Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജഡ്​ജിയുടെ കാറിൽ വാഹനം...

ജഡ്​ജിയുടെ കാറിൽ വാഹനം ഉരസിയതിന് പൊലീസ്​ പീഡനം;  അന്വേഷണത്തിന് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ്

text_fields
bookmark_border
ജഡ്​ജിയുടെ കാറിൽ വാഹനം ഉരസിയതിന് പൊലീസ്​ പീഡനം;  അന്വേഷണത്തിന് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ്
cancel

കൊച്ചി: ജഡ്​ജി സഞ്ചരിച്ച കാറിൽ വാഹനം ഉരസിയതി​​െൻറ പേരിൽ വൃക്ക ​േരാഗിയും കൈകുഞ്ഞും ഉൾപ്പെടെയുള്ള ആറംഗ കുടുംബം മൂന്നു പൊലീസ്​ സ്​റ്റേഷനുകളിൽ പീഡനം നേരിടേണ്ടിവന്നതിനെക്കുറിച്ച്​ അന്വേഷിക്കാൻ സംസ്​ഥാന മനുഷ്യാവകാശ കമീഷൻ ഉത്തരവ്​. ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്​ഥനെക്കൊണ്ട്​​ അന്വേഷിപ്പിക്കാനും മൂന്നാഴ്​ചക്കകം റിപ്പോർട്ട്​ സമർപ്പിക്കാനുമാണ്​ എറണാകുളം ജില്ലാ പൊലീസ്​ മേധാവിക്ക്​ കമീഷൻ ആക്​ടിങ്​ അധ്യക്ഷൻ പി. മോഹനദാസ്​ നിർദേശം നൽകിയിരിക്കുന്നത്​. കേസ്​ ഡിസംബറിൽ ആലുവയിൽ നടക്കുന്ന കമീഷൻ സിറ്റിങിൽ പരിഗണിക്കും. 

മാധ്യമ വാർത്തകളുടെ അടിസ്​ഥാനത്തിൽ കമീഷൻ സ്വമേധയാ ​രജിസ്​റ്റർ ചെയ്​ത കേസിലാണ്​ നടപടി. തങ്ങളുടെതല്ലാത്ത കുറ്റത്തിനാണ്​ രോഗിയും കൈകുഞ്ഞും ഉൾപ്പെടെയുള്ള കുടുംബം രണ്ട്​ ജില്ലകളിലെ മൂന്നു പൊലീസ്​ സ്​റ്റേഷനുകളിലായി ദുരിതം അനുഭവിച്ചത്​. കാർ ഡ്രൈവർ കുറ്റം ചെയ്​തെങ്കിൽ തന്നെ കുടുംബത്തെ സ്​റ്റേഷനിൽ നിർത്തി പീഡിപ്പിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. തീർത്തും നിരപരാധികളായ യാത്രക്കാരെ പീഡിപ്പിച്ചത്​ നിയമപരമല്ലെന്നും കമീഷൻ ഉത്തരവിൽ പറഞ്ഞു. സമൂഹത്തോടും ജനങ്ങളോടുമുള്ള തങ്ങളുടെ കടമകളെ കുറിച്ച്​ കേരള പൊലീസ്​ ആക്​ടിൽ വ്യവസ്​ഥ ചെയ്​തിരിക്കുന്ന കാര്യങ്ങൾ പോലും പൊലീസ്​ ഒാർത്തില്ലെന്ന്​ കമീഷൻ നിരീക്ഷിച്ചു. 

സംസ്​ഥാനത്തി​​െൻറ വിവിധ ഭാഗങ്ങളിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നുണ്ടെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടി. തിങ്കളാഴ്​ച പാലക്കാട്​ വടക്കാഞ്ചേരിയിൽനിന്ന്​ കൊച്ചിയിലേക്ക്​ പുറപ്പെട്ട കുടുംബത്തിനാണ്​ ദുരനുഭവം ഉണ്ടായത്​.  ദേശീയപാതയിൽ കൊരട്ടി ചിറങ്ങരയിൽവെച്ച്​ ഇടതുവശത്തുകൂടി മറികടന്ന ജഡ്​ജിയുടെ കാർ കുടുംബം സഞ്ചരിച്ച കാറിൽ തട്ടിയതാണ്​ പ്രശ്​നങ്ങളുടെ തുടക്കം. ഇതി​​െൻറ പേരിൽ കുടുംബത്തെ ചാലക്കുടി, കൊരട്ടി, ആലുവ പൊലീസ്​ സ്​റ്റേഷനുകളിലേക്ക്​ മാറിമാറിപ്പറഞ്ഞയച്ചെന്നും ഭക്ഷണം ​കഴിക്കാൻ പോലും അനുവദിക്കാതെ ഒരു പകൽ മുഴുവൻ മാനസികമായി പീഡി​പ്പിച്ചെന്നുമാണ്​ പരാതി. ഒടുവിൽ പെറ്റിക്കേസ്​ പോലുമില്ലാതെ കുടുംബത്തെ വിട്ടയക്കുകയും ചെയ്​തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newshuman rights commissionmalayalam newspolice torture
News Summary - Human Rights Commission Order to investigate police torture against a family in kochi-Kerala News
Next Story