Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളത്തിൽ...

കേരളത്തിൽ ഭരണസ്​തംഭനമെന്ന്​​ രമേശ്​ ചെന്നിത്തല

text_fields
bookmark_border
കേരളത്തിൽ ഭരണസ്​തംഭനമെന്ന്​​ രമേശ്​ ചെന്നിത്തല
cancel

തിരുവനന്തപുരം: കേരളത്തിൽ ഭരണം പൂർണമായും നിലച്ചുവെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്‌ ചെന്നിത്തല.  സെക്രടട്ടേറിയറ്റ് ശൂന്യമാക്കികൊണ്ട് മന്ത്രിമാർ പാർട്ടി സമ്മേളനങ്ങളിലാണ്. പാർട്ടി സമ്മേളനം കഴിയുന്നത് വരെ സെക്രട്ടറിയറ്റ് അടച്ചിടുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസി​​​െൻറ സെക്രട്ടേറിയറ്റു ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മുഖ്യമന്ത്രിയുടെ ഓഫീസിൽ മാത്രം 1600 ഫയലുകൾ കെട്ടിക്കിടക്കുന്നുണ്ട്​. പദ്ധതി വിഹിതം ചെലവഴിക്കുന്നില്ല. ട്രഷറിയിൽ ഒരു രൂപയുടെ ബില്ല് പോലും മാറുന്നില്ല. പെൻഷനും ശമ്പളവും കൊടുക്കാൻ കടമെടുക്കേണ്ട സ്ഥിതിയാണ്​. ഓഖി ദുരിതാശ്വാസത്തിനുള്ള  പണം പോലും ട്രഷറിയിലിട്ടിരിക്കുകയാണ്​. മന്ത്രിമാർക്ക് പഞ്ചിങ്ങ് വെച്ചാൽ ശമ്പളം കിട്ടില്ല. ജി. എസ്. ടി വന്നപ്പോൾ ലോട്ടറിയടിച്ച പോലെ ധനമന്ത്രി തുള്ളിച്ചാടിയിരുന്നു. ഇപ്പോൾ നയാ പൈസ കിട്ടുന്നില്ല. കിഫ്ബിയും വലിയ തട്ടിപ്പാണെന്നും ചെന്നിത്തല ആരോപിച്ചു.

പണമില്ലാത്തതു കാരണം 3000 മെട്രിക് ടൺ അരി എഫ്​.സി.​െഎയിൽ ഉണ്ടായിട്ടും എടുക്കാനായില്ല. ഗുണ്ടാ വിളയാട്ടവും രാഷട്രീയ സംഘർഷവും സംസ്​ഥാനത്താകെ വ്യാപിച്ചിരിക്കുകയാണ്​. അപ്പോൾ ക്രമസമാധാനനില ഭദ്രമാണെന്ന് എങ്ങനെ പറയാൻ സാധിക്കും. ഇപ്പോഴും പാർട്ടി സെക്രട്ടറിയാണെന്നാണ്​ മുഖ്യമന്ത്രി കരുതുന്നത്​. ഇത്രയും നിഷ്ക്രിയമായ സർക്കാർ കേരള ചരിത്രത്തിലുണ്ടായിട്ടില്ലെന്നും ചെന്നിത്തല ആരോപിച്ചു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramesh chennithalakerala newsmalayalam news
News Summary - Governance Stopes In Kerala - Kerala News
Next Story