Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹോട്ടൽ ഭക്ഷണവില​:...

ഹോട്ടൽ ഭക്ഷണവില​: ആശ്വാസം താൽക്കാലികം

text_fields
bookmark_border
Hotel-food
cancel

കൊ​ച്ചി: ച​ര​ക്ക്​ സേ​വ​ന നി​കു​തി (ജി.​എ​സ്.​ടി) കു​റ​ച്ച​തി​നെ​ത്തു​ട​ർ​ന്ന്​ ഹോ​ട്ട​ൽ ഭ​ക്ഷ​ണ​ത്തി​ന്​ വി​ല കു​റ​ഞ്ഞെ​ങ്കി​ലും ആ​ശ്വാ​സം താ​ൽ​ക്കാ​ലി​ക​മാ​കും. നി​കു​തി കു​റ​ച്ച​തി​നൊ​പ്പം ഇ​ൻ​പു​ട്ട്​ ടാ​ക്​​സ്​ ക്രെ​ഡി​റ്റ്​​ (​െഎ.​ടി.​സി) എ​ടു​ത്തു​ക​ള​ഞ്ഞ​താ​ണ്​ സ​മീ​പ ഭാ​വി​യി​ൽ വി​ല​വ​ർ​ധ​ന​ക്കു വ​ഴി​തെ​ളി​ക്കു​ന്ന​ത്.  എ.​സി റ​സ്​​റ്റാ​റ​ൻ​റു​ക​ൾ​ക്ക്​ 18 ശ​ത​മാ​ന​വും നോ​ൺ എ.​സി​യി​ൽ 12 ശ​ത​മാ​ന​വും ഒ​രു കോ​ടി​യി​ൽ താ​ഴെ വാ​ർ​ഷി​ക വി​റ്റു​വ​ര​വു​ള്ള ഹോ​ട്ട​ലു​ക​ൾ​ക്ക്​ അ​ഞ്ച്​ ശ​ത​മാ​ന​വു​മാ​യി​രു​ന്നു ജി.​എ​സ്.​ടി. ഇൗ ​മാ​സം 10ന്​ ​ചേ​ർ​ന്ന ജി.​എ​സ്.​ടി കൗ​ൺ​സി​ൽ പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലു​ക​ൾ ഒ​ഴി​കെ​യു​ള്ള​വ​യു​ടെ​യെ​ല്ലാം നി​കു​തി അ​ഞ്ചു ശ​ത​മാ​ന​മാ​ക്കി ഏ​കീ​ക​രി​ച്ചു. ഇ​ത്​ ​പ്രാ​ബ​ല്യ​ത്തി​ൽ​വ​ന്ന​തോ​ടെ​യാ​ണ്​ ബു​ധ​നാ​ഴ്​​ച മു​ത​ൽ ഹോ​ട്ട​ൽ ഭ​ക്ഷ​ണ​വി​ല കു​റ​ഞ്ഞ​ത്. 

എ​ന്നാ​ൽ 12,18 ശ​ത​മാ​നം ജി.​എ​സ്.​ടി ന​ൽ​കി​യി​രു​ന്ന​വ​രെ ​​െഎ.​ടി.​സി (പാ​ച​ക​വാ​ത​ക​മ​ട​ക്കം നി​ത്യോ​പ​യോ​ഗ  സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​േ​മ്പാ​ൾ ന​ൽ​കു​ന്ന നി​കു​തി വി​റ്റു​വ​ര​വി​നു​ള്ള നി​കു​തി​യി​ൽ​നി​ന്ന്​ കു​റ​വു​ചെ​യ്യു​ന്ന സ​​മ്പ്ര​ദാ​യം)​യി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കി​യ​ത്​ തി​രി​ച്ച​ടി​യാ​യെ​ന്ന്​ ഹോ​ട്ട​ലു​ട​മ​ക​ൾ പ​റ​യു​ന്നു. പ​രി​ഷ്​​കാ​രം നി​ല​വി​ൽ​വ​രു​ന്ന​തു​വ​രെ ​4-5 ശ​ത​മാ​നം ​​െഎ.​ടി.​സി​യാ​യി ല​ഭി​ച്ചി​രു​ന്നു. ഉ​പ​ഭോ​ക്​​താ​ക്ക​ളി​ൽ​നി​ന്ന്​ ഇൗ​ടാ​ക്കു​ന്ന നി​കു​തി​യി​ൽ​നി​ന്ന്​ ഇ​ത്​​ കു​റ​ച്ച്​ സ​ർ​ക്കാ​റി​ലേ​ക്ക്​ അ​ട​ച്ചാ​ൽ മ​തി​യാ​യി​രു​ന്നു. 

ന​ഷ്​​ടം നി​ക​ത്താ​ൻ സ​മീ​പ ഭാ​വി​യി​ൽ​ത​ന്നെ വി​ല ഉ​യ​ർ​ത്തേ​ണ്ടി​വ​രു​മെ​ന്ന്​ ഹോ​ട്ട​ൽ ആ​ൻ​ഡ്​​ റ​സ്​​റ്റാ​റ​ൻ​റ്​ അ​സോ​സി​യേ​ഷ​​െൻറ മു​തി​ർ​ന്ന ഭാ​ര​വാ​ഹി പ​റ​ഞ്ഞു. അ​ല്ലെ​ങ്കി​ൽ അ​ള​വോ ഗു​ണ​നി​ല​വാ​ര​മോ കു​റ​ക്കേ​ണ്ടി​വ​രും. ഏ​കീ​കൃ​ത നി​കു​തി നി​ല​വി​ൽ​വ​ന്ന ബു​ധ​നാ​ഴ്​​ച മു​ത​ൽ 12ഉം 18​ഉം ശ​ത​മാ​നം ജി.​എ​സ്.​ടി  ഇൗ​ടാ​ക്കി​യി​രു​ന്ന ഹോ​ട്ട​ലു​ക​ൾ അ​ഞ്ചു ശ​ത​മാ​ന​മാ​ണ്​ ഉ​പ​ഭോ​ക്​​താ​ക്ക​ളി​ൽ​നി​ന്ന്​ വാ​ങ്ങു​ന്ന​ത്​. എ​ന്നാ​ൽ, ​ദീ​ർ​ഘ​കാ​ല​ത്തേ​ക്ക്​ ഇ​ത്​ തു​ട​രാ​നാ​വി​ല്ലെ​ന്നും െഎ.​ടി.​സി ഇ​ല്ലാ​താ​യ ന​ഷ്​​ടം നി​ക​ത്തു​ന്ന​തി​ന്​ വി​ല കൂ​ട്ടാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന​ും ആ​വ​ശ്യ​പ്പെ​ട്ടാ​ണ്​ ഹോ​ട്ട​ലു​ട​മ​ക​ൾ ധ​ന​മ​ന്ത്രി ടി.​എം. തോ​മ​സ്​ ​െഎ​സ​ക്കി​നെ കാ​ണാ​ൻ ഒ​രു​ങ്ങു​ന്ന​ത്. ​​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gstkerala newsmalayalam newsHotel Food price
News Summary - Hotel Food Price - Kerala News
Next Story