ന​ത്​ കോ​ട​തി ത​ട​ഞ്ഞി​രു​ന്നു. തു​ട​ർ​ന്നാ​ണ്​ ഇ​ന്ന​ലെ​ കോ​ട​തി  കേ​സ് വി​ധി പ​റ​യാ​ൻ മാ​റ്റി​യ​ത്. അ​തേ​സ​മ​യം, കേ​സ്​ ഒ​ത്തു​തീ​ർ​പ്പാ​ക്കാ​നാ​വി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ്​ പൊ​ലീ​സ്. 

കേ​സു​മാ​യി ബ​ന്​​ധ​പ്പെ​ട്ട സാ​മ്പ​ത്തി​ക കാ​ര്യ​ങ്ങ​ളി​ൽ ഒ​ത്തു​തീ​ർ​പ്പാ​കാം. എ​ന്നാ​ൽ, ക്രി​മി​ന​ൽ കു​റ്റ​മാ​യ അ​ശ്ലീ​ല സം​ഭാ​ഷ​ണം, ഒ​രാ​ളു​ടെ ശ​രീ​രം മ​റ്റൊ​രാ​ളു​ടെ​തെ​ന്ന രീ​തി​യി​ൽ കാ​ണി​ച്ച സി​നി​മ​യി​ലെ ബോ​ഡി ഡ​ബ്​​ളി​ങ്​ എ​ന്നി​വ ഒ​ത്തു​തീ​ർ​പ്പാ​ക്കാ​നാ​വി​ല്ല. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ൽ ഇ​വ​ർ​ക്കെ​തി​രെ അ​ന്വേ​ഷ​ണം തു​ട​രു​മെ​ന്നാ​ണ്​ പൊ​ലീ​സ്​ ന​ൽ​കു​ന്ന സൂ​ച​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsSexual Harassmentmalayalam newsJean Paul LalInsult Case
News Summary - Jean Paul Lal Insult Actress Case - Kerala News
Next Story