Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളം...

കേരളം ഇറങ്ങിപ്പോക്കിനൊരുങ്ങി; ലോട്ടറി നികുതി 28 ശതമാനമാക്കി

text_fields
bookmark_border
കേരളം ഇറങ്ങിപ്പോക്കിനൊരുങ്ങി; ലോട്ടറി നികുതി 28 ശതമാനമാക്കി
cancel

ന്യൂഡൽഹി: നിരന്തരമായി കേരളം നടത്തിയ പോരാട്ടത്തിനൊടുവിൽ സംസ്​ഥാന സർക്കാറി​േൻറതല്ലാത്ത ലോട്ടറികൾക്കുള്ള നികുതി 28 ശതമാനമാക്കി വർധിപ്പിച്ചു. ചരക്കുസേവന നികുതി സമിതി യോഗത്തിൽ ഒന്നര മണിക്കൂർ നേരം കേരളം നടത്തിയ വാഗ്വാദത്തിനും ഇറങ്ങിപ്പോക്ക്​ ഭീഷണിക്കുമൊടുവിലാണ്​ നിരവധി ആഴ്​ചകളായി മാറ്റിവെച്ച ലോട്ടറിക്കാര്യത്തിൽ ഞായറാഴ്​ച തീരുമാനമായത്​.

സംസ്ഥാന സർക്കാറുകൾ നേരിട്ടു നടത്തുന്ന ലോട്ടറിക്ക് 12 ശതമാനവും ഇടനിലക്കാരെ ​െവച്ചുള്ള ലോട്ടറികൾക്ക് 28 ശതമാനവും നികുതിയായിരിക്കും ഇൗടാക്കുകയെന്ന്​ ധനമന്ത്രി തോമസ്​ ​െഎസക്​ കേരള ഹൗസിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ലോട്ടറി മാഫിയ അസോസിയേഷനുണ്ടാക്കി സമർപ്പിച്ച സ്​ഥിതിവിവരക്കണക്ക്​ കേന്ദ്ര സർക്കാറി​േൻറതായി അവതരിപ്പിച്ചത്​ ഞെട്ടിച്ചുവെന്നും ഇതിനെതിരെ ശക്​തമായി ശബ്​ദമുയർത്തിയെന്നും ​െഎസക്​ പറഞ്ഞു. നികുതി അഞ്ചു ശതമാനമെന്നതായിരുന്നു ജി.എസ്​.ടി കൗൺസിലിൽ ആദ്യം മുന്നോട്ടു​െവച്ചിരുന്ന നിർദേശം. ഇത് 28 ശതമാനമാക്കണമെന്ന കേരളത്തി​​​െൻറ  ആവശ്യം യോഗത്തിൽ ധനമന്ത്രി ഡോ. തോമസ് ഐസക് ഉന്നയിച്ചു.

അത്​ എല്ലാ സംസ്​ഥാന സർക്കാറുകളും അംഗീകരിക്കില്ല എന്നു പറഞ്ഞ്​ കേന്ദ്രം വീണ്ടും ഉടക്കുവെച്ചു. ഇതിനിടയിൽ ഇടപെട്ട ജമ്മു^കശ്​മീർ സംസ്​ഥാന സർക്കാറുകൾ സ്വന്തം നിലക്ക്​ നടത്തുന്ന ​േലാട്ടറിക്ക്​ 12 ശതമാനമാക്കിക്കൂടേ എന്ന അഭി​പ്രായം മുന്നോട്ടുവെച്ചതാണ്​ പ്രതിസന്ധി പരിഹരിച്ചത്​. ലോട്ടറി മാഫിയയെ തടയുക എന്ന ഉദ്ദേശ്യമായതിനാൽ ഇൗ നിലപാട്​ കേരളവും അംഗീകരിക്കുകയായിരുന്നുവെന്ന്​ ​െഎസക്​ പറഞ്ഞു.

ഇതര സംസ്ഥാന ലോട്ടറി മാഫിയയുടെ നീക്കങ്ങൾക്കു ശക്തമായ തിരിച്ചടിയാണ് ലോട്ടറി നികുതി സംബന്ധിച്ച തീരുമാനമെന്ന്​ ധനമന്ത്രി പറഞ്ഞു. നികുതി വെട്ടിപ്പ് തടയുന്നതിനുള്ള ശക്തമായ നിയമങ്ങൾ വരണം. എത്ര ലോട്ടറി വിറ്റഴിച്ചു എന്നതു സംബന്ധിച്ച കൃത്യമായ കണക്കുണ്ടാകണം. നിലവിലെ സാഹചര്യത്തിൽ ഇതര സംസ്ഥാന ലോട്ടറി മാഫിയക്ക്​ കേരള ലോട്ടറിയോടു മത്സരിക്കാൻ കഴിയില്ല. സമ്മാനത്തുക ഇനിയും കൂട്ടാനുള്ള ആലോചനയിലാണ്​ കേരളം. മറ്റു ലോട്ടറികൾ വിൽക്കുന്നവർക്ക് ഇനി കേരള ലോട്ടറിയുടെ ഏജൻസി നൽകില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:taxgstThomas Issaclottary
News Summary - GST: kerala ready to become exit; lottary tax 28%
Next Story