Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനടിക്കെതിരായ പരാമർശം:...

നടിക്കെതിരായ പരാമർശം: ജോർജിന്‍റെ മൊഴിയെടുക്കാൻ വനിതാ കമീഷന് അനുമതി

text_fields
bookmark_border
നടിക്കെതിരായ പരാമർശം: ജോർജിന്‍റെ മൊഴിയെടുക്കാൻ വനിതാ കമീഷന് അനുമതി
cancel

തിരുവനന്തപുരം: ആക്രമണത്തിന് ഇരയായ നടിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ പൂഞ്ഞാർ എം.എൽ.എ പി.സി. ജോർജിന്‍റെ മൊഴി രേഖപ്പെടുത്താൻ സംസ്ഥാന വനിതാ കമീഷന് നിയമസഭാ സ്പീക്കർ അനുമതി നൽകി. സംഭവത്തിൽ കമീഷൻ സ്വമേധയാ കേസെടുക്കുകയും എം.എൽ.എയുടെ മൊഴി രേഖപ്പെടുത്താൻ അനുവാദം വേണമെന്ന് സ്പീക്കറോട് ആവശ്യപ്പെടുകയുമായിരുന്നു. 

നിയമപരമായ നടപടികൾ സ്വീകരിക്കുന്നതിൽ തടസമില്ലെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വനിതാ കമീഷനെ അറിയിക്കുകയായിരുന്നു. കമീഷനെയും അധ്യക്ഷയെയും അപമാനിക്കുന്ന വിധം എം.എൽ.എ നടത്തുന്ന പരാമർശങ്ങളിലുള്ള അതൃപ്തിയും കമീഷൻ സ്പീക്കറെ രേഖാമൂലം അറിയിച്ചു. 

ഈ പ്രശ്നത്തിൽ നടപടി വേണമെന്നും സഭാതലത്തിൽ പരാമർശിക്കണമെന്നും കമീഷൻ സ്പീക്കറോട് അഭ്യർഥിച്ചിരുന്നു. വനിതാ കമീഷൻ ഡയറക്ടർ ആണ് ജോർജിന്‍റെ മൊഴിയെടുക്കുന്നത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pc georgeMLAkerala newsactresskerala assemblySpeakerwomen commissionmalayalam newshate statement
News Summary - Hate Statement against Actress: Kerala Assembly Speaker Allowed to State Women Commission for Questioned PC George MLA -Kerala News
Next Story