Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമതിയായ യോഗ്യതയില്ല;...

മതിയായ യോഗ്യതയില്ല; എം.ജി വി.സിയുടെ നിയമനം ഹൈകോടതി റദ്ദാക്കി

text_fields
bookmark_border
babu-sebastian
cancel

കൊച്ചി: എം.ജി സര്‍വകലാശാല വൈസ്​ ചാൻസലർ ബാബു സെബാസ്​റ്റ്യ​​െൻറ നിയമനം ഹൈകോടതി റദ്ദാക്കി. മതിയായ യോഗ്യതയില്ലെന്നും സെലക്​ഷൻ സമിതി തെരഞ്ഞെടുപ്പിൽ അപാകതയുണ്ടെന്നും കണ്ടെത്തിയാണ്​ ചീഫ്​ ജസ്​റ്റിസ്​ അടങ്ങുന്ന ഡിവിഷൻ ബെഞ്ച്​​ നിയമനം റദ്ദാക്കി ഉത്തരവിട്ടത്​. ആവശ്യമായ യോഗ്യതയില്ലാത്ത സാഹചര്യത്തിൽ ബാബു സെബാസ്​റ്റ്യനെ വി.സി പദവിയിൽനിന്ന്​ പുറത്താക്കണമെന്നാവശ്യപ്പെട്ട്​ എറണാകുളം കുറുമശ്ശേരി സ്വദേശി പ്രേംകുമാർ നൽകിയ ഹരജിയിലാണ്​ ഉത്തരവ്​.

2010ലെ യു.ജി.സി വ്യവസ്​ഥ പ്രകാരം സർവകലാശാല ​വൈസ്​  ചാൻസലറാകാൻ വേണ്ട യോഗ്യതകൾ ബാബു സെബാസ്​റ്റ്യനില്ലെന്ന്​ ആരോപിച്ചായിരുന്നു ഹരജി. സർവകലാശാലയിലോ ഗവേഷക, അക്കാദമിക്​ സ്​ഥാപനത്തിലോ പ്രഫസറായി പത്ത്​ വർഷത്തെ പ്രവൃത്തിപരിചയമോ തത്തുല്യ യോഗ്യതയോ ആണ്​ വി.സി നിയമനത്തിന്​ വേണ്ടത്. ബാബു സെബാസ്​റ്റ്യന്​ ഇൗ യോഗ്യതയില്ലെന്നും നിയമന പട്ടികയിൽ ഉൾപ്പെട്ട മതിയായ യോഗ്യതയുണ്ടായിരുന്ന മറ്റ്​ രണ്ടുപേരെ തഴഞ്ഞാണ്​ നിയമിച്ചതെന്നും  ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. വി.സി നിയമനത്തിന്​ യോഗ്യരായവരെ കണ്ടെത്താൻ രൂപവത്​കരിക്കുന്ന സെലക്​ഷൻ സമിതിയിൽ ബന്ധപ്പെട്ട സർവകലാശാലയുമായോ അതിന്​ കീഴിലെ കോളജുകളുമായോ ബന്ധമില്ലാത്ത ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദഗ്​ധർ വേണമെന്നാണ്​ യു.ജി.സി ചട്ടം. ഇതും പാലിച്ചിട്ടില്ലെന്ന്​ ഹരജിക്കാരൻ ആരോപിച്ചിരുന്നു. ഇൗ ആരോപണങ്ങളെല്ലാം ശരിവെച്ചാണ്​ കോടതിയു​െട ഉത്തരവ്​.

