Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഗൗരി ലങ്കേഷും...

ഗൗരി ലങ്കേഷും മാവോവാദികളും തമ്മിലെന്ത്? 

text_fields
bookmark_border
gauri-lankesh_Sivasundher.
cancel

ബംഗളൂരുവിൽ കൊല്ലപ്പെട്ട ഗൗരി ലങ്കേഷിനെതിരായ മാവോവാദി പ്രചരണത്തിൽ വെളിപ്പെടുത്തലുകളുമായി ഗൗ​​രി ല​​ങ്കേ​​ഷ് പ​​ത്രി​ക​യു​ടെ ചീ​​ഫ് കോ​​ള​​മി​​സ്​​റ്റ്​ ശി​വ​സു​ന്ദ​ർ. ആ​​ന്ധ്ര​​യി​​ലും തു​​ട​​ർ​​ന്ന് ക​​ർ​​ണാ​​ട​​ക​​യി​​ലും ശ​​ക​്​​തി​​യാ​​ർ​​ജി​​ച്ച മാ​വോ​വാ​ദി പ്ര​​സ്​​​ഥാ​​ന​​ത്തിെ​​ൻ​​റ നീ​​ക്ക​​ങ്ങ​​ൾ ആശങ്കയോടെ കണ്ടയാളാണ് ഗൗരിയെന്നും ഭ​​ര​​ണ​​കൂ​​ട​​ത്തോ​​ടും മാ​വോ​വാ​ദി​ക​​ളോ​​ടും ഒ​​ത്തു​​തീ​​ർ​​പ്പി​​ലെ​​ത്തണമെന്ന് അവർ ആവശ്യപ്പെട്ടിരുന്നുവെന്നും ശി​വ​സു​ന്ദ​ർ വ്യക്തമാക്കി. 'മാധ്യമം' ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വെളിപ്പെടുത്തുന്നത്. 

ഗൗ​​രി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ഞ​​ങ്ങ​​ൾ മാ​വോ​വാ​ദി നേ​​താ​​വ് സാ​​കേ​ത്​ രാ​​ജ​​നെ നേ​​രി​​ൽ ക​​ണ്ടു. മാ​വോ​വാ​ദി​പ്ര​​വ​​ർ​​ത്ത​​നം നി​​ർ​​ത്ത​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ട്ട​​പ്പോ​​ൾ ആദി​​വാ​​സി​​ക​​ളു​​ടെ അ​​വ​​കാ​​ശ​​ങ്ങ​​ൾ ന​​ൽ​​കാ​​ൻ സ​​ർ​​ക്കാ​​റി​​നോ​​ട് ആവ​​ശ്യ​​പ്പെ​​ടൂ. അ​​വ ന​​ൽ​​കി​​യാ​​ൽ മാ​വോ​വാ​ദി പ്ര​​വ​​ർ​​ത്ത​​നം താ​​നെ നി​​ല​​ച്ചു​​കൊ​​ള്ളു​​മെ​​ന്നാ​​യി​​രു​​ന്നു സാ​​കേ​ത്​ രാ​ജ​െ​ൻ​​റ മ​​റു​​പ​​ടി. എന്നാൽ 2005 ഫെ​​ബ്രു​​വ​​രി ആ​​റി​​ന് സാ​​കേ​ത്​ രാ​​ജ​​നും ശി​​വ​​ലിം​​ഗ​​യും കൊ​​ല്ല​​പ്പെ​​ട്ടു. മൃ​​ത​​ദേ​​ഹം ബം​​ഗ​​ളൂ​​രു​​വി​​ലേ​​ക്ക് കൊ​​ണ്ടു​​വ​​ന്നു.
ജെ.​​എ​​ൻ.​​യു​​വി​​ൽ സീ​​നി​​യ​​റാ​​യി​​രു​​ന്ന രാ​ജ​െ​​ൻ​​റ മൃ​​ത​​ദേ​​ഹം ഗൗ​​രി​​യും താനും തി​​രി​​ച്ച​​റി​​ഞ്ഞു. ത​​ങ്ങ​​ളു​​ടെ മ​​ക​െ​ൻ​​റ ചി​​രി​​ച്ചി​​രി​​ക്കു​​ന്ന മു​​ഖം മ​​ന​​സ്സി​​ലു​​ള്ള​​തി​​നാ​​ൽ മൃ​​ത​​ദേ​​ഹം ഏ​​റ്റു​​വാ​​ങ്ങു​​ന്നി​​ല്ലെ​​ന്ന് രാ​ജ​െ​ൻ​റ​ അ​​മ്മ പ​​റ​​ഞ്ഞു. അ​​പ്പോ​​ൾ മൃ​​ത​​ദേ​​ഹം വി​​ട്ടു​​ത​​രാ​​ൻ ഞ​​ങ്ങ​​ൾ അ​​ഭ്യ​​ർ​​ഥി​​ച്ചു. മു​​ഖ്യ​​മന്ത്രി ധ​​രം​​സി​​ങ് ത​​ത്ത്വ​ത്തി​​ൽ കാ​​ര്യം അം​​ഗീ​​ക​​രി​​ച്ചു. എ​​ന്നാ​​ൽ പൊ​​ലീ​​സ്​ ഇ​​രു​​വ​​രു​​ടെ​​യും മൃ​​ത​​ദേ​​ഹം വെ​​വ്വേ​​റെ സം​​സ്​​​ക​​രി​​ച്ചു. ര​​ണ്ടാ​​മ​​നാ​​യ ശി​​വ​​ലിം​​ഗ ദ​​ലി​​ത​​നാ​​യി​​രു​​ന്നു. ഈ ​​അ​​നീ​​തി ഞ​​ങ്ങ​​ൾ പി​​ന്നീ​​ട് ഉ​​യ​​ർ​​ത്തി​​ക്കൊണ്ടു​​വ​​ന്നു.

