Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅതിരൂപത ഭൂമി ഇടപാട്​:...

അതിരൂപത ഭൂമി ഇടപാട്​: മജിസ്​​േ​ട്രറ്റി​െൻറ നടപടി തുടര​െട്ടയെന്ന്​ ഹൈകോടതി

text_fields
bookmark_border
അതിരൂപത ഭൂമി ഇടപാട്​: മജിസ്​​േ​ട്രറ്റി​െൻറ നടപടി തുടര​െട്ടയെന്ന്​ ഹൈകോടതി
cancel

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമിവിൽപന സംബന്ധിച്ച പരാതിയിൽ മജിസ്​​േ​ട്രറ്റി​​​െൻറ നടപടി തുടര​െട്ടയെന്നും​ ഇൗ ഘട്ടത്തിൽ പൊലീസ്​ അന്വേഷണം നിർദേശിക്കാനാവില്ലെന്നും ഹൈകോടതി. ആരോപണം പ്രത്യേകസംഘം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പെരുമ്പാവൂർ പുല്ലുവഴി സ്വദേശി ജോഷി വർഗീസ് നൽകിയ ഹരജി തള്ളിയാണ്​ സിംഗിൾ ബെഞ്ചി​​​െൻറ ഉത്തരവ്​. ക്രിമിനല്‍ നടപടി ചട്ടങ്ങളിലെ (സി.ആർ.പി.സി) 202ാം വകുപ്പുപ്രകാരം മജിസ്‌ട്രേറ്റ് അന്വേഷണം ആരംഭിച്ചതിനാല്‍ ഇനി പൊലീസ് അന്വേഷണത്തിന് നിര്‍ദേശിക്കാനാവില്ലെന്ന് ഹരജി തള്ളി കോടതി വ്യക്​തമാക്കി​.

നേര​േത്ത, ഹരജിക്കാരൻ മരട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ്​ കോടതിയിൽ ഇതേ ആവശ്യം ഉന്നയിച്ച് പരാതി നൽകിയിരുന്നു. പരാതി ഫയലിൽ സ്വീകരിക്കുന്നതിന്​ മുമ്പുള്ള പ്രാഥമിക തെളിവെടുപ്പിനാണ് കോടതി തീരുമാനിച്ചതെന്നും പ്രത്യേക പൊലീസ് സംഘത്തെ നിയോഗിക്കണമെന്ന ആവശ്യം നിഷേധിച്ചെന്നുമായിരുന്നു ഹരജിക്കാര​​​െൻറ പരാതി. എന്നാൽ, തെളിവെടുപ്പ് തുടങ്ങിയശേഷം പിന്നാക്കം പോകാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. അന്വേഷണ ഭാഗമായി മജിസ്ട്രേറ്റ്​ പരാതിക്കാര​​​െൻറ മൊഴി രേഖപ്പെടുത്തുകയും സാക്ഷികളെ ഹാജരാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്​. കോടതി നടപടികളിൽ തൃപ്തനല്ലെങ്കിൽ ഹരജിക്കാരന് നടപടിയിൽ പങ്കെടുക്കാതെ അപ്പീൽ നൽകാമായിരുന്നു. ഇതുചെയ്യാതെ സ്വമനസ്സാലെ മൊഴി നൽകുകയായിരുന്നെന്നും കോടതി ചൂണ്ടിക്കാട്ടി.

അതേസമയം, അതിരൂപതയുടെ ഭൂമി വിവാദത്തെക്കുറിച്ച് പൊലീസി​ൽ നൽകിയ പരാതിയിൽ നടപടിയെടുക്കുന്നില്ലെന്ന്​ ആരോപിച്ച് ചേർത്തല സ്വദേശി ഷൈൻ വർഗീസ് നൽകിയ ഹരജി കൂടുതൽ വാദത്തിന്​ മാറ്റി. ഇൗ ഹരജി പരിഗണിക്കവേ ഭൂമി പൊതു സ്വത്തല്ലെന്നും ഇതി​േന്മലുള്ള നഷ്​ടത്തിൽ മൂന്നാമതൊരാൾക്ക് പരാതി നൽകാൻ കഴിയില്ലെന്നും എതിർകക്ഷിയായ കർദിനാൾ ജോർജ് ആലഞ്ചേരി കഴിഞ്ഞദിവസം കോടതിയെ അറിയിച്ചിരുന്നു.

അംഗങ്ങളില്ലാത്തതിനാൽ കാനൻ നിയമപ്രകാരമുള്ള രൂപതയെ ട്രസ്​റ്റായി കണക്കാക്കാനാവില്ല. അതിനാൽ ഭൂമിക്കച്ചവടത്തിൽ ഹരജിക്കാരന് വിശ്വാസവഞ്ചന ആരോപിക്കാൻ കഴിയില്ലെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടിയിരുന്നു. പിന്നെന്തിനാണ് പബ്ലിക് ചാരിറ്റബിള്‍ ട്രസ്​റ്റ്​ ഉണ്ടാക്കിയതെന്ന് കോടതി വാക്കാല്‍ ആരാഞ്ഞു. ആദായനികുതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കാണിതെന്ന്​ കർദിനാളിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ മറുപടി നൽകി. രാജ്യത്തെ കബളിപ്പിക്കാനാണോ ശ്രമമെന്നായിരുന്നു കോടതിയുടെ മറുചോദ്യം. ഇക്കാര്യങ്ങളെല്ലാം അടുത്തദിവസം പരിഗണിക്കുമെന്ന്​ വ്യക്​തമാക്കിയ കോടതി ഹരജി തിങ്കളാഴ്ചത്തേക്ക്​ മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscaseland issuemalayalam newssero malabar communityhc deniedtake
News Summary - hc denied to take case against sero malabar -Kerala News
Next Story