Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒാഖി മുന്നറിയിപ്പ്​...

ഒാഖി മുന്നറിയിപ്പ്​ സർക്കാർ അവഗണിച്ചെന്ന്​ ചെന്നിത്തല 

text_fields
bookmark_border
chennithala
cancel

തിരുവനന്തപുരം: ഒാഖി ചുഴലിക്കാറ്റ്​ മുന്നറിയിപ്പ്​ സർക്കാർ ഫയിലിൽ കെട്ടിവെച്ചെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. അടിച്ചു കഴിഞ്ഞപ്പോഴാണ്​ ചുഴലിക്കാറ്റാണെന്ന്​ സർക്കാർ മനസിലാക്കിയത്​. അപകടത്തിനു ശേഷം ധനസഹായം പ്രഖ്യാപിക്കലല്ല സർക്കാറി​​െൻറ കടമ. തുടർച്ചയായി മുന്നറിയിപ്പുകൾ ലഭിച്ചിട്ടും സർക്കാർ ഉണർന്ന്​ പ്രവർത്തിക്കാത്തതു മൂലമാണ്​ ഒാഖി ചുഴലിക്കാറ്റിൽ കേരളത്തിൽ ഇത്രയേറെ ജീവനുകൾ നഷ്​ടപ്പെടുന്നതിനിടയാക്കിയത്​. ​ കാലാവസ്​ഥാ നിരീക്ഷണ കേന്ദ്രം നവംബർ 29ന്​ തന്നെ മുന്നറിയിപ്പ്​ നൽകിയിരുന്നു. എന്നാൽ സംസ്​ഥാന സർക്കാർ ഉണർന്ന്​ പ്രവർത്തിച്ചില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. 

തമിഴ്​നാടിനും ലക്ഷദ്വീപിനുമെല്ലാം ഇതേ മുന്നറിയിപ്പാണ്​ ലഭിച്ചത്​. തമിഴ്​നാട്​  തലേന്ന്​ ​ത​െന്ന തീരപ്രദേശത്തെ സ്​കൂളുകൾക്ക്​ അവധി നൽകി. കന്യാകുമാരിയിൽ രണ്ടു ബോട്ടുകൾ മാത്രമാണ്​ കടലിലുണ്ടായിരുന്നത്​. 29ന്​ ചുഴലിക്കാറ്റ്​ സാധ്യതയെ കുറിച്ച്​ തീരപ്രദേശത്ത്​ പ്രത്യേക മൈക്ക്​ അനൗൺസ്​മ​െൻറുമായി ഉച്ചക്കും ​ൈവകീട്ടും രാത്രിയും സർക്കാർ വൃത്തങ്ങൾ സക്രിയമായിരുന്നു. നമ്മളാക​െട്ട ചുഴലിക്കാറ്റ്​ ആഞ്ഞടിച്ച ശേഷമാണ്​ സ്​കൂളിനു അവധി നൽകിയത്​. 30 ന്​ ഉച്ചക്ക്​ മാത്രമാണ്​ ചുഴലിക്കാറ്റാണ്​ അടിച്ചതെന്ന്​ വ്യക്​തമായുള്ളു. 

കടകംപള്ളി സുരേന്ദ്രനും ജെ.മേഴ്​സിക്കുട്ടിയമ്മയും ജനത്തെ പ്രകോപിപ്പിക്കുകയാണ്​ ചെയ്​ത​ത്​. മരിച്ചവരു​െട ബന്ധുക്കൾക്ക്​ നൽകിയ നഷ്​ടപരിഹാരം 25 ലക്ഷമാക്കണം. മരണപ്പെട്ടവരുടെ ആശ്രിതർക്ക്​ ജോലി നൽകണം. ചുഴലിക്കാറ്റ്​ ഏറ്റവും കൂടുതൽ നാശനഷ്​ടമുണ്ടാക്കിയത്​ ലക്ഷദ്വീപിലാണ്​. 500ലേറെ വീടുകൾ നശിച്ചു. എന്നാൽ അവിടെ ഒരു മനുഷ്യജീവൻ പോലും നഷ്​ടമായിട്ടില്ല. എല്ലാവർക്കും ഒരേ മുന്നറിയിപ്പ്​ തന്നെയാണ്​ നൽകുന്നത്​. മുന്നറിയിപ്പ്​ വായിച്ചിട്ട്​​ മനസിലാകാത്തതിന്​ മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട്​ കാര്യമില്ലെന്നും ചെന്നിത്തല പറഞ്ഞു. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramesh chennithalakerala newsmalayalam newsCyclone Ockhi
News Summary - Govt. Avoid Ockhi Cyclone Says Chennithala - Kerala News
Next Story