Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹാദിയ കേസിൽ നിമിഷയുടെ...

ഹാദിയ കേസിൽ നിമിഷയുടെ അമ്മ സുപ്രീംകോടതിയിൽ കക്ഷി ചേരും

text_fields
bookmark_border
Bindu
cancel

തിരുവനന്തപുരം: കേരളത്തിലെ നിർബന്ധിത മതപരിവർത്തനങ്ങൾ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അന്വേഷിക്കണമെന്നാവശ്യപ്പെട്ട്​ തിരുവനന്തപുരം സ്വദേശിനി നിമിഷ ഫാത്തിമയുടെ മാതാവ്​  ബിന്ദു സുപ്രീംകോടതിയിൽ ഹരജി നൽകി.

മതംമാറിയ ശേഷം നിമിഷ അഫ്ഗാനിസ്​ഥാനിലേക്ക് കട​െന്ന​ന്നാണ്​ തിരുവനന്തപുരം മണക്കാട് സ്വദേശിനിയായ ബിന്ദു പറയുന്നത്​. നിമിഷയെ നിർബന്ധിത മതപരിവർത്തനത്തിന് വിധേയയാക്കിയതാണെന്നും കേസ്​ എൻ.ഐ.എ അന്വേഷിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.

കേരളത്തിലെ മതപരിവർത്തനങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നും മതം മാറിയവർ  രാജ്യം വിട്ടതിനെ കുറിച്ച് എൻ.ഐ.എ, റിസർച്​ ആൻഡ് അനാലിസിസ്​ വിങ്​ (റോ), ഐ.ബി എന്നീ ഏജൻസികളുടെ അന്വേഷണം ആവശ്യമാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്​. കേരളത്തിൽ നടന്ന നിർബന്ധിത മതപരിവർത്തനങ്ങൾക്ക്  സമാനതകളുണ്ട്. കേരളം ഐ.എസി​​െൻറയും ജിഹാദി​​െൻറയും താവളമാണെന്നും ഹരജിയിൽ പറയുന്നു.

ഹാദിയ കേസ്​ സുപ്രീംകോടതി തിങ്കളാഴ്​ച പരിഗണിക്കാനിരിക്കെ, ഈ ഹരജിയും കോടതി  പരിഗണിച്ചേക്കും. ഹാദിയ കേസിൽ എൻ.ഐ.എ അന്വേഷണം വേണ്ടെന്ന് സംസ്​ഥാന സർക്കാർ കഴിഞ്ഞ ദിവസം സുപ്രീംകോടതിയിൽ സത്യവാങ്​മൂലം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ബിന്ദുവി​​െൻറ ഹരജി. അതോടൊപ്പം കേരളത്തിൽനിന്നുള്ള നാല് ഹൈകോടതി അഭിഭാഷകർ ഹാദിയ കേസിൽ കക്ഷി ചേരാൻ അപേക്ഷ നൽകിയിട്ടുണ്ട്.   

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rsspopular frontconversionhadiyamalayalam newsNimisha alias FathimaKerala news
News Summary - hadiya case- Nimisha's mother seek for NIA probe- kerala news
Next Story