Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപെൺകുട്ടിയെ പെട്രോൾ...

പെൺകുട്ടിയെ പെട്രോൾ ഒഴിച്ച് തീ​െകാളുത്തിയ കേസിൽ കാമുകൻ അറസ്​റ്റിൽ 

text_fields
bookmark_border
പെൺകുട്ടിയെ പെട്രോൾ ഒഴിച്ച് തീ​െകാളുത്തിയ കേസിൽ കാമുകൻ അറസ്​റ്റിൽ 
cancel

പ​ത്ത​നം​തി​ട്ട: വി​വാ​ഹാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച​തി​നെ തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി​യെ പെ​ട്രോ​ൾ ഒ​ഴി​ച്ച്​ തീ​െ​കാ​ളു​ത്തി​യ സം​ഭ​വ​ത്തി​ൽ കാ​മു​ക​ൻ പി​ടി​യി​ൽ. പൊ​ള്ള​ലേ​റ്റ നി​ല​യി​ല്‍ ക​ട​മ്മ​നി​ട്ട തെ​ക്കും​പ​റ​മ്പി​ല്‍ സ​ജി​ലി​നെ (20) സം​ഭ​വം ന​ട​ന്ന വീ​ടി​നു സ​മീ​പ​ത്തെ ആ​ളൊ​ഴി​ഞ്ഞ കെ​ട്ടി​ട​ത്തി​ൽ​നി​ന്നാ​ണ്​ ​പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. 60 ശ​ത​മാ​ന​ത്തോ​ളം പൊ​ള്ള​ലേ​റ്റ്​ വ​സ്​​ത്രം ധ​രി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ പു​റ​ത്തി​റ​ങ്ങാ​നാ​കാ​തെ ക​ഴി​യു​ക​യാ​യി​രു​ന്നു. 

വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ടാ​ണ്​​ പെ​ൺ​കു​ട്ടി​യു​ടെ ദേ​ഹ​ത്ത്​ പെ​ട്രോ​ൾ ഒ​ഴി​ച്ച്​ തീ​കൊ​ളു​ത്തി​യ​ത്. പെ​ൺ​കു​ട്ടി​യു​ടെ ദേ​ഹ​ത്തു​നി​ന്ന്​ യു​വാ​വി​​​െൻറ ശ​രീ​ര​ത്തി​ലേ​ക്ക്​ തീ​പ​ട​ർ​ന്നു പി​ടി​ക്കു​ക​യാ​യി​രു​ന്നു. പി​ടി​യി​ലാ​യ സ​ജി​ലി​നെ പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച്​ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ ശേ​ഷ​മാ​ണ്​ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി​യ​ത്.പ്ര​ണ​യ​ബ​ന്ധ​ത്തി​ലാ​യി​രു​ന്ന സ​ജി​ൽ വി​വാ​ഹാ​ഭ്യ​ർ​ഥ​ന ന​ട​ത്തി​യെ​ങ്കി​ലും പെ​ൺ​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ അ​നു​വ​ദി​ച്ചി​ല്ല. ഇ​തി​നു പ്ര​തി​കാ​ര​മാ​യാ​ണ് തീ​കൊ​ളു​ത്തി​യ​തെ​ന്നാ​ണ് പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി. 

എ​ന്നാ​ൽ, പെ​ണ്‍കു​ട്ടി​യു​മാ​യി പ്ര​ണ​യ​മാ​യി​രു​ന്നു​വെ​ന്നും ഭ​യ​പ്പെ​ടു​ത്താ​നാ​ണ് പെ​ട്രോ​ളൊ​ഴി​ച്ച​തെ​ന്നും സ​ജി​ല്‍ പൊ​ലീ​സി​നോ​ടു പ​റ​ഞ്ഞു. ആ​രോ​ഗ്യ​സ്ഥി​തി മെ​ച്ച​പ്പെ​ട്ട​ശേ​ഷം കൂ​ടു​ത​ല്‍ ചോ​ദ്യം​ചെ​യ്യു​മെ​ന്ന് പ​ത്ത​നം​തി​ട്ട ഡി​വൈ.​എ​സ്.​പി കെ.​എ. വി​ദ്യാ​ധ​ര​ന്‍ പ​റ​ഞ്ഞു. കോ​ഴ​ഞ്ചേ​രി സി.​ഐ ബി. ​അ​നി​ലി​നാ​ണ് അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല. വ​ധ​ശ്ര​മ​ത്തി​നാ​ണ് ഇ​പ്പോ​ള്‍ കേ​സെ​ടു​ത്ത​ത്. സം​ഭ​വം ന​ട​ന്ന വീ​ട്ടു​മു​റ്റ​ത്തു​നി​ന്ന് കാ​ല്‍ഭാ​ഗ​ത്തോ​ളം പെ​ട്രോ​ള്‍ അ​ട​ങ്ങി​യ പ്ലാ​സ്​​റ്റി​ക്​ കു​പ്പി, ഒ​രു ക​റി​ക്ക​ത്തി, ക​മ്പി​വ​ടി എ​ന്നി​വ ക​ണ്ടെ​ടു​ത്തു. ഇ​തെ​ല്ലാം പ്ര​തി​യു​ടേ​താ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.അതിനിടെ പൊ​ള്ള​ലേ​റ്റ്​ മെ​ഡി​ക്ക​ൽ  കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന പെ​ൺ​കു​ട്ടി​യു​ടെ  മൊ​ഴി മ​ജി​സ്​േ​ട്ര​റ്റ് രേ​ഖ​പ്പെ​ടു​ത്തി. ശ​നി​യാ​ഴ്​​ച രാ​വി​ലെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി ഏ​റ്റു​മാ​നൂ​ർ ഫ​സ്​​റ്റ്​ ക്ലാ​സ്​ മ​ജി​സ്​േ​ട്ര​റ്റ് ര​തീ​ഷ്കു​മാ​റാ​ണ് പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി​യെ​ടു​ത്ത​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestkerala newsloverburntgirlmalayalam newsculprit
News Summary - girl burnt a live by her lover in pathanamthitta: Culprit arrested - kerala news
Next Story