2010ലെ യു.ജി.സി ചട്ടപ്രകാരം വി.സി നിയമനത്തിന്​ നിശ്ചയിച്ച യോഗ്യതകൾ 2010 സെപ്റ്റംബർ18 മുതൽ സംസ്​ഥാന സർക്കാർ ഉത്തരവിലൂടെ നിർബന്ധമാക്കിയിട്ടുണ്ട്​. ഇതി​െൻ അടിസ്​ഥാനത്തിൽ  സർവകലാശാലകളും ചട്ടഭേദഗതി വരുത്തി. എന്നാൽ, 2014 ആഗസ്​റ്റിൽ ബാബു സെബാസ്​റ്റ്യനെ നിയമിച്ചപ്പോൾ ഇൗ ചട്ടം പാലിച്ചിട്ടില്ല.​ ഏതെങ്കിലും സർവകലാശാലയിൽ ഒരു ദിവസം പോലും അധ്യാപകനായിട്ടില്ലാത്ത ഇദ്ദേഹം സ്​റ്റേറ്റ്​ ഇൻസ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ എജുക്കേഷനൽ ടെക്​നോളജിയിൽ (എസ്​.​െഎ.ഇ.ടി) പത്ത്​ വർഷത്തിലേറെ ഡയറക്​ടറായിരുന്നത്​ കണക്കിലെടുത്താണ്​ വി.സിയാക്കിയത്​. എന്നാൽ, ഉന്നത വിദ്യാഭ്യാസ മേഖലയുമായി ബന്ധമില്ലാത്ത ഇൗ സ്​ഥാപനത്തിലെ പ്രവൃത്തിപരിചയം വി.സി നിയമന യോഗ്യതയായി കണക്കാക്കാനാവില്ലെന്ന ഹരജിക്കാര​​െൻറ വാദം കോടതി അംഗീകരിച്ചു. എസ്​.​െഎ.ഇ.ടിയിലെ ഡയറക്​ടർ പദവി യു.ജി.സി ചട്ട പ്രകാരമുള്ള പ്രഫസർ പദവിക്ക്​ തുല്യമാവില്ല. അടിസ്​ഥാന യോഗ്യതയില്ലാതെ ഉന്നത പദവികളിലിരുന്ന്​ ഉണ്ടാക്കിയ നേട്ടങ്ങളൊന്നും വി.സി പദവിക്ക്​ പരിഗണിക്കാനാവില്ല. ഇത്തരം യോഗ്യതകൾ അടിസ്​ഥാനപരമായ അയോഗ്യതയെ മറികടക്കാൻ പര്യാപ്​തമാണെന്ന വാദം അനുവദിക്കാനുമാവില്ല. വി.സിയായ ശേഷമാണ്​ ചില യോഗ്യതകൾ​ േനടിയത്​. എന്നാൽ, നിയമന സമയത്ത്​ ഉണ്ടാകാതിരുന്ന യോഗ്യതകളെ നിയമനവുമായി ബന്ധപ്പെടുത്തി പിന്നീട്​ പരിഗണിക്കാനാവില്ല.

ബാബു സെബാസ്​റ്റ്യ​​െൻറ നിയമനത്തിന്​​ തെരഞ്ഞെടുത്ത സെലക്​ഷൻ കമ്മിറ്റിയുടെ ഘടനയിൽ അപാകതയുണ്ടെന്ന്​ കോടതി കണ്ടെത്തി​. മൂന്നംഗ സമിതിയിൽ എം.ജി സർവകലാശാല സിൻഡിക്കേറ്റ്​, സെനറ്റ്​ അംഗമായ അന്നത്തെ എം.എൽ.എ ബെന്നി ബഹന്നാനെ ഉൾപ്പെടുത്തിയത്​ ചട്ടലംഘനമാണ്​. ചാൻസലറുടെ പ്രതിനിധിയായി ചീഫ്​ സെ​ക്രട്ടറിയെയും യു​.ജി.സി പ്രതിനിധിയായി ബംഗളൂരു ഇന്ത്യൻ ഇൻസ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ സയൻസ്​ ഡയറക്​ടർ ഡോ. ബലറാമിനേയുമാണ്​ ഉൾപ്പെടുത്തിയിരുന്നത്​. എന്നാൽ, ബെന്നി ബഹന്നാൻ ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദഗ്​ധനാണ്​ എന്നതിന്​ തെളിവില്ലെന്ന്​ മാത്രമല്ല, സർവകലാശാലയുമായി ബന്ധമുള്ളവർ സമിതിയിൽ പാടില്ലെന്ന ചട്ടമുള്ളപ്പോൾ ഇദ്ദേഹത്തെ ഉൾപ്പെടുത്തരുതായിരുന്നു. ഇൗ സാഹചര്യത്തിൽ മൂന്നര വർഷത്തോളം വി.സി പദവിയിലിരുന്നെങ്കിലും ഇനി അനുവദിക്കാനാവില്ലെന്ന്​ വ്യക്​തമാക്കിയ കോടതി നിയമനം റദ്ദാക്കുകയായിരുന്നു.


വി.സിയായിരിക്കെ നിർവഹിച്ച ചുമതലകളുടെയും ഉത്തരവുകളുടെയും സാധുത നിലനിൽക്കും

കൊച്ചി: എം.ജി സര്‍വകലാശാല വൈസ്​ ചാൻസലർ ബാബു സെബാസ്​റ്റ്യ​​െൻറ നിയമനം റദ്ദാക്കിയെങ്കിലും പദവിയിലിരിക്കെ അദ്ദേഹം ഒൗദ്യോഗികമായി നിർവഹിച്ച കാര്യങ്ങളുടെ സാധുത നിലനിൽക്കും. വി.സി എന്ന നിലയിൽ ഒ​േട്ടറെ ചുമതലകൾ നിർവഹിക്കുകയും ഉത്തരവുകൾ പുറപ്പെടുവിക്കുകയും നയപരമായ തീരുമാനങ്ങളെടുക്കുകയും ചെയ്​തിട്ടുണ്ടാകാമെങ്കിലും ഇവയുടെ സാധുതക്ക്​ പരിരക്ഷ നൽകുന്നതായി ഹൈകോടതി വ്യക്​തമാക്കി. ഒൗദ്യോഗിക പദവിയിലിരിക്കു​േമ്പാൾ അനിവാര്യമായി നിർവഹിക്കേണ്ട ചുമതലകൾക്ക്​ നിയമസാധുത പരിഗണിക്കാതെ അംഗീകാരം നൽകുന്ന തത്ത്വ പ്രകാരമാണ്​ കോടതിയുടെ ഇൗ നടപടി.

രാജ്യത്തി​​െൻറ സാംസ്​കാരിക, വിദ്യാഭ്യാസ സമ്പത്തി​​െൻറ അടിസ്​ഥാനമായ സർവകലാശാലകൾക്ക്​ അതി​േൻറതായ പ്രാധാന്യമുള്ളതുകൊണ്ടാണ്​ സംസ്​ഥാനത്തെ പ്രമുഖ പൗര​​െൻറ മേൽനോട്ടത്തിൽതന്നെ ഇവ പ്രവർത്തിക്കുന്നതെന്ന്​ കോടതി ചൂണ്ടിക്കാട്ടി. ഗവർണർതന്നെ ചാൻസലറായ സർവകലാശാലകൾക്ക്​ സ്വയം ഭരണാധികാരം നൽകിയിരിക്കുന്നത്​ ഇതി​​െൻറ അടിസ്​ഥാനത്തിലാണ്​. ചട്ടങ്ങൾ പാലിക്കാതെ ഉന്നത സ്​ഥാനങ്ങളി​ൽ നിയമനം നടത്തുന്നതും അപാകതകൾ വരുത്തുന്നതും സർവകലാശാലകൾക്ക്​ നൽകിയ അക്കാദമിക​ സ്വാതന്ത്ര്യം ബലികഴിക്കുന്നതാണ്​. വിദ്യാഭ്യാസത്തെ രാഷ്​ട്രീയ ആവശ്യങ്ങൾക്ക്​ വഴിമാറ്റുന്നത്​ വെറുപ്പുളവാക്കുന്ന നടപടിയാണെന്നും കോടതി വിലയിരുത്തി.

നിയമനത്തിനു വേണ്ടി നൽകിയ അപേക്ഷയിൽ ബാബു സെബാസ്​റ്റ്യൻ രണ്ട്​ മന്ത്രിമാരുടെ പേരുകളാണ്​ റഫറൻസിനായി നൽകിയിരുന്നത്​. ഉന്നതരുമായി ബന്ധമുണ്ടെന്ന്​ സൂചന നൽകുന്ന ഇത്തരം നടപടികൾ നിയമലംഘന​മെന്ന്​ പറയാനാവില്ലെങ്കിലും അനൗചിത്യമാണ്​. ഉദ്യോഗാർഥികൾ ഇത്തരം രീതികൾ സ്വീകരിക്കുന്നത്​ അയോഗ്യതയായി കണക്കാക്കുന്ന തരത്തിൽ അധികൃതർ ചട്ടഭേദഗതി കൊണ്ടുവരുമെന്ന്​ പ്രതീക്ഷിക്കുന്നതായും കോടതി വ്യക്​തമാക്കി.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:high courtappoinmentkerala newsmalayalam newsBabu sebastiansuspened
News Summary - hc has suspened the mg vc appoinment
Next Story