Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹാദിയയുടെ...

ഹാദിയയുടെ വീട്ടുതടങ്കൽ; മനുഷ്യാവകാശ, വനിത കമീഷനുകൾ ഇടപെടണം -സാംസ്​കാരിക പ്രവർത്തകർ

text_fields
bookmark_border
ഹാദിയയുടെ വീട്ടുതടങ്കൽ; മനുഷ്യാവകാശ, വനിത കമീഷനുകൾ ഇടപെടണം -സാംസ്​കാരിക പ്രവർത്തകർ
cancel

തിരുവനന്തപുരം: വീട്ടുതടങ്കലിൽ കഴിയുന്ന വൈക്കം ടി.വി പുരത്തെ ഹാദിയ എന്ന പെൺകുട്ടി നേരിടുന്നത്​ പൗരാവകാശ, മനുഷ്യാവകാശ പ്രശ്​നങ്ങളാണെന്ന്​ കവി കെ. സച്ചിദാനന്ദൻ, എഴുത്തുകാരി ഡോ. ജെ. ദേവിക,  സാമൂഹികപ്രവർത്തകരായ ഗോപാൽ മേനോൻ, മീരാ വേലായുധൻ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഗുരുതരമായ മനുഷ്യാവകാശലംഘനം നേരിടുന്ന പെൺകുട്ടിയുടെ പ്രശ്​നത്തിൽ സംസ്​ഥാന മനുഷ്യാവകാശ കമീഷനും വനിത കമീഷനും അടിയന്തരമായി ഇടപെടണമെന്നും ഇവർ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട്​ രാജ്യത്തെ പ്രമുഖ മനുഷ്യാവകാശ പ്രവർത്തകർ ഉൾപ്പെടെയുള്ളവർ ഒപ്പിട്ട നിവേദനം കമീഷനുകൾക്ക്​ കൈമാറിയിട്ടുണ്ട്​. വനിത കമീഷനും മനുഷ്യാവകാശ കമീഷനും ഹാദിയയുടെ വീട്​ സന്ദർശിച്ച്​ നിജസ്​ഥിതി പുറത്തുകൊണ്ടുവരണം. 

ആരുടെയും നിർബന്ധത്തിന്​ വഴങ്ങിയല്ല ഹാദിയ മതം മാറിയത്​ എന്നാണ്​ ആ പെൺകുട്ടിതന്നെ പറയുന്നത്​. ഇഷ്​ടമുള്ള വിശ്വാസം പുലർത്താനുള്ള മൗലികാവകാശം ആണ്​ ഹാദിയയുടെ കാര്യത്തിൽ ലംഘിക്കപ്പെട്ടിരിക്കുന്നത്​. അവരെ കാണാനും നിജസ്​ഥിതി അറിയാനുമുള്ള പൗരാവകാശവും ലംഘിക്കപ്പെട്ടിരിക്കുന്നു. അവളുടെ മതംമാറ്റത്തെ എതിർക്കുന്ന ഹിന്ദുത്വവാദികൾക്ക്​ മാത്രമേ കാണാൻ സൗകര്യമൊരുക്കാവൂ എന്ന്​ ഒരു കോടതി വിധിയിലും പറഞ്ഞിട്ടില്ല. ഹാദിയയുടെ കാര്യത്തിലുള്ള മൗനത്തിലൂടെ മലയാളി സമൂഹത്തി​​െൻറ പൊള്ളത്തരം ആണ്​ പുറത്തുവന്നിരിക്കുന്നത്​. അവളെ തടങ്കലിൽ ആക്കിയ വീട്ടിൽ എ​േന്താ മറച്ചുവെക്കാൻ ഉള്ളതുകൊണ്ടാണ്​ സന്ദർശനാനുമതിപോലും നിഷേധിക്കുന്നത്​. ഹൈകോടതി ഉത്തരവ്​ പ്രകാരം ഹാദിയ സ്വന്തം മാതാപിതാക്കളോടൊപ്പം താമസിക്കണമെന്ന്​ മാത്രമേ വ്യവസ്​ഥയുള്ളൂ. അമുസ്​ലിംകൾ ആയവർക്കുേപാലും സന്ദർശനാനുമതി നിഷേധിക്കുകയാണ്​. ഹാദിയയെ സന്ദർശിക്കാൻ ശ്രമിച്ച ആറ്​ യുവതികളെ പൊലീസി​​െൻറ സാന്നിധ്യത്തിലാണ്​ ​​മർദിച്ചത്​. ലഭ്യമാകുന്ന വിവരങ്ങൾ പ്രകാരം ഹാദിയയുടെ സ്​ഥിതി അപകടത്തിലാണെന്നും ഇവർ പറഞ്ഞു.

കേരളത്തിൽ ലവ്​ ജിഹാദ്​ അല്ല, ജുഡീഷ്യൽ ഘർവാപസിയാണ്​ നടക്കുന്നതെന്ന്​ ദേവിക പറഞ്ഞു. അതാണ്​ ആതിര എന്ന പെൺകുട്ടിയുടെ കാര്യത്തിൽ ഉണ്ടായത്​. എന്തുകൊണ്ട്​ മുസ്​ലിം ആയവരെ കല്യാണം കഴിക്കുന്നതുമാത്രം പ്രശ്​നമാകുന്നുവെന്ന്​ പരിശോധിക്കണമെന്ന്​ സച്ചിദാനന്ദൻ പറഞ്ഞു.  ഇതരമതങ്ങളിലുള്ളവർ  വിവാഹം കഴിക്കു​േമ്പാൾ ഇതേരീതിയിൽ മുദ്രകുത്തുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹാദിയയുടെ പ്രശ്​നത്തിൽ ടീസ്​റ്റ സെറ്റൽവാദ്​ ഉൾപ്പെടെയുള്ളവരെ പങ്കാളികളാക്കി ദേശീയതലത്തിൽതന്നെ അനീതിക്കെതിരായ പോരാട്ടം ശക്​തിപ്പെടുത്തുമെന്നും ഇവർ അറിയിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newshadiya casemalayalam news
News Summary - hadiya case -Kerala news
Next Story