ന​​ക്സ​​ൽ പ്ര​​ശ്ന​​ങ്ങ​​ൾ പ​​രി​​ഹ​​രി​​ക്കാ​​നു​​ള്ള ശ്ര​​മം തു​​ട​​രു​​ന്ന​​തി​​നി​​ടെ സാ​​കേ​ത്​ രാ​​ജ​െ​ൻ​​റ കൊ​​ല​​പാ​​ത​​ക​​ത്തിെ​​ൻ​​റ പ്ര​​തി​​കാ​​ര​​മാ​​യി ആ​​ന്ധ്ര​​യി​​ൽ ന​​ക്സ​​ലു​​ക​​ൾ ഏ​​ഴു പൊ​​ലീ​​സു​​കാ​​രെ കൊ​​ന്നു. ഇ​​തോ​​ടെ സ​​മാ​​ധാ​​ന​​ശ്ര​​മ​​ങ്ങ​​ൾ നി​​ല​​ച്ചു. എ​​ന്നാ​​ൽ സ​​മാ​​ധാ​​ന​​ത്തി​​നാ​​യു​​ള്ള ഗൗ​​രി​​യു​​ടെ ശ്ര​​മ​​ങ്ങ​​ളെ ആ​​ർ.​​എ​​സ്.​​എ​​സ്​ അ​​ട​​ക്ക​​മു​​ള്ള എ​​തി​​രാ​​ളി​​ക​​ൾ മു​​ത​​ലെ​​ടു​​ത്തു. ഗൗ​​രി​​യെ ന​​ക്സ​​ലാ​​യി മു​​ദ്ര​കു​​ത്തി കാ​​മ്പ​​യി​​ൻത​​ന്നെ അ​​വ​​ർ ന​​ട​​ത്തി. ഗൗ​​രി ല​​ങ്കേ​​ഷ്, പ്ര​​ഫ.ശ്രീ​​ല​​ത് തു​​ട​​ങ്ങി​​യ​​വ​​രെ അ​​റ​​സ​്റ്റ് ചെ​​യ്യാ​​ൻ ഭ​ര​ണ​കൂ​ട ത​​ല​​ത്തി​​ൽ ത​​ന്നെ ഗൂ​​ഢാ​​ലോ​​ച​​ന ന​​ട​​ന്നു. ഈ ​​സം​​ഭ​​വ​​ത്തി​​ന് ശേ​​ഷം ഗൗ​​രി​​ക്ക് ര​​ണ്ടാം ജ​​ന്മ​മു​​ണ്ടാ​​യെ​​ന്നുത​​ന്നെ പ​​റ​​യാം. ആ​​ക്ടി​​വി​​സ്​​​റ്റ് കൂ​​ടി​​യാ​​യ മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​യാ​​യി ഗൗ​​രി കൂ​​ടു​​ത​​ൽ സ​​ജീ​​വ​​മാ​​കു​​ന്ന​​ത് ഇ​​തോ​​ടെ​​യാ​​ണ്. സാ​​കേ​ത്​ രാ​​ജ​​നു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട സം​​ഭ​​വം പ​​ത്രി​​ക​​യി​​ലൂ​​ടെ ഗൗ​​രി പു​​റ​​ത്തു​​വി​​ട്ടു. ഗൗ​​രി​​യു​​ടെ സ​​ഹോ​​ദ​​ര​​ൻ ഇ​​ന്ദ്ര​​ജി​​ത്ത് ല​​ങ്കേ​​ഷിന്​ ഈ ​​നീ​​ക്കം ഇ​​ഷ്​​​ട​​പ്പെ​​ട്ടി​​ല്ല. ന​​ക്സ​​ൽ വാ​​ർ​​ത്ത​​ക​​ൾ ഒ​​ഴി​​വാ​​ക്ക​​ണ​​മെ​​ന്ന് തോ​​ക്ക് ചൂ​​ണ്ടി ഇ​​ന്ദ്ര​​ജി​​ത്ത് ആ​​വ​​ശ്യ​​പ്പെ​​ട്ടു. ഇ​​തി​​നു​ശേ​​ഷം ഗൗ​​രി ഇ​​ന്ദ്ര​​ജി​​ത്തി​​നെ​​തി​​രെ​​യും ഇ​​ന്ദ്ര​​ജി​​ത്ത് തി​​രി​​ച്ചും പൊ​​ലീ​​സി​​ൽ പ​​രാ​​തി ന​​ൽ​​കി. തു​​ട​​ർ​​ന്ന് ല​​ങ്കേ​​ഷ് പ​​ത്രി​​ക വി​​ട്ട ഗൗ​​രി പ​​ക്ഷേ ത​െ​​ൻ​​റ ദൗ​​ത്യം നി​​ർ​​ത്തി​​യി​​ല്ല. 2005 ഫെ​​ബ്രു​​വ​​രി 25ന്​ ഗൗ​​രി ല​​ങ്കേ​​ഷ് പ​​ത്രി​​ക ആ​​രം​​ഭി​​ച്ചു. പ്രാ​​ഥ​​മി​​ക സൗ​​ക​​ര്യ​​ങ്ങ​​ൾപോ​​ലു​​മി​​ല്ലാ​​തെ ആ​​രം​​ഭി​​ച്ച ഓ​​ഫി​സി​​ലേ​​ക്ക് ക​മ്പ്യൂ​ട്ട​​റും മ​​റ്റും പ​​ല​​രും സം​​ഭാ​​വ​​ന ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു. ചു​​രു​​ക്ക​​ത്തി​​ൽ ഗൗ​​രി​​ക്ക് കാ​​മ്പു​​ള്ള ആ​​ശ​​യ​​ങ്ങ​​ള​​ല്ലാ​​തെ പാ​​ര​​മ്പ​​ര്യ​​മാ​​യി സ്വ​​ത്തി​​ല്ല. മ​​ര​​ണ​​പ്പെ​​ട്ട് കി​​ട​​ന്ന വീ​​ട് പോ​​ലും അ​​മ്മ​​യു​​ടെ പേ​​രി​​ലു​​ള്ള​​താ​​ണ്. അ​​പ്പോ​​ൾ സ്വ​​ത്തി​​ന് വേ​​ണ്ടി അ​​വ​​രെ ആ​​രും കൊ​​ല്ലി​​ല്ല.


അഭിമുഖത്തിന്‍റെ പൂർണരൂപം 'മാധ്യമം' ആഴ്ചപ്പതിപ്പിൽ വായിക്കാം...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsGauri LankeshMadhyamam Weekly Webzine
News Summary - Gauri Lankesh Madhyamam Weekly Interview-Kerala News
Next